'പ്രതിമയെപ്പോലും വിടാതെ ആൺകൂട്ടം, നിരന്തരം സ്പർശിച്ച് സ്തനങ്ങൾ തകർത്തു'; ഞെട്ടിക്കുന്ന വീഡിയോ പങ്കുവച്ച് സംഘടന

By Web Team  |  First Published Apr 11, 2024, 4:58 PM IST

വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന വെങ്കല പ്രതിമകളുടെ സ്തനങ്ങളിലെ മാത്രം പെയിൻ്റ് മാഞ്ഞു പോയതും കേടുപാടുകൾ സംഭവിച്ചതും വീഡിയോയിൽ വ്യക്തമാണ്. സ്തീകൾ നേരിടുന്ന ലൈം​ഗിക അതിക്രമത്തിന്റെ ആഴം സമൂഹത്തിന് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


സമൂഹത്തിലെ ലൈം​ഗിക വൈകൃതത്തിന്റെ തീവ്രത തുറന്നുകാട്ടി ജർമ്മനിയിലെ സ്ത്രീകളുടെ അവകാശ സംഘടനയായ ടെറെ ഡെസ് ഫെമ്മസ് (Terre des Femmes). ലൈം​ഗികാതിക്രമം നേരിടാൻ സ്ത്രീയാകണമെന്നില്ല സ്ത്രീരൂപമുള്ള ഒരു പ്രതിമയായാലും മതി എന്ന് വെളിപ്പെടുത്തുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് സംഘ‌ടന കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. 

ജർമ്മൻ ന​ഗരത്തിന്റെ വിവിധ ഭാ​ഗങ്ങളിലുള്ള  സ്ത്രീ പ്രതിമകളാണ് ഈ വിഡിയോയിൽ. എന്നാൽ, ഇവയുടെയെല്ലാം സ്തന ഭാ​ഗങ്ങൾക്ക് തുടർച്ചായ സ്പർശനത്തിലൂടെ കേടുപാടുകൾ സംഭവിച്ച അവസ്ഥയിലാണെന്നുമാത്രം. സമൂഹത്തിലെ ലൈം​ഗിക വൈകൃതത്തിന്റെ അടയാളപ്പെടുത്തലാണ് ഇതെന്നാണ് ടെറെ ഡെസ് ഫെമ്മസ് പറയുന്നത്. 40 വർഷത്തിലേറെയായി ജർമ്മനിയിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയും വിവേചനത്തിനെതിരെയും സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയും നിലകൊള്ളുന്ന സംഘടനയാണ് ടെറെ ഡെസ് ഫെമ്മസ് (Terre des Femmes) 

Latest Videos

undefined

ജർമ്മനിയിൽ മൂന്നിൽ രണ്ട് സ്ത്രീകളും ലൈംഗിക പീഡനം നേരിടേണ്ടി വരുന്നവരാണ് എന്നാണ് ടെറെ ഡെസ് ഫെമ്മസ് പറയുന്നത്. എന്നാൽ, അവരിൽ ഭൂരിഭാഗം പേരും ഭയവും നാണക്കേടും നിമിത്തം നിശബ്ദത പാലിക്കുന്നതായും സംഘടന ചൂണ്ടികാണിക്കുന്നു. 

വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്ന വെങ്കല പ്രതിമകളുടെ സ്തനങ്ങളിലെ മാത്രം പെയിൻ്റ് മാഞ്ഞു പോയതും കേടുപാടുകൾ സംഭവിച്ചതും വീഡിയോയിൽ വ്യക്തമാണ്. സ്തീകൾ നേരിടുന്ന ലൈം​ഗിക അതിക്രമത്തിന്റെ ആഴം സമൂഹത്തിന് ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളെ ഇനി നിസ്സാരമാക്കരുതെന്നും വിഡിയോയിൽ പറയുന്നു. ഒപ്പം നമുക്ക് ജാഗ്രത പാലിക്കാമെന്നും  ഇരകളാക്കപ്പെട്ടവരെ പിന്തുണയ്ക്കാമെന്നുമുള്ള ആഹ്വാനവും സംഘടന മുന്നോട്ട് വയ്ക്കുന്നുണ്ട്.

ആക്രമണത്തിന് ഇരയായ പ്രതിമകൾക്ക് അരികിൽ ബോധവൽക്കരണ പ്ലക്കാർഡുകൾ സ്ഥാപിച്ചെങ്കിലും നിയമപരമായ അനുമതി ലഭിക്കാത്തതിനെ തുടർന്ന് അവ നീക്കം ചെയ്തതായും സംഘടനാ ഭാരവാഹികൾ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!