ഭൂമിക്ക് പുറത്തുള്ള ഒരു ലോഹം എന്നായിരുന്നു പുരാവസ്തുശാസ്ത്രജ്ഞര്‍ ഈ ലോഹത്തെ കുറിച്ച് ആദ്യം പറഞ്ഞിരുന്നത്. പിന്നീടാണ് ഇവ ഉല്‍ക്കാശിലകളില്‍ നിന്നും നിര്‍മ്മിക്കപ്പെട്ടതാണെന്ന് കണ്ടെത്തിയത്.
അന്യഗ്രഹ ജീവികളും ഉൽക്കാ പതനവുമൊക്കെ ശാസ്ത്ര സമൂഹം ഇന്നും ഏറെ താൽപ്പര്യത്തോടെ പഠനവിധേയമാക്കികൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ശാസ്ത്രപ്രേമികളെ ഏറെ ആകർഷിയ്ക്കുന്ന ഒരു വാർത്ത ഇപ്പോഴിതാ സ്വിറ്റ്‌സർലൻഡിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. സ്വിറ്റ്‌സർലൻഡിലെ ബേൺ സർവകലാശാലയിലെ ഗവേഷകർ 3,000 വർഷം പഴക്കമുള്ള അപൂർവ ലോഹം കണ്ടെത്തിയെന്നതാണ് ആ വര്‍ത്ത. 'മോറിജൻ' (Mörigen) എന്ന പുരാതന വെങ്കലയുഗത്തിൽ ഉൽക്കാശിലയിൽ രൂപപെടുത്തിയ ആയുധത്തിന് സമാനമായ ഒരു ലോഹമാണിത്. അമ്പടയാളത്തിന്‍റെ ആകൃതിയിൽ ഉള്ളതാണ് ഈ അന്യഗ്രഹ ഇരുമ്പിൽ രൂപപ്പെടുത്തിയ ലോഹം. മധ്യ യൂറോപ്പിൽ നിന്ന് കണ്ടെത്തിയ മൂന്ന് അന്യഗ്രഹ ലോഹ വസ്തുക്കളിൽ ഒന്നായതിനാൽ ഈ അമ്പടയാളത്തിന്‍റെ സമീപകാല കണ്ടെത്തലിന് കാര്യമായ പ്രാധാന്യമുണ്ട്.
200 അടി ഉയരത്തിൽ വച്ച് റോളർ കോസ്റ്റർ നിശ്ചലമായി, താഴോട്ട് നടന്നിറങ്ങി റൈഡർമാർ !
മറ്റ് രണ്ട് ഇനങ്ങളിൽ പോളണ്ടിൽ നിന്ന് കണ്ടെത്തിയ വളകളും കോടാലി തലയും ഉൾപ്പെടുന്നതായാണ് പഠനങ്ങൾ പറയുന്നത്. ഇവ കൂടാതെ, അന്യഗ്രഹ ലോഹത്തിൽ നിന്ന് നിർമ്മിച്ച മറ്റ് ചില വസ്തുക്കളും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.1925-ൽ പുരാവസ്തു ഗവേഷകനായ ഹോവാർഡ് കാർട്ടർ ഈജിപ്ഷ്യൻ ഫറവോ ടുട്ടൻഖാമന്‍റെ ശവകുടീരത്തിൽ നിന്ന് കണ്ടെത്തിയ കഠാരയാണ് ഉൽക്കാശിലയുടെ സാന്നിധ്യം കണ്ടെത്തിയ മറ്റൊരു വസ്തു. 2016-ൽ പാരീസിലെ പിയറി, മേരി ക്യൂറി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കഠാരയെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തൽ നടത്തിയത്.
രണ്ടാഴ്ച കോമയില്‍, ഉണര്‍ന്നപ്പോള്‍ താന്‍ കോടീശ്വരനെന്ന് യുവാവ്; പിന്നീട് സംഭവിച്ചത്
ആയുധത്തിൽ ഉപയോഗിച്ചിരിക്കുന്ന ഇരുമ്പ് ഭൂമിക്കപ്പുറത്ത് നിന്ന് ഉത്ഭവിച്ചതായിരിക്കാമെന്നും ഉൽക്കാശിലകൾ വഴി ഭൂമിയിൽ എത്തിയതായിരിക്കാം എന്നുമായിരുന്നു ഗവേഷകുടെ നിഗമനം. പുരാതന ഈജിപ്തിലെ ഗെർസെയിൽ 1911-ൽ നടന്ന ഒരു സുപ്രധാന പുരാവസ്തു കണ്ടെത്തലിലും ഉൽക്കാശിലയില്‍ ഇരുമ്പിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു ശവകുടീരത്തിനുള്ളിൽ നിന്നും ലഭിച്ച ഇരുമ്പ് മുത്തുകളാണ് ഗവേഷകർ കണ്ടെത്തിയ ഉൽക്കാശില ഇരുമ്പിൽ നിർമ്മിച്ച മറ്റൊരു വസ്തു. അതായത് ഇത്തരത്തില്‍ ഭൂമിക്ക് പുറത്ത് നിന്നുള്ള ലോഹത്തില്‍ നിര്‍മ്മിച്ച വെറും മൂന്ന് വസ്തുക്കള്‍ മാത്രമാണ് ഇതുവരെ കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക