സീറ്റുകള്‍ തമ്മിലുള്ള വളരെ ചെറിയ അകലത്തില്‍ കാല്‍ നീട്ടിവയ്ക്കാനാകാതെ മടക്കി വച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് യാത്രക്കാരനെഴുതിയത് ഇങ്ങനെ.'റയാനെയർ, അടുത്ത തവണ ഞാൻ എന്‍റെ സ്വന്തം ലെഗ് റൂമുമായി വരാം.' കുറിപ്പ് വളരെ വേഗം വൈറലായി.
കീശ കാലിയാകാതെയുള്ള വിമാനയാത്രകള്‍ക്ക് പേരു കേട്ട വിമാനക്കമ്പനിയാണ് റയാനെയര്‍. ബഡ്ജറ്റ് ഫ്രണ്ടിയായതിനാല്‍ തന്നെ സുഖസൌകര്യങ്ങള്‍ക്ക് അത്ര മുന്നിലല്ല കമ്പനി. കഴിഞ്ഞ ദിവസം സുഖസൌകര്യങ്ങളില്‍ അല്പം കുറവുണ്ടെന്ന് പരാതി പറഞ്ഞ യാത്രക്കാരന് റയാനെയര്‍ നല്‍കിയ മറുപടി സാമൂഹിക മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. വിമാനത്തിലെ ലെഗ്റൂമിന് ആവശ്യമായി സ്ഥലം ഇല്ലെന്നായിരുന്നു യാത്രക്കാരന്‍റെ പരാതി. ഒന്നിന് പുറകെ ഒന്നെന്ന തരത്തില്‍ സീറ്റുകള്‍ പിടിപ്പിച്ചതിനാല്‍ ഇരിക്കുമ്പോള്‍ കാല് നീട്ടി ഇരിക്കാന്‍ കഴിയുന്നില്ല. ഈ അസൌകര്യം ചൂണ്ടിക്കാണിച്ച യാത്രക്കാരനോട് വിമാനക്കമ്പനി പറഞ്ഞത് 'നിങ്ങളുടെ സ്വന്തം വിമാനത്തില്‍ വരൂ' എന്നായിരുന്നു.
ദി ലാസ്റ്റ് കിംഗ് എന്ന എക്സ് ഉപയോക്താവ് സീറ്റുകള്‍ തമ്മിലുള്ള വളരെ ചെറിയ അകലത്തില്‍ കാല്‍ നീട്ടിവയ്ക്കാനാകാതെ മടക്കി വച്ചിരിക്കുന്ന ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി.'റയാനെയർ, അടുത്ത തവണ ഞാൻ എന്‍റെ സ്വന്തം ലെഗ് റൂമുമായി വരാം.' കുറിപ്പ് വളരെ വേഗം വൈറലായി. ഇതിന് മറുപടിയുമായി റെയാനെയറും രംഗത്തെത്തി. വളരെ സരസമായി ദി ലാസ്റ്റ് കിംഗിന്‍റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് റയാനെയര്‍ ഇങ്ങനെ എഴുതി,'അടുത്ത തവണ സ്വന്തം വിമാനവുമായി വരൂ.' ലെഗ്റൂമുമായി വരാമെന്ന് പറഞ്ഞയാളോട് അത് വേണ്ട് സ്വന്തം വിമാനത്തില്‍ വരൂവെന്നായിരുന്നു വിമാനക്കമ്പനിയുടെ ഉപദേശം. റയാനെയറിന്‍റെ മറുപടി സാമൂഹിക മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു. ഇതിനകം എഴുപത് ലക്ഷം പേരാണ് ഈ മറുപടി കണ്ടത്.
undefined
'നമ്മുടെയെല്ലാം കുട്ടിക്കാലം എന്ത് മാത്രം കള്ളങ്ങള്‍ നിറഞ്ഞതാണ്'; വീഡിയോ പങ്കുവച്ച് ഐഎഫ്എസ് ഓഫീസർ
come with your own plane next time 🤨 https://t.co/Be68vyNIIa
— Ryanair (@Ryanair)49 കാരനായ കാമുകന്‍ രാജ്യാന്തര ജ്വല്ലറി കള്ളന്‍; പക്ഷേ, കാമുകി അറിഞ്ഞത് അറസ്റ്റ് നടന്നപ്പോള്‍
ഇതിന് മുമ്പും യാത്രക്കാരുടെ ഇത്തരം പരാതികള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി റയാനെയര്‍ എത്തിയിരുന്നു. റയാനെയറിന്‍റെ കസ്റ്റമര്‍ സര്‍വ്വീസ് കഠിനമാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ നല്‍കിയ മറുപടി. റയാനെയര്‍ നിങ്ങളോട് ഒരു തരത്തിലും പ്രൊഫഷണലല്ല എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്. 'വിമാനങ്ങളെക്കുറിച്ച് ആളുകൾ പറയുന്നതെല്ലാം വളരെ രസകരമാണെന്ന് ഞാൻ കരുതുന്നു. അക്ഷരാർത്ഥത്തിൽ നിങ്ങൾ ഒരു ദശലക്ഷം മൈൽ ഉയരത്തിലൂടെ വായുവിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് പോകുന്നു. അവർ നിങ്ങളെ മരിക്കാതെ എത്തിക്കുന്നു. ലെഗ് റൂമിനെക്കുറിച്ചോ സീറ്റുകളെക്കുറിച്ചോ പരാതിപ്പെടുന്നത് നിർത്തുക. അല്ലെങ്കിൽ ഭക്ഷണം പശയില്ലാത്ത സസ്യാഹാരമല്ല'. വിമാനക്കമ്പനികള്‍ ജീവനെങ്കിലും ബാക്കി തരുന്നുണ്ടാല്ലോയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്.