എമർജൻസി റൂമിലേക്കാണ് പാമ്പുമായി ബന്ധുക്കളെത്തിയത്. അവിടെ വേറെയും നിരവധി രോഗികളും ജീവനക്കാരും ഒക്കെ ഉണ്ടായിരുന്നു. പാമ്പിനെ കണ്ടതോടെ എല്ലാവരും പരിഭ്രാന്തരായി.
പാമ്പ് കടിയേൽക്കുന്നവരെ ആശുപത്രിയിൽ കൊണ്ടുപോകുന്നത് സാധാരണ സംഭവമാണ്. എന്നാൽ, കടിച്ച പാമ്പിനെ കൂടി കൊണ്ടുപോകുന്നതോ? വളരെ അപൂർവമായ സംഭവമാണ് അല്ലേ? അത്തരത്തിൽ ഒരു സംഭവമാണ് ബിഹാറിലെ നളന്ദയിൽ നടന്നത്.
പാമ്പുകടിയേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിനൊപ്പം തന്നെ അവളുടെ വീട്ടുകാർ അവളെ കടിച്ച പാമ്പിനെ കൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒരു ചെറിയ ഡ്രമ്മിനകത്താണ് പാമ്പിനെ കുട്ടിയുടെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. ഡ്രം ഒരു പ്ലാസ്റ്റിക്കിന്റെ കവർ വച്ച് മൂടുകയും ചെയ്തിരുന്നു. വീട്ടുകാർ പാമ്പിനെ ആശുപത്രിയിൽ എത്തിച്ചതോടെ അവിടെയുണ്ടായിരുന്ന രോഗികളും ജീവനക്കാരും എല്ലാം ഭയന്നു.
undefined
ബിഹാറിലെ ചന്ദേയ് താന ജില്ലയിലെ ദൗലത്പൂർ ഗ്രാമത്തിലാണ് സംഭവം. പെൺകുട്ടി പൂ പറിക്കുന്നതിനിടെയാണ് അവൾക്ക് പാമ്പിന്റെ കടിയേറ്റത്. കടിയേറ്റ ഉടനെ തന്നെ ബന്ധുക്കൾ അവളെ ചന്ദേയി റഫറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പെൺകുട്ടിയുടെ നില വഷളായതിനെ തുടർന്ന് പിന്നീട് അവളെ ബീഹാർഷരീഫ് സദർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആ സമയത്താണ് വീട്ടുകാർ അവളെ കടിച്ച പാമ്പിനെ കൂടി ആശുപത്രിയിൽ എത്തിച്ചത്.
എമർജൻസി റൂമിലേക്കാണ് പാമ്പുമായി ബന്ധുക്കളെത്തിയത്. അവിടെ വേറെയും നിരവധി രോഗികളും ജീവനക്കാരും ഒക്കെ ഉണ്ടായിരുന്നു. പാമ്പിനെ കണ്ടതോടെ എല്ലാവരും പരിഭ്രാന്തരായി. മാത്രമല്ല പാമ്പ് ഡ്രമ്മിൽ നിന്നും പുറത്തേക്ക് പോവുകയും ചെയ്തു. ഇതോടെ ഇവിടെയുണ്ടായിരുന്ന എല്ലാവരും പരിഭ്രാന്തരായി അങ്ങോട്ടുമിങ്ങോട്ടും ഓടാൻ തുടങ്ങി. ഒടുവിൽ, ഒരുവിധത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾ പാമ്പിനെ തിരികെ ഡ്രമ്മിൽ തന്നെയാക്കി.
बेटी को सांप ने काटा तो उसे बेटी के साथ अस्पताल ले आए परिजन !!
फैल गई दहशत, देखिए VIDEO pic.twitter.com/QMVVvM9VAI
എന്തിനാണ് ആശുപത്രിയിലേക്ക് പാമ്പിനെ കൂടി കൊണ്ടുവന്നത് എന്ന ചോദ്യത്തിന് പെൺകുട്ടിയുടെ ബന്ധുക്കളുടെ മറുപടി കടിച്ച പാമ്പിനെ കണ്ടാൽ കുട്ടിക്ക് മികച്ച ചികിത്സ നൽകാൻ ഡോക്ടർമാർക്ക് സാധിക്കും, അങ്ങനെ ഡോക്ടർമാരെ സഹായിക്കാനാണ് എന്നായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം