1918 ജൂലൈ 2 -നാണ് എസ്എസ് ഷിരാല എന്ന കപ്പൽ മുങ്ങിയത്. അതിൽ നിന്നാണ് ഈ നോട്ടുകൾ കണ്ടെടുത്തത്. നോട്ടുകളിൽ 1918 മെയ് 25 എന്ന തീയതി രേഖപ്പെടുത്തിയിട്ടുണ്ട്.
വളരെ അപൂർവമായ രണ്ട് 10 രൂപാ നോട്ടുകൾ ലേലത്തിന്. 1918 -ലെ ഒരു അപകടത്തിൽ മുങ്ങിപ്പോയ കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് ഈ നോട്ടുകൾ കണ്ടെടുത്തത്. ബോംബെയിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന കപ്പലാണ് അപകടത്തിൽ പെട്ടത്.
ലണ്ടനിലെ നൂനൻസ് മെയ്‌ഫെയർ ലേലശാലയാണ് ഈ രണ്ട് 10 രൂപ നോട്ടുകളും ലേലം ചെയ്യാൻ ഒരുങ്ങുന്നത്. വേൾഡ് ബാങ്ക്നോട്ട് സെയിലിന്റെ ഭാഗമായിട്ടായിരിക്കും ലേലം. GBP 2000 (ഏകദേശം 2.1 ലക്ഷം) GBP 2,600 (2.7 ലക്ഷം) എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന തുക. 1918 ജൂലൈ 2 -നാണ് എസ്എസ് ഷിരാല എന്ന കപ്പൽ മുങ്ങിയത്. അതിൽ നിന്നാണ് ഈ നോട്ടുകൾ കണ്ടെടുത്തത്. നോട്ടുകളിൽ 1918 മെയ് 25 എന്ന തീയതി രേഖപ്പെടുത്തിയിട്ടുണ്ട്.
undefined
“ഒപ്പിടാത്ത 5, 10 രൂപ നോട്ടുകളും ഒപ്പിട്ട 1 രൂപയും ഉൾപ്പടെ നിരവധി നോട്ടുകൾ കരയിലേക്ക് ഒഴുകിയെത്തിയിരുന്നു. അതിലൊന്ന് ഈ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മിക്കവയും വീണ്ടെടുത്തിരുന്നെങ്കിലും പിന്നീട് അധികാരികൾ നശിപ്പിക്കുകയും അവയ്ക്ക് പകരമായി പുതിയവ അച്ചടിക്കുകയും ചെയ്യുകയായിരുന്നു. എന്നിരുന്നാലും വളരെ കുറച്ച് എണ്ണം സ്വകാര്യ വ്യക്തികളുടെ കയ്യിൽ അവശേഷിക്കുന്നുണ്ട്” എന്നാണ് നൂനൻസിലെ ന്യൂമിസ്മാറ്റിക്‌സിൻ്റെ വേൾഡ് വൈഡ് ഹെഡ് തോമസിന സ്മിത്ത് പറയുന്നത്.
ലേലത്തിന് വയ്ക്കുന്ന നോട്ടുകൾ നശിച്ചുപോയിട്ടില്ല എന്നും നല്ല അവസ്ഥയിൽ തന്നെയാണ് ഉള്ളതെന്നും തോമസിന സ്മിത്ത് പറയുന്നു. വളരെ നന്നായി വച്ചിരിക്കുന്ന ഒരു കെട്ടിന്റെ അകത്താണ് അതുണ്ടായിരുന്നത് എന്നത് കൊണ്ടുതന്നെ അവ വളരെ നല്ല അവസ്ഥയിലായിരുന്നു എന്നും രണ്ട് നോട്ടുകൾക്കും അടുത്തടുത്ത നമ്പറുകളാണ് എന്നത് സന്തോഷം തരുന്നു എന്നും അവർ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം