ആദ്യം പ്രാവുകളെ പറത്തി വിടും, പിന്നാലെ പതുങ്ങിക്കയറും, പ്രധാന ആയുധം ഇരുമ്പുവടി, 50 വീടുകളിൽ മോഷണം, അറസ്റ്റ്

By Web TeamFirst Published Oct 9, 2024, 5:58 PM IST
Highlights

ഒന്നിലധികം നിലകളുള്ള, സെക്യൂരിറ്റിക്കാരില്ലാത്ത കെട്ടിടങ്ങളാണ് ഇയാൾ മോഷണത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നത്. മോഷണങ്ങൾക്ക് പോകുമ്പോൾ ഒന്നോ രണ്ടോ പ്രാവുകളെയും ഇയാൾ കയ്യിൽ കരുതും.

പലതരം കള്ളന്മാരെ നിങ്ങൾ കണ്ടിട്ടുണ്ടാവും. ഓരോ കള്ളന്മാർക്കും കാണും അവരുടേതായ ചില പ്രത്യേക ടെക്നിക്കുകൾ. പക്ഷേ, അതിനെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ബെം​ഗളൂരുവിൽ നിന്നുള്ള ഈ കള്ളൻ. തന്റെ മോഷണത്തിന് ഈ 38 -കാരനായ മോഷ്ടാവ് പ്രധാനമായും ഉപയോ​ഗിച്ചത് പ്രാവുകളെയാണത്രെ. 

ഒടുവിൽ ഇയാളെ ബെംഗളൂരുവിലെ സിറ്റി മാർക്കറ്റ് പൊലീസ് അറസ്റ്റ് ചെയ്തു. ഹൊസൂറിലാണ് താമസമെങ്കിലും ബംഗളൂരുവിലെ നാഗരത്ത്പേട്ടയാണ് ഇയാളുടെ സ്വദേശം എന്നാണ് പൊലീസ് പറയുന്നത്. പരിവാള മഞ്ഞ എന്ന് അറിയപ്പെടുന്ന ഇയാളുടെ യഥാർത്ഥ പേര് മഞ്ജുനാഥ് എന്നാണ്. ന​ഗരത്തിലാകെയായി 50 മോഷണങ്ങളാണത്രെ ഇയാൾ നടത്തിയത്. 

Latest Videos

ഒന്നിലധികം നിലകളുള്ള, സെക്യൂരിറ്റിക്കാരില്ലാത്ത കെട്ടിടങ്ങളാണ് ഇയാൾ മോഷണത്തിന് വേണ്ടി തെരഞ്ഞെടുക്കുന്നത്. മോഷണങ്ങൾക്ക് പോകുമ്പോൾ ഒന്നോ രണ്ടോ പ്രാവുകളെയും ഇയാൾ കയ്യിൽ കരുതും. മോഷ്ടിക്കാൻ ഉറപ്പിച്ച അപാർട്മെന്റുകളുടെ അടുത്തെത്തിയാൽ കയ്യിലുള്ള പ്രാവുകളെ തുറന്നുവിടും. പിന്നീട്, അകത്ത് കയറും. ആരെങ്കിലും ഇത് കണ്ട് ചോദ്യം ചെയ്താൽ, തന്റെ പ്രാവുകൾ കയ്യിൽ നിന്നും പറന്നുപോയി എന്നും അവയെ പിടിക്കാനാണ് അകത്ത് കയറിയത് എന്നും പറയും. ഇതായിരുന്നത്രെ ഇയാളുടെ രീതി. 

'സ്ത്രീകളേ നിങ്ങൾ പുരുഷനായി മാറിയാൽ ഏറ്റവുമധികം ഇഷ്ടപ്പെടാത്തത് എന്തായിരിക്കും', വൈറലായി ചോദ്യവും ഉത്തരങ്ങളും 

അതല്ല, വീട് പൂട്ടിക്കിടക്കുകയാണ് എന്ന് മനസിലായാൽ ഇരുമ്പ് വടി ഉപയോ​ഗിച്ച് പൂട്ടുതകർത്ത് അകത്ത് കയറും. അലമാരകളും മറ്റും തകർക്കാനും ഈ ഇരുമ്പുവടി തന്നെ ഉപയോ​ഗിക്കും. പ്രധാനമായും പണവും സ്വർണാഭരണങ്ങളുമാണ് ഇയാൾ കവരുന്നത്. ഈ ആഭരണങ്ങൾ പിന്നീട് ഹൊസൂറിൽ വിൽക്കും. 

മുമ്പ് പലതവണ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും ജാമ്യത്തിനു ശേഷവും മഞ്ജുനാഥ് മോഷണം തുടരും. എന്തായാലും, ഇത്തവണ അറസ്റ്റ് ചെയ്യപ്പെട്ടതോടെ തെളിയാതെ കിടന്ന പല മോഷണങ്ങളും തെളിയക്കാൻ അത് സഹായകമായി എന്നാണ് പൊലീസ് പറയുന്നത്. 

കണ്ടാൽ വലിച്ചെറിഞ്ഞ ചിപ്‍സ് പാക്കറ്റ്, വാലറ്റിന്റെ വില ഊഹിക്കാമോ? ആയിരമോ പതിനായിരമോ അല്ല, പിന്നെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!