'സ്വര്‍ണ്ണം ഇതിനേക്കാള്‍ ചീപ്പ്; മുംബൈ എയര്‍പോര്‍ട്ടിലെ മസാലദോശയുടെ വില താരതമ്യം ചെയ്ത് സോഷ്യല്‍ മീഡിയ !

By Web TeamFirst Published Dec 27, 2023, 8:45 AM IST
Highlights

സ്വര്‍ണ്ണത്തിനാണോ മസാല ദോശയ്ക്കാണോ വില കൂടുതല്‍?  മുംബൈ എയര്‍പോര്‍ട്ടിലെത്തിയ യാത്രക്കാര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കാനില്ല. അത് മസാലദോശയ്ക്ക് തന്നെ. വീഡിയോ കാണാം. 

ന്ത്യന്‍ എയര്‍പോര്‍ട്ടുകളില്‍ യാത്രക്കാരില്‍ നിന്നും ഭക്ഷണത്തിനും മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കും അമിത വില ഈടാക്കുന്നവെന്ന പരാതിക്ക് ഏറെ പഴക്കമുണ്ട്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ മുംബൈ എയര്‍പോര്‍ട്ടിലെ ഒരു റസ്റ്റോറന്‍റില്‍ നിന്നുള്ള മസാലദോശയുടെ വീഡിയോയില്‍ അതിന്‍റെ വില കൂടി നല്‍കിയിരുന്നു. ഇത് കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ സ്വര്‍ണ്ണത്തിന്‍റെ വിലയുമായി മസാലദോശയുടെ വില താരതമ്യം ചെയ്തത്. chefdonindia എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ പങ്കുവച്ച് ഷെഫ് ഡോണ്‍ ഇന്ത്യ ഇങ്ങനെ എഴുതി, 'മുംബൈ എയര്‍പോര്‍ട്ടില്‍ സ്വര്‍ണ്ണത്തിന് ദോശയേക്കാള്‍ വില കുറവ്, വെറും 600 രൂപ.'

ഒരു മസാലദോശ ഉണ്ടാക്കുന്നിടത്ത് നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കാഴ്ചയില്‍ വളരെ സാധാരണമായ ഒന്ന്. പരത്തിവലുതാക്കിയ ദോശയില്‍ മധ്യത്തിലായി. അല്പം മസാലയുണ്ട്. ശ്രദ്ധിച്ച് നോക്കിയാല്‍ കാണാം. പിന്നീട് ഷെഫ്, ദോശ മൂന്ന് വശത്ത് നിന്നും മടക്കുന്നു. ഇതിനിടെ വീഡിയോ മുകളിലെ വില നിലവാരത്തിലേക്ക് പോകുന്നു. അവിടെ മസാല ദോശയ്ക്ക് 600 (ബട്ടര്‍ മില്‍ക്കോടെ), ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 620 രൂപ. നെയ്റോസ്റ്റ് 600 രൂപ  (ബട്ടര്‍ മില്‍ക്കോടെ), ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 620. ബീനെ ഖാലി 620  (ബട്ടര്‍ മില്‍ക്കോടെ), ലെസി അഥവാ ഫില്‍റ്റര്‍ കോഫിയും കൂടിയാണെങ്കില്‍ 640 രൂപ എന്നിങ്ങനെയാണ് വില നല്‍കിയിരിക്കുന്നത്. 

Latest Videos

ഇതെന്ത് മറിമായം? റഷ്യയിലെ ഇസ്കിറ്റിംക നദിയിലെ ജലത്തിന് രക്ത നിറം, അമ്പരന്ന് സോഷ്യല്‍ മീഡിയ !

700 രൂപയ്ക്ക് ഥാർ വാങ്ങണമെന്ന് വാശിപിടിച്ച ബാലന് രസകരമായ മറുപടിയുമായി ആനന്ദ് മഹീന്ദ്ര !

ഒരു മസാലദോശയ്ക്ക് ഇത്രയേറെ വിലയുണ്ടെന്ന് കണ്ടപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വീഡിയോയ്ക്ക് ചുറ്റും ഒത്തുകൂടി. ഒരു കോടിയിലേറെ പേര്‍ വീഡിയോ കണ്ടപ്പോള്‍, രണ്ട് ലക്ഷത്തിന് മേലെ ആളുകളാണ് വീഡിയോയ്ക്ക് ലൈക്ക് അടിച്ചത്. 600 രൂപ കൊടുത്ത് ആരാണ് ഈ മസാല ദോശ കഴിക്കുന്നത് എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അത്ഭുതപ്പെട്ടത്. എല്ലാ എയര്‍പോര്‍ട്ടിലും ഇത് തന്നെയാണ് പ്രശ്നമെന്ന് മറ്റൊരാള്‍ എഴുതി. അത് ആ സ്ഥലത്തിന്‍റെ പ്രശ്നമാണെന്നും അവര്‍ അമിത കെട്ടിട വാടകയാണ് നല്‍കേണ്ടിവരുന്നത് കൊണ്ടാണെന്നും മറ്റൊരാള്‍ എഴുതി. അത് വായില്‍വയ്ക്കാന്‍ കൊള്ളാത്തതാണ്, പ്രത്യേകിച്ചും ആ പേര് കേട്ട ചട്ട്ണി മറ്റൊരു അനുഭവസ്ഥന്‍ എഴുതി. ദോശയ്ക്ക് മാത്രമല്ല, എയർപോർട്ടിൽ നിന്ന് ഫ്ലൈറ്റ് ടിക്കറ്റ് വാങ്ങിയാൽ അവർ 2000 രൂപ ഈടാക്കുന്നു. ആഭ്യന്തര ടിക്കറ്റിന് 3000 രൂപയും വിമാന ടിക്കറ്റിന് കുറഞ്ഞത് 10000 രൂപയും അധികമായി അവര്‍ക്ക് ലഭിക്കും മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 

ഡോറുകള്‍ തുറന്ന് വച്ച്, തിരക്കേറിയ റോഡില്‍ യുവാക്കളുടെ അഭ്യാസം; രൂക്ഷമായി പ്രതികരിച്ച് സോഷ്യല്‍ മീഡിയ !
 

click me!