'ദൈവത്തെ കണ്ടു, ദൈവം പറഞ്ഞു നിന്റെ സമയമായിട്ടില്ല'; 20 മിനിറ്റ് 'മരിച്ച'യാളുടെ അനുഭവം

By Web Team  |  First Published Mar 21, 2024, 12:09 PM IST

"ഞാൻ മേഘത്തിനടുത്തെത്തി, അതിൽ നിന്ന് ഒരു കൈ പുറത്തേക്ക് വന്നു. പിന്നെ ഒരു ശബ്ദം കേട്ടു. 'നിങ്ങളുടെ സമയമായിട്ടില്ല, നിങ്ങൾക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്' എന്ന് ആ ശബ്ദം എന്നോട് പറഞ്ഞു." 


മരിച്ചു കഴിഞ്ഞാൽ എന്തായിരിക്കും അനുഭവം? അത് പറഞ്ഞുതരാൻ കഴിയുന്ന ആരും ഇവിടെ ഇല്ല. കാരണം, മരിച്ചു കഴിഞ്ഞാൽ ഒന്നിലേക്കും ഒരു തിരിച്ചുവരവും സാധ്യമല്ല. എന്നാൽ, സ്കോട്ട് ഡ്രമ്മണ്ട് എന്ന 60 -കാരൻ താൻ ഒരിക്കൽ 20 മിനിറ്റ് നേരത്തേക്ക് മരിച്ചു എന്നാണ് അവകാശപ്പെടുന്നത്. അന്ന് തനിക്കുണ്ടായ അനുഭവവും അയാൾ വിവരിക്കുന്നു. 

അന്ന് തനിക്ക് 28 വയസ്സായിരുന്നു. തനിക്ക് ഒരു സർജറി നടക്കുകയായിരുന്നു. ഡോക്ടർമാർ ഓപ്പറേഷൻ നടത്തിക്കൊണ്ടിരിക്കെ 20 മിനിറ്റ് നേരത്തേക്ക് താൻ ഈ ലോകത്ത് നിന്നും അകന്നുപോയി. ശരിക്കും താൻ മരിച്ചിരുന്നു എന്നാണ് സ്കോട്ട് പറയുന്നത്. 

Latest Videos

undefined

"ഒരു ശബ്ദം എന്നോട് പറഞ്ഞു, വരൂ പോകാൻ സമയമായി എന്ന്. അത് ഞാൻ വളരെ വ്യക്തമായി ഓർക്കുന്നുണ്ട്. എനിക്ക് തിരിഞ്ഞുനോക്കാൻ കഴിഞ്ഞിരുന്നില്ല. ആ ശബ്ദം എന്നോട്, ഒരിക്കലും ഇനി തിരിഞ്ഞുനോക്കരുത് എന്ന് ആവശ്യപ്പെട്ടു. ഞാനപ്പോൾ വലിയ ഒരു പൂക്കളുടെ തോട്ടത്തിന് നടുവിൽ നിൽക്കുകയായിരുന്നു. എന്റെ തൊട്ടടുത്ത് അയാളുണ്ടായിരുന്നു. പക്ഷേ, എനിക്ക് അയാളെ കാണാൻ കഴിഞ്ഞിരുന്നില്ല."

"ഞാൻ ഇടതുവശത്തേക്ക് നോക്കി, അവിടെ വളരെ വലിയ, ഉയരമുള്ള മരങ്ങൾ ഉണ്ടായിരുന്നു, അവ അസാധാരണമായി കാണപ്പെടുന്ന മരങ്ങളായിരുന്നുവെന്നും ഞാൻ ഓർക്കുന്നു. അവയ്ക്ക് മുകളിൽ ഇലകളുള്ള ഒരു നീണ്ട ചില്ലയുണ്ടായിരുന്നു. പിന്നെ, അതിൻ്റെ വലതുവശത്ത്, എൻ്റെ ഇടതുവശത്ത്, മനോഹരമായ കാട്ടുപൂക്കളും ഉണ്ടായിരുന്നു. അവയ്ക്ക് എന്റെ നെഞ്ചോളം ഉയരമുണ്ടായിരുന്നു."

താൻ ദൈവത്തിന്റെ ശബ്ദം കേട്ടു എന്നും സ്കോട്ട് അവകാശപ്പെടുന്നു. "ഞാൻ മേഘത്തിനടുത്തെത്തി, അതിൽ നിന്ന് ഒരു കൈ പുറത്തേക്ക് വന്നു. പിന്നെ ഒരു ശബ്ദം കേട്ടു. 'നിങ്ങളുടെ സമയമായിട്ടില്ല, നിങ്ങൾക്ക് ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്' എന്ന് ആ ശബ്ദം എന്നോട് പറഞ്ഞു." 

ഇങ്ങനെയൊക്കെയാണ് ആ സംഭവത്തെ കുറിച്ചുള്ള സ്കോട്ടിന്റെ വിശദീകരണം. എന്നാൽ, ശരിക്കും സ്കോട്ടിന് അങ്ങനെ ഒരു അനുഭവമുണ്ടായോ? അയാൾ പറയുന്നത് സത്യമാണോ? ആണെങ്കിൽ എന്താണ് സംഭവിച്ചിട്ടുണ്ടാവുക തുടങ്ങിയ കാര്യത്തിലൊക്കെ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ഇതൊക്കെ അയാളുടെ തോന്നലാവാം എന്നാണ് വലിയൊരു വിഭാ​ഗം അവകാശപ്പെടുന്നത്. എന്നാൽ, സ്കോട്ട് താൻ പറഞ്ഞതിൽ ഉറച്ച് നിൽക്കുകയാണ്.  

tags
click me!