സമ്മാനവുമായി താഴെ റോഡിൽ ടെഡ്ഡി ബിയറിനെ കണ്ടപ്പോൾ മയക്കുമരുന്ന് ഡീലറായ യുവതി പടികളിറങ്ങി താഴോട്ട് വന്നു.
പല തന്ത്രങ്ങളിലൂടെയും പൊലീസുകാർ കുറ്റവാളികളെ പിടികൂടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ, പെറുവിൽ നിന്നുള്ള ഈ പൊലീസുകാർ അതിനേക്കാളൊക്കെ കുറച്ചുകൂടി അപ്പുറം കടന്നാണ് ഒരു മയക്കുമരുന്ന് ഡീലറായ സ്ത്രീയെ പിടികൂടിയത്.
സംഭവം നടന്നത് വാലന്റൈൻസ് ഡേയിലാണ്. പ്രണയദിനത്തിൽ ടെഡ്ഡി ബിയറുകൾ ഒരു സാധാരണ റൊമാന്റിക് കാഴ്ചയാണല്ലോ. അങ്ങനെ പൊലീസുകാർ ടെഡ്ഡി ബിയറുകളുടെ വേഷം ധരിച്ച് മയക്കുമരുന്ന് ഡീലർമാരെ പിടികൂടാൻ ഒരുമ്പെട്ടിറങ്ങുകയായിരുന്നു. എന്തായാലും, ആ ശ്രമം വെറുതെ ആയില്ല. രണ്ട് പേരെയാണ് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്നും കഞ്ചാവും പിടിച്ചെടുത്തു.
undefined
അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച്, പെറുവിയൻ പൊലീസ് ഉദ്യോഗസ്ഥൻ 'കെയർ ബിയേഴ്‌സ്' എന്ന ആനിമേറ്റഡ് സീരീസിലെ കഥാപാത്രമായി വേഷം മാറുകയായിരുന്നു. പിന്നീട്, സമ്മാനങ്ങളും ഹൃദയാകൃതിയിലുള്ള ബലൂണും ഒക്കെ കയ്യിൽ പിടിച്ചാണ് ഇവർ മയക്കുമരുന്ന് പിടികൂടാനെത്തിയത്. പെറുവിലെ ലിമ എന്ന പ്രദേശത്താണ് പൊലീസുകാർ ടെഡ്ഡി ബിയറുകളായി വേഷം മാറി എത്തിയത്. മറ്റ് പൊലീസുകാർ ഇവിടുത്തെ ജോലിക്കാരായും വേഷമിട്ടു.
സമ്മാനവുമായി താഴെ റോഡിൽ ടെഡ്ഡി ബിയറിനെ കണ്ടപ്പോൾ മയക്കുമരുന്ന് ഡീലറായ യുവതി പടികളിറങ്ങി താഴോട്ട് വന്നു. ഒട്ടും സമയം കളയാതെ ടെഡ്ഡി ബിയറായി വേഷമിട്ട പൊലീസുകാരൻ ഇവരെ പിടികൂടുകയായിരുന്നു. ആ സമയത്ത് ജോലിക്കാരായി വേഷമിട്ട് പരിസരത്ത് തന്നെ ഉണ്ടായിരുന്ന മറ്റ് പൊലീസുകാരും സ്ഥലത്തേക്ക് ഓടിയെത്തി. ഉടനെ തന്നെ സ്ത്രീയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് തന്നെ ഇവരെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
🧸💔| Efectivos del , Región Policial Lima, uno de ellos mimetizado de osito de peluche cariñosito, capturaron en San Martín de Porres a dos microcomercializadoras de droga.
Se comisó más de 1000 envoltorios conteniendo PBC.
¡Si te quiere, no te deja delinquir! pic.twitter.com/SxEvex08qc
പൊലീസ് പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ പൊലീസുകാരൻ ടെഡ്ഡി ബിയറായി വേഷം ധരിച്ച് സമ്മാനങ്ങളുമായി എത്തുന്നതും മയക്കുമരുന്ന് ഡീലറായ സ്ത്രീ താഴേക്കിറങ്ങി വരുന്നതും അവരെ അറസ്റ്റ് ചെയ്യുന്നതും ഒക്കെ കാണാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം