14,000 വർഷം പഴക്കം, ഒറ്റ വേരിൽ നിന്ന് അമ്പതിനായിരത്തോളം മരങ്ങൾ;അതാണ് പാന്‍ഡോ

By Web Team  |  First Published Mar 16, 2024, 1:36 PM IST

പാൻഡോ ജൈവഘടനയുടെ അർഥം ‘ഞാൻ വ്യാപിക്കുന്നു’ എന്നാണ്.  106 ഏക്കറിൽ ആണ് പരന്നുകിടക്കുന്ന ഈ ജൈവഘടനയിൽ 47,000 മരങ്ങളുണ്ട്. ഈ മരങ്ങളുടെയെല്ലാം കൂടി ആകെ ഭാരം ഏകദേശം 60 ലക്ഷം കിലോഗ്രാം വരും.  


ലോകത്തിലെ ഏറ്റവും വലിയ ഒറ്റ ജൈവഘടന, അതാണ് അമേരിക്കയു‌ടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാൻഡോ. വാസാച്ച് മലനിരകളുടെ താഴ്‌വരയിൽ ഒരു തടാകക്കരയിലെ ഈ അത്ഭുതം 106 ഏക്കറിൽ ആണ് പരന്നുകിടക്കുന്നത്. ഈ ജൈവഘടനയിൽ ക്വേക്കിങ് ആസ്‌പെൻ എന്ന വിഭാഗത്തിലുള്ള മരങ്ങളാണുള്ളത്. ഒറ്റവേരിൽ നിന്ന് അനേകമായി മാറുന്ന മരങ്ങളാണ് ആസ്‌പെൻ. ഇത്തരത്തിൽ പിറവി കൊണ്ട  47,000 മരങ്ങൾ ഇവിടെയുണ്ട്. ഈ മരങ്ങളുടെയെല്ലാം കൂടി ആകെ ഭാരം ഏകദേശം 60 ലക്ഷം കിലോഗ്രാം വരും.  വെള്ളത്തൊലിയും ചെറിയ ഇലകളുമുള്ള ആസ്പെൻ മരങ്ങള്‍ നിറഞ്ഞ പാൻഡോ ജൈവഘടനയുടെ അർഥം ‘ഞാൻ വ്യാപിക്കുന്നു’ എന്നാണ്.

'ഏഴ് ദിവസവും ജോലി, ഒന്ന് അഭിനന്ദിക്കുമോ? അതുമില്ല'; കമ്പനി ഉടമയ്ക്ക് എട്ടിന്‍റെ പണി കൊടുത്ത് തൊഴിലാളികൾ

Latest Videos

undefined

ഒറ്റവേരിൽ നിന്ന് അനേകമായി മാറുന്ന ആസ്‌പെൻ മരങ്ങൾ അമേരിക്കയിലെ അപൂർവ കാഴ്ചയല്ല. അമേരിക്കയിൽ മറ്റ് പല സ്ഥലങ്ങളിലും ഈ മരങ്ങളുണ്ട്. എന്നാൽ പരമാവധി 3 ഏക്കർ വരെയൊക്കെയാണ് ഇങ്ങനെ ഇവ വ്യാപിക്കുന്നത്.  ഇതുമായി താരതമ്യം ചെയ്യുമ്പോൾ പാൻഡോ വളരെ വലുതാണ്. നിരവധി പക്ഷികളും മൃഗങ്ങളും ഈ ജൈവഘടനയിൽ ജീവിക്കുന്നുണ്ടെന്നാണ് ​ഗവേഷകർ പറയുന്നത്. അതേസമയം പാൻഡോ ജൈവഘടനയിൽ ആസ്‌പെൻ മരങ്ങൾ മാത്രമല്ല ഉള്ളത്. ഏകദേശം 88  ഇനം സസ്യങ്ങളും  ഇവി‌ടെ വളരുന്നുണ്ട്. അമേരിക്കയിലെ ദേശീയ വനംവകുപ്പിന്‍റെ നേരിട്ടുള്ള സംരക്ഷണയിലാണ് പാൻഡോ. അതിനാൽ മരങ്ങൾ വെട്ടുന്നത് മൂലം ഇത് നശിപ്പിക്കപ്പെടാനുള്ള സാധ്യത വളരെ വിരളമാണ്. 

'ഇത്തവണ സെറ്റായില്ല, പക്ഷേ... '; ആദ്യ ഡേറ്റിംഗിനായി 35 കാരി പറന്നത് 8,000 കിലോമീറ്റര്‍

ഏകദേശം 14,000 വർഷത്തെ പഴക്കമാണ് പാൻഡോയ്ക്കുള്ളതെന്നാണ് ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നത്.  ഇതിൽ പല മരങ്ങളും 130 വർഷം വരെ നിലനിൽക്കുന്നവയാണ്. പിന്നീട് ഇവ നശിച്ച് പുതിയവ വരും. കർശനമായ നിയന്ത്രണത്തിലും സംരക്ഷണയിലുമാണ് പാൻഡേ എങ്കിലും മറ്റുചില ഭീഷണികൾ ഈ ജൈവഘടന നേരിടുന്നുണ്ട്. അതിലൊന്ന് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പരിസ്ഥിതി സാഹചര്യങ്ങളാണ്. കൂ‌ടാതെ മരങ്ങളുടെ നാശത്തിന് കാരണമാകുന്ന രോ​ഗബാധകളും ഭീഷിണിയാണ്. ഇതിനെല്ലാം ഉപരിയായി മാനുകളും പുല്ലുകൾ തിന്ന് ജീവിക്കുന്ന മറ്റ് മൃഗങ്ങളും ഇവിടെ വലിയ തോതിൽ മേയുന്നുണ്ടെന്നത് തന്നെ. പുല്ലു തേടാനിറങ്ങുന്ന ഈ മൃഗങ്ങൾ പുതുതായുണ്ടാകുന്ന പാൻഡോ മരങ്ങളുടെ  തൈകളെയും ആഹാരമാക്കുന്നു. മുൻപ് ഇവയുടെ എണ്ണം നിയന്ത്രിക്കാൻ ധാരാളം ചെന്നായ്ക്കളും മറ്റു വേട്ടജീവികളുമൊക്കെ ഇവിടുണ്ടായിരുന്നു. എന്നാൽ, അടുത്ത കാലത്തായി വേട്ടമൃഗങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതോ‌ടെ ഭക്ഷ്യശൃംഖല താളം തെറ്റുകയും മാനുകളുടെയും മറ്റും എണ്ണം വലിയതോതിൽ വർധിക്കുകയും ചെയ്തു. ഭൂമിയിൽ മറ്റെങ്ങുമില്ലാത്ത ഈ ജൈവഘടന സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യം അമേരിക്കയിലെ പരിസ്ഥിതി സംഘടനകളുടെ ഭാ​ഗത്ത് നിന്നും ശക്തമായിട്ടുണ്ട്.

'ഒന്ന് മറ്റൊന്നിനെ...'; മുതല കുഞ്ഞിന്‍റെ തല കടിച്ച് പിടിച്ച് നിലത്തടിച്ച് കൊലപ്പെടുത്തുന്ന മുതലയുടെ വീഡിയോ
 

click me!