കാമുകി വിളിച്ചപ്പോൾ രക്ഷിക്കാനോടിച്ചെന്നു, 14 -കാരൻ കുത്തേറ്റ് മരിച്ചു

By Web Team  |  First Published Apr 11, 2024, 4:35 PM IST

സംഭവം നടന്ന ദിവസം കാമുകി മഹറിനെ വിളിക്കുകയായിരുന്നു. താനും കൂട്ടുകാരിയും മാളിലാണ് എന്നും രണ്ടുപേർ തങ്ങളെ പിന്തുടരുകയാണ് എന്നുമായിരുന്നു അവൾ പറഞ്ഞിരുന്നത്.


അക്രമികളിൽ നിന്നും കാമുകിയെ രക്ഷിക്കാൻ ശ്രമിക്കവെ 14 -കാരന് ദാരുണാന്ത്യം. ഏറെ വേദനാജനകമായ ഈ സംഭവം നടന്നത് വ്യോമിംഗിലെ ഒരു മാളിലാണ്. റോബർട്ട് ഡീൻ മഹർ എന്ന 14 -കാരനാണ് കാമുകിയെ സുരക്ഷിതയാക്കാൻ ശ്രമിക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്. 

കാസ്പറിലെ ഈസ്റ്റ്രിഡ്ജ് മാളിലാണ് സംഭവം നടന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവം നടന്ന ദിവസം കാമുകി മഹറിനെ വിളിക്കുകയായിരുന്നു. താനും കൂട്ടുകാരിയും മാളിലാണ് എന്നും രണ്ടുപേർ തങ്ങളെ പിന്തുടരുകയാണ് എന്നുമായിരുന്നു അവൾ പറഞ്ഞിരുന്നത്. ഉടനെ തന്നെ അങ്ങോട്ട് പുറപ്പെട്ടതായിരുന്നു അവൻ. 

Latest Videos

undefined

അവിടെ എത്തിയപ്പോൾ, 15 വയസ്സുള്ള ഡൊമിനിക് അൻ്റോണിയോ റിച്ചാർഡ് ഹാരിസ്, ജാരെത്ത് ജോസ്ഫ്ലി സബാസ്റ്റ്യൻ പ്ലങ്കറ്റ് എന്നീ രണ്ടുപേർ ചേർന്ന് പെൺകുട്ടികളെ പിന്തുടരുകയായിരുന്നു. ഇത് ചോദിക്കാൻ ചെന്ന മഹറിനെ അവർ അവിടെ വച്ച് കുത്തുകയായിരുന്നു. രണ്ട് തവണയാണ് അവർ മഹറിന്റെ വയറ്റിൽ കുത്തിയത്. 

എന്നാൽ, മഹറിനോടുണ്ടായ വ്യക്തി വൈരാ​ഗ്യത്തിന്റെ പേരിലാണ് ഡൊമിനിക്കും ജാരത്തും അവന്റെ കാമുകിയെ പിന്തുടർന്നിരുന്നത്. ആഴ്ചകൾക്ക് മുമ്പ് മഹർ ഇവരെ 'ഫ്രീക്ക്സ്' എന്ന് വിളിച്ചിരുന്നത്രെ. അതിലുണ്ടായ പകയാണ് ഈ സംഭവ വികാസങ്ങളിലേക്കെല്ലാം എത്തിച്ചേർന്നത്. അതിന്റെ പക പോക്കുന്നതിനായിട്ടാണ് ഇരുവരും ചേർന്ന് മഹറിന്റെ പെൺസുഹൃത്തിനെ പിന്തുടർന്നത്. എന്നാൽ, മഹർ അവിടെയെത്തിച്ചേർന്നതോടെ അവർ അവനെ ഉപദ്രവിക്കുകയും കുത്തുകയുമായിരുന്നു. 

മഹറിന്റെ കമന്റുകൾക്ക് ചോര കൊണ്ട് തന്നെ പകരം വീട്ടാൻ വേണ്ടിയാണ് തങ്ങളത് ചെയ്തത് എന്നാണ് കൊലപാതകം നടത്തിയവർ പറയുന്നത്. അക്രമം നടക്കുന്ന സമയത്തുതന്നെ അത് പ്രോത്സാഹിപ്പിക്കാതിരിക്കാൻ മഹർ അവിടെ നിന്നും പിന്തിരിയാൻ ശ്രമിച്ചിരുന്നു എന്നും, എന്നാൽ രണ്ടുപേരും ചേർന്ന് അവനെ അക്രമിക്കുകയും കുത്തിക്കൊല്ലുകയുമായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!