ഹോം വർക്കിൽ അശ്രദ്ധ, ദേഷ്യം വന്ന പിതാവ് മാതളനാരങ്ങ കൊണ്ട് എറിഞ്ഞു; മകന്‍റെ ആന്തരീകാവയവത്തിന് പരുക്ക്

By Web Team  |  First Published May 29, 2024, 6:39 PM IST

പലയാവർത്തി പറഞ്ഞു കൊടുത്തിട്ടും മകന് മനസ്സിലാക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രകോപിതനായ പിതാവ് ദേഷ്യപ്പെടുകയും പിന്നാലെ കൈയില്‍ കിട്ടിയ മാതള നാരങ്ങ കുട്ടിക്ക് നേരെ വലിച്ചെറിയുകയും ചെയ്തത്.



ഹോം വർക്ക് ചെയ്യാൻ സഹായിക്കുന്നതിനിടെ ദേഷ്യം വന്ന അച്ഛൻ എറിഞ്ഞ മാതളനാരങ്ങ കൊണ്ട്  മകന്‍റെ പ്ലീഹ പൊട്ടി. കിഴക്കൻ പ്രവിശ്യയായ ഷെജിയാങ്ങിലെ വെൻഷൗവിൽ നിന്നുള്ള ചെൻ എന്ന കുടുംബപ്പേരുള്ള വ്യക്തിയാണ് മകന് നേരെ ഇത്തരമൊരു അക്രമം കാട്ടിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ സമയം കുട്ടിയുടെ അമ്മ വീട്ടിൽ ഉണ്ടായിരുന്നില്ല. പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ ലിയാംഗ്ലിയാങ്ങിനാണ് അച്ഛന്‍റെ പ്രവർത്തിയിൽ ഗുരുതരമായി പരിക്കേറ്റത്. ഒരു ഗണിതശാസ്ത്ര പ്രശ്നത്തിന്‍റെ ഉത്തരം കുട്ടിക്ക് മനസ്സിലാക്കാൻ കഴിയാതെ വന്നതാണ് പിതാവിനെ പ്രകോപിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പലയാവർത്തി പറഞ്ഞു കൊടുത്തിട്ടും മകന് മനസ്സിലാക്കാൻ സാധിക്കാതെ വന്നതോടെയാണ് പ്രകോപിതനായ പിതാവ് ദേഷ്യപ്പെടുകയും പിന്നാലെ കൈയില്‍ കിട്ടിയ മാതള നാരങ്ങ കുട്ടിക്ക് നേരെ വലിച്ചെറിയുകയും ചെയ്തത്. മാതളനാരങ്ങ അതിശക്തമായി കുട്ടിയുടെ വയറിന്‍റെ കീഴ്ഭാഗത്ത് തട്ടുകയും പ്ലീഹ പൊട്ടി പോവുകയുമായിരുന്നു. സംഭവം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയതോടെ മാതാപിതാക്കൾ കുട്ടികളുമായി ഇടപഴകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുമായി ബന്ധപ്പെട്ട ചൂടൻ ചർച്ചയാണ് ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്.

Latest Videos

undefined

കാലാവസ്ഥാ വ്യതിയാനം; ആകാശ യാത്രകളുടെ സുരക്ഷിതത്വം കുറയുന്നുവോ?

ഏറ് കൊണ്ടതിന് പിറ്റേദിവസം മുതല്‍ കുട്ടിക്ക് വയറില്‍ ശക്തമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയ ആശുപത്രിയില്‍ എത്തിച്ച്  നടത്തിയ ആന്തരീക പരിശോധനയിലാണ് കുട്ടിയുടെ പ്ലീഹയ്ക്ക് തകരാറ് സംഭവിച്ചതായി വ്യക്തമായത്. ഇത്തരത്തിൽ സംഭവിച്ചാൽ അമിതമായ രക്തസ്രാവം ഉണ്ടാവുകയും ആള് മരണപ്പെടുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യാനുള്ള സാധ്യത ഏറെയാണെന്ന് ഡോക്ടർമാർ പറയുന്നു. 

തീരത്ത് നിന്നും കുട്ടികള്‍ കക്ക പെറുക്കി; യുഎസിൽ യുവതിക്ക് 73 ലക്ഷം രൂപ പിഴ

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ഗാർഹിക പീഡനം ചൈനയിൽ ഗുരുതരമായ കുറ്റമാണ്. മൂന്ന് വർഷം തടവും പിഴയും ലഭിക്കുന്ന കുറ്റമാണിത്. ഇത്തരം കുറ്റങ്ങളില്‍ ഇരയാക്കപ്പെട്ടവരോ ഇരയുടെ ബന്ധുക്കളോ പരാതി നൽകാൻ തയ്യാറായില്ലെങ്കിൽ സ്വമേധയാ കേസെടുക്കാന്‍ കോടതി പോലീസിന് അധികാരം നല്‍കിയിട്ടുണ്ട്. ഇയാൾക്കെതിരെ ഗാർഹിക പീഡന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാനാണ് പോലീസിന്‍റെ തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  

952 വീരന്മാരുടെ തലയോട്ടികളാല്‍ നിര്‍മ്മിക്കപ്പെട്ട 'തലയോട്ടി ഗോപുരം'

click me!