രൂപത്തിലെ വ്യത്യസ്തതകൊണ്ട് തന്നെ ഈ ചെടി 'അന്യഗ്രഹ ചെടി'യെന്നും അറിയപ്പെടാറുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഈ ചെടി പൂവിട്ടിരിക്കുകയാണ്. ഈ അപൂർവ കാഴ്ച കാണാൻ ബ്രിട്ടനിലിപ്പോൾ വൻ തിരക്കാണ്.
അപൂർവമായി പൂക്കുന്ന ചെടികളെക്കുറിച്ച് കേട്ടിട്ടില്ലേ? പൂവിടുന്നതിൽ മാത്രമല്ല, രൂപത്തിലും മറ്റ് ചെടികളിൽ നിന്നും വേറിട്ട് നിന്ന് അപൂർവത സൃഷ്ടിക്കുന്ന ഒരു ചെടിയുണ്ട്, ചിലെയിലെ ആൻഡിസ് പർവതമേഖലയിൽ കാണപ്പെടുന്ന പുയ ആൽപെട്രിസ് എന്ന ചെടിയാണ് ഇത്.
രൂപത്തിലെ വ്യത്യസ്തതകൊണ്ട് തന്നെ ഈ ചെടി 'അന്യഗ്രഹ ചെടി'യെന്നും അറിയപ്പെടാറുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഈ ചെടി പൂവിട്ടിരിക്കുകയാണ്. ഈ അപൂർവ കാഴ്ച കാണാൻ ബ്രിട്ടനിലിപ്പോൾ വൻ തിരക്കാണ്. ബ്രിട്ടനിലെ ബർമിങ്ങാം ബൊട്ടാണിക്കൽ ഗാർഡൻനിലെ പുയ ആൻഡിസ് ചെടിയാണ് ഇപ്പോൾ പുഷ്പിച്ചിരിക്കുന്നത്. പത്തുവർഷത്തിലേറെ സമയമെടുത്താണ് ഈ ചെടികൾ പുഷ്പിക്കുന്നത്. പക്ഷെ, പുഷ്പിച്ചുകഴിഞ്ഞാൽ അത്ര അധികനാളുകളൊന്നും നമുക്ക് വേണ്ടി കാത്തിരിക്കുകയുമില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കൊഴിഞ്ഞു പോകും.
undefined
അതിനാൽ പൂവിട്ട പുയ ആൽപെട്രിസ് ചെടി കാണേണ്ടവർ എത്രയും വേഗത്തിൽ തന്നെ ഗാർഡനിൽ എത്തണമെന്ന അധികൃതരുടെ അറിയിപ്പ് ലഭിച്ചതോടെയാണ് ഈ അപൂർവ കാഴ്ച്ചയ്ക്ക് സാക്ഷികളാകാൻ ആളുകൾ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത്.
പുഷ്പവസന്തം തീരുന്നതിനു മുൻപ് കൃത്രിമമായി പൂവിൽ പരാഗണം നടത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഉദ്യാന അധികൃതർ. സാധാരണയായി ചിലെയിൽ ഹമ്മിങ്‌ബേഡ് പക്ഷികളാണ് ഈ ചെടിയിൽ പരാഗണം നടത്തുന്നത്. എന്നാൽ ഉദ്യാനത്തിൽ അതിനുള്ള സാധ്യത കുറവായതിനാലാണ് അധികൃതർ കൃത്രിമമായി പരാഗണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
സഫയർ ടവർ ചെടി എന്നും ഈ ചെടി അറിയപ്പെടാറുണ്ട്. 1833 -ൽ എഡ്വേർഡ് ഫ്രീഡ്‌റിക് പോപ്പിങ് എന്ന സസ്യശാസ്ത്രജ്ഞനാണ് ഈ ചെടിയെപ്പറ്റി തന്റെ ഫ്രാഗ്‌മെന്റം സിനോപ്‌സിയോസ് പ്ലാന്റാരം ഫനീറോഗാമും എന്ന പുസ്തകത്തിൽ ആദ്യമായി പരാമർശിച്ചത്. ഒരു തവണ പുഷ്പിച്ചതിനു ശേഷം നശിച്ചുപോകുന്ന മോണോകാർപിക് വിഭാഗത്തിൽ പെടുന്നതാണ് ഈ ചെടി. പ്രധാനമായും അലങ്കാര ആവശ്യങ്ങൾക്കായാണ് ഈ ചെടി ഉപയോഗിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം