കാലം പോയൊരു പോക്കേ; ബ്യൂട്ടി പാർലറല്ല ഇത് ക്രൈ പാർലർ, അത് വല്ലാത്തൊരനുഭവം എന്ന് കസ്റ്റമേഴ്സും

By Web Team  |  First Published Mar 21, 2024, 1:11 PM IST

ഈ ക്രൈ റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നതും കരയാൻ ആളുകളെ തയ്യാറാക്കുന്ന രീതിയിലാണ്. കണ്ണാടിക്ക് പോലും കണ്ണുനീർത്തുള്ളിയുടെ ആകൃതിയാണ്. 


മനുഷ്യർക്ക് പലവിധ വികാരങ്ങളുണ്ടാവും. ചിലപ്പോൾ ഭയങ്കര സന്തോഷമായിരിക്കും, ചിലപ്പോൾ ദേഷ്യം വരും, മറ്റ് ചിലപ്പോൾ ഒന്നുറക്കെ കരയാനായിരിക്കും തോന്നുക. എന്നാൽ, കരയുന്ന മനുഷ്യർ വളരെ ദുർബലരാണ് എന്നാണ് ഈ സമൂഹത്തിന്റെ വയ്പ്പ്. അതുകൊണ്ട് തന്നെ മര്യാദയ്ക്ക് ഒന്ന് കരയാൻ എവിടെയും മനുഷ്യന് അവസരം കിട്ടാറില്ല. ആളുകളുടെ കളിയാക്കലുകളും മറ്റ് പ്രതികരണങ്ങളും ഭയന്ന് മിക്കവരും കരച്ചിൽ അടക്കിപ്പിടിക്കലാണ്. എന്നാൽ, ഇങ്ങനെ കരച്ചിൽ അടക്കിപ്പിടിക്കുന്നത് അത്ര ആരോ​ഗ്യകരമായ സം​ഗതിയല്ല. 

എന്തായാലും, ന്യൂയോർക്കിൽ അങ്ങനെ കരച്ചിൽ വന്നിരിക്കുന്നവർക്ക് അധികം ആലോചിച്ച് ആശങ്കപ്പെടേണ്ടതില്ല. കാരണം, അവർക്ക് അവിടെ കരയാനായി മാത്രം മുറി റെഡിയാണ്. കരയാൻ തോന്നുന്നുണ്ടെങ്കിൽ നേരെ അങ്ങോട്ടു വച്ചുപിടിച്ചാൽ മതിയാവും. ന്യൂയോർക്ക് സിറ്റിയിൽ സ്ഥിതി ചെയ്യുന്ന 'സോബ് പാർലറാ'ണ് ആളുകൾക്ക് അവരുടെ വികാരങ്ങൾ തുറന്ന് പ്രകടിപ്പിക്കാൻ അവസരം നൽകുന്നത്. അതിന് വേണ്ടി അവർ ഒരുക്കിവച്ചിരിക്കുന്നത് 'ക്രൈറൂമു'കളാണ്. 

Latest Videos

undefined

2023 -ൽ ആൻ്റണി വില്ലിയോട്ടിയാണ് കരയാനുള്ള ഈ പാർലറിന് രൂപം നൽകുന്നത്. സങ്കടങ്ങളിൽ ആശ്വാസം വേണ്ടവർക്ക് ഈ കരച്ചിൽ പാർലറുകൾ തേടിയെത്താം. അവിടെ നിങ്ങൾക്ക് മനഃശാസ്ത്രപരമായ സഹായങ്ങളോ ഒന്നും ലഭ്യമല്ല. പകരം കരയാൻ ഒരിടം ഒരുക്കുകയാണ് ഈ ക്രൈ പാർലർ ചെയ്യുന്നത്. എന്നിരുന്നാലും, കരയാൻ വേണ്ടി ഇവിടെ ഒരുപാട് ആളുകളെത്തുന്നുണ്ടെന്നാണ് പറയുന്നത്. 

ജോലിസ്ഥലങ്ങളിലെ സമ്മർദ്ദം, വീട്ടിലെ പ്രശ്നങ്ങൾ, ബന്ധങ്ങളിലെ സങ്കീർണതകളും വേദനകളും ഇവയൊക്കെ കാരണമാണ് മിക്കവാറും ആളുകൾ കരയാനും സങ്കടപ്പെടാനും വേണ്ടി ഇവിടെ എത്തുന്നത്. ഈ ക്രൈ റൂമുകൾ ഡിസൈൻ ചെയ്തിരിക്കുന്നതും കരയാൻ ആളുകളെ തയ്യാറാക്കുന്ന രീതിയിലാണ്. കണ്ണാടിക്ക് പോലും കണ്ണുനീർത്തുള്ളിയുടെ ആകൃതിയാണ്. 

അവിടെയെത്തുന്ന കസ്റ്റമേഴ്സ് പറയുന്നത് ക്രൈ റൂമുകളിൽ കയറി 10 മിനിറ്റ് കഴിയുമ്പോൾ തന്നെ തങ്ങൾക്ക് നല്ല ആശ്വാസം കിട്ടുന്നുണ്ട് എന്നാണ്.

tags
click me!