ആന്‍ഡ്രൂവിന് ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തൊഴില്‍ ദാതാക്കളാരും ജോലി നല്‍കാന്‍ തയ്യാറായില്ല.
ലോകത്തില്‍ 100 കുട്ടികളില്‍ ഒരാള്‍ക്ക് വീതം ഓട്ടീസമുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക്. ലോകമെങ്ങും നിരന്തരമായി നടത്തിയ അവബോധ പ്രവര്‍ത്തനങ്ങളെ തുടര്‍ന്ന് ഇത്തരം ആളുകളോടുള്ള പൊതുജനത്തിന്‍റെ മനോഭാവത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്. അതേസമയം ഓട്ടിസം ബാധിച്ചവര്‍ ഇന്നും പൊതു സമൂഹത്തിന് പുറത്ത് തന്നെയാണ്. ജോലി കണ്ടെത്താനുള്ള ശ്രമങ്ങളില്‍ ഓട്ടിസം ബധിച്ചവര്‍ പരാജയപ്പെടുന്നു എന്നതിനെക്കാള്‍ ഭൂരിഭാഗം ആളുകളും ഇത്തരമാളുകളെ ജോലിക്കെടുക്കാന്‍ തയ്യാറാകില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍, യുഎസിലെ ഒരു സഹോദരനും അച്ഛനും ചേര്‍ന്ന് തന്‍റെ ഓട്ടിസം ബാധിച്ച മകന് വേണ്ടി ഒരു സ്ഥാപനം തന്നെ ആരംഭിച്ചു. ഇന്ന് ഭിന്നശേഷിക്കാരായ 82 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഓട്ടിസം ബാധിച്ച ആൻഡ്രൂ ഡി എറി എന്ന 24 -കാരന്‍ വിദ്യാഭ്യാസത്തിന് ശേഷം ഒരു ജോലി തേടി നടന്നു. എന്നാല്‍, ആന്‍ഡ്രൂവിന് ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിഞ്ഞപ്പോള്‍ തൊഴില്‍ ദാതാക്കളാരും ജോലി നല്‍കാന്‍ തയ്യാറായില്ല. ഒടുവില്‍ ആൻഡ്രൂവിന്‍റെ സഹോദരനും പിതാവും ചേര്‍ന്ന് റൈസിംഗ് ടൈഡ് കാർ വാഷ് എന്ന പേരില്‍ ഒരു കാര്‍ വാഷ് കമ്പനി ആരംഭിച്ചു. ആന്‍ഡ്രൂവിന് ഒരു ജോലി എന്നതായിരുന്നു അച്ഛന്‍റെയും സഹോദരന്‍റെയും ലക്ഷ്യം. എന്നാല്‍ പിന്നീട് സമാനമായ പ്രശ്നങ്ങളുള്ള 82 ഓളം പേര്‍ക്ക് ജോലി നല്‍കാന്‍ സ്ഥാപനത്തിന് കഴിഞ്ഞു. റൈസിംഗ് ടൈഡ് കാർ വാഷിന് ഇന്ന് ഫ്ലോറിഡയിലെ പാർക്ക്‌ലാൻഡിൽ രണ്ട് യൂണിറ്റുകളുണ്ട്. ഭിന്നശേഷിക്കാരായ ഈ 82 പേരും ചേര്‍ന്ന് സ്ഥാപനത്തിലെ 90 ശതമാനം ജോലികളും ചെയ്യുന്നു.
undefined
ആനയെ 'പടിക്ക് പുറത്ത്' നിര്‍ത്തി, വനം വകുപ്പിന്‍റെ ആന പാപ്പാന്‍ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ
ആൻഡ്രൂ ഡി എറിയുടെ ജീവിത കഥ ഗുഡ്ന്യൂസ് മൂവ്മെന്‍റ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചപ്പോള്‍ നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. ബിസിനസ് സ്കൂളില്‍ നിന്നും പഠിച്ചിറങ്ങിയ ആന്‍ഡ്രൂവിന്‍റെ സഹോദരന്‍ ജോൺ ഡി എറിയാണ് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചതെന്ന് കുറിപ്പില്‍ പറയുന്നു. ജോൺ ഡി എറിയാണ് ഇന്ന് സ്ഥാപനത്തിന്‍റെ സിഇഒ. വാര്‍ത്ത പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേര്‍ ജോണിനെ അഭിനന്ദിച്ച് കൊണ്ട് രംഗത്തെത്തി. ചിലര്‍, തങ്ങളുടെ അടുത്ത ബന്ധുക്കള്‍ക്കോ മക്കള്‍ക്കോ ഓട്ടിസത്തിന്‍റെ പ്രശ്നമുണ്ടെന്നും ജോലി ലഭിക്കാന്‍ സാധ്യതയുണ്ടോയെന്നും അന്വേഷിച്ചു.
2,222 അടി ഉയരത്തില്‍ ഐസ് ക്യൂബ് തകര്‍ത്ത് വിവാഹവേദിയിലേക്ക് എത്തിയ വധു; വൈറല്‍ വീഡിയോ