ഉറങ്ങിക്കിടക്കുന്ന മകനെ നോക്കുന്ന വിചിത്ര രൂപം പങ്കുവച്ച് അച്ഛന്‍; അത് 'പ്രേതം' തന്നെയെന്ന് സോഷ്യല്‍ മീഡിയ

By Web Team  |  First Published May 14, 2024, 4:20 PM IST

മിഷിഗണില്‍ സ്വദേശിയായ ജോൺ കിപ്‌കെ, തന്‍റെ 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ വിചിത്രമായ ഒരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. 



രണാനന്തരം ആത്മാക്കള്‍ ഭൂമിയില്‍ അലഞ്ഞ് നടക്കുമെന്നൊരു വിശ്വാസം നിരവധി രാജ്യങ്ങളില്‍ ഇന്നും നിലനില്‍ക്കുന്നു. ഇത്തരം ആത്മാക്കളെ ഉച്ഛാടനം ചെയ്യുന്നതിനായി എല്ലാ മതങ്ങളിലും വിവിധതരം വിശ്വാസങ്ങളും നിലനില്‍ക്കുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് യാതൊരു വിധത്തിലുമുള്ള ശാസ്ത്രീയ പിന്തുണ ഇല്ലാതെന്നതാണ് യാഥാര്‍ത്ഥ്യം. അതേസമയം നല്ലൊരു വിഭാഗം മനുഷ്യരും ഇന്നും ഇത്തരം കാര്യങ്ങളില്‍ തങ്ങളുടെതായ വിശ്വാസം വച്ച് പുലര്‍ത്തുന്നു. ഇതിനിടെയാണ് മിഷിഗണില്‍ സ്വദേശിയായ ജോൺ കിപ്‌കെയുടെ 100 വര്‍ഷം പഴക്കമുള്ള ഫാം ഹൗസിലെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ വിചിത്രമായ ഒരു ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രം വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

ജോൺ കിപ്‌കെയുടെ ഇളയമകൻ തറയിൽ ഉറങ്ങുമ്പോൾ അവന്‍റെ മേൽ ഒരു പ്രേത രൂപം ചുറ്റിക്കറങ്ങുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. അതേസമയം ജോണിന്‍റെ അച്ഛന്‍ അതായത് കുട്ടിയുടെ മുത്തച്ഛന്‍ മരിച്ചിട്ട് ഒരു മാസം മാത്രമേ ആയിട്ടൊള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുട്ടിയുടെ അടുത്തെത്തിയത് മരിച്ച് പോയ മുത്തച്ഛനാണെന്ന് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ കുറിച്ചു. അടുത്തിടെ മാറ്റി വച്ച സിസിടിവി വീഡിയോ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നു. പകരം നിശ്ചിത ഇടവേളകളില്‍  സ്നാപ്പ്ഷോട്ടുകൾ മാത്രം എടുക്കുന്ന അഞ്ച് സിസിടിവികളില്‍ ഒന്നില്‍ മാത്രമായിരുന്നു ഇത്തരത്തില്‍ പ്രേതത്തെ കണ്ടെത്തിയത്. 

Latest Videos

undefined

വാഴപ്പഴം പഴുപ്പിക്കുന്ന പരമ്പരാഗത ഇന്ത്യന്‍ രീതി; വീഡിയോ കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ

വീഡിയോ റെക്കോർഡ് ചെയ്യുന്നതിനു പകരം സ്നാപ്പ്ഷോട്ടുകൾ മാത്രം എടുക്കുന്ന വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന അഞ്ച് ക്യാമറകളിൽ ഒന്ന് മാത്രമാണ് ഈ ചിത്രം പകർത്തിയത്. സ്പിരിറ്റിനെക്കുറിച്ചുള്ള തൻ്റെ അനിശ്ചിതത്വം ചൂണ്ടിക്കാട്ടി കിപ്‌കെ ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചു. തന്‍റെ പിതാവിന്‍റെ മരണശേഷം അസാധാരണമായ ഒന്നും വീട്ടില്‍ സംഭവിച്ചിട്ടില്ലെന്നും എന്നാല്‍, ഇളയ മകനുമായി ബന്ധപ്പെട്ടുത്തിയ ഈ ദൃശ്യങ്ങള്‍ തന്നെ അസ്വസ്ഥനാക്കുന്നുവെന്നും ജോൺ കിപ്‌കെ എഴുതി. അതേ സമയം ജോണ്‍ പങ്കുവച്ച ചിത്രത്തില്‍ തറയില്‍ ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ സമീപത്തായി മൂടല്‍ മഞ്ഞ് പോലെ എന്തോ അവ്യക്തമായി കാണാം. 

'സഞ്ചാരികള്‍ ഇനി ഇതുവഴി വരണ്ട'; സഞ്ചാരികളെ നിരോധിക്കാന്‍ സ്പെയിനിലെ ഈ ഗ്രാമം

വീട്ടില്‍ സ്ഥാപിച്ച അഞ്ച് ക്യാമറകളില്‍ ഒന്നില്‍ മാത്രമാണ് ഈ സംഭവം പതിഞ്ഞതെന്നും അദ്ദേഹം എഴുതി. സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ ചിലര്‍ വീട്ടിലെത്തിയ പ്രേതത്തിന് പ്രായമായ ഒരു സ്ത്രീയുടെ രൂപമാണെന്നും മറ്റ് ചിലര്‍ തൊപ്പി വച്ച ഒരു മാന്യനാണെന്നും അവകാശപ്പെട്ടു. മറ്റ് ചിലര്‍ ജോണിനോട് എത്രയും പെട്ടെന്ന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ടു. അതേസമയം വീട് ഒഴിയുന്നതിനെ കുറിച്ച് ജോണ്‍ യാതൊന്നും തന്നെ പങ്കുവച്ചില്ലെന്നും റിപ്പര്‍ട്ടുകള്‍ പറയുന്നു. 

ഉത്തര കൊറിയയില്‍ കിം ജോങ് ഉന്നിന്‍റെ റെഡ് ലിപ്സ്റ്റിക് നിരോധനത്തിന് പിന്നില്‍ വിചിത്ര കാരണം
 

click me!