ഈ വിമാനത്തിന് വേറെയുമുണ്ട് പ്രത്യേകതകൾ. മുൻ നിരയിൽ ഇരിക്കുന്ന ആളുകൾക്ക് പൈലറ്റ് വിമാനം നിയന്ത്രിക്കുന്നത് കാണാൻ കഴിയും. ഇത്തരത്തിലുള്ള പാസഞ്ചർ സീറ്റ് ക്രമീകരണവും ഈ വിമാനത്തിന്റെ സവിശേഷതയാണ്.
ദൂരയാത്രയ്ക്ക് ഏറ്റവും മികച്ച യാത്രാമാർഗമാണ് വിമാനങ്ങൾ. ബസിലും കാറിലും ട്രെയിനിലും ഒക്കെ പോകുന്നതിനേക്കാൾ വേഗത്തിൽ എത്തിച്ചേരേണ്ടിടത്ത് എത്തിച്ചേരും. എന്നാൽ, രണ്ട് മിനിറ്റിനുള്ളിൽ എത്തേണ്ടിടത്ത് എത്തിച്ചേരുന്ന ഒരു വിമാനത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അതേ, ടിക്കറ്റ് ബുക്ക് ചെയ്യാനെടുക്കുന്ന സമയം പോലും വേണ്ടതില്ല ഈ വിമാനത്തിന് ലക്ഷ്യസ്ഥാനത്തെത്താൻ.
ഇതാണ് ലോകത്തിലെ ഏറ്റവും വേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തുന്ന വിമാനം. സ്കോട്ടിഷ് എയർലൈനായ ലോഗൻഎയറിന്റെ കീഴിലാണ് ഈ വിമാനം ഉള്ളത്. ലോകത്തിലെ ഏറ്റവും ചെറിയ ഷെഡ്യൂൾഡ് ഫ്ലൈറ്റാണിത്. സ്കോട്ട്ലൻഡിലെ മനോഹരവും വിചിത്രവുമായ രണ്ട് ഓർക്നി ദ്വീപുകൾക്കിടയിലൂടെയാണ് ഈ വിമാനത്തിന്റെ യാത്ര.
undefined
വെസ്റ്റ്‌റേ, പാരാ വെസ്‌ട്രേ എന്നീ ദ്വീപുകളെയാണ് ഈ വിമാനയാത്ര ബന്ധിപ്പിക്കുന്നത്. ഒന്നര മിനിറ്റിനുള്ളിൽ വിമാനം അടുത്ത ദ്വീപിലേക്ക് പറന്നിറങ്ങും. വിമാനത്തിന്റെ പ്രവർത്തന സമയം ഒന്നര മിനിറ്റാണെങ്കിൽ, അതിന്റെ പറക്കൽ സമയം ഒരു മിനിറ്റിൽ താഴെയാണ്. വിമാനം വെള്ളത്തിന് കുറുകെ 1.7 മൈൽ ദൂരമാണ് സഞ്ചരിക്കുന്നത്.
ഈ വിമാനത്തിന് വേറെയുമുണ്ട് പ്രത്യേകതകൾ. മുൻ നിരയിൽ ഇരിക്കുന്ന ആളുകൾക്ക് പൈലറ്റ് വിമാനം നിയന്ത്രിക്കുന്നത് കാണാൻ കഴിയും. ഇത്തരത്തിലുള്ള പാസഞ്ചർ സീറ്റ് ക്രമീകരണവും ഈ വിമാനത്തിന്റെ സവിശേഷതയാണ്. 1967 മുതലാണ് ഈ വിമാനം പ്രവർത്തിക്കുന്നത്. മാത്രമല്ല, പാപ്പാ വെസ്‌ട്രേയിലെ 70 നിവാസികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതും അവിടേക്കെത്തിക്കുന്നതും ഈ വിമാന സർവീസാണ്.
വിനോദസഞ്ചാരികൾക്കും ഈ യാത്ര പ്രിയങ്കരമാണ്. സ്കോട്ടിഷ് തീരങ്ങളുടെ ഭംഗി ആസ്വദിക്കാനും സമുദ്രത്തിന്റെ മനോഹരമായ കാഴ്ച കാണാനും ഒക്കെയായി അടുത്ത കാലത്തായി നിരവധി വിനോദസഞ്ചാരികൾ ഈ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ടത്രെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം