ദേ ഇങ്ങനെ ചെയ്ത് നോക്കൂ, വർഷം ലാഭം 6 ലക്ഷം രൂപ, സൂത്രം ക്രിസ്സി പറഞ്ഞു തരും

By Web Team  |  First Published Mar 14, 2024, 3:02 PM IST

യുകെയിൽ നിന്നുള്ള ക്രിസ്സി മിലൻ ഇങ്ങനെ ലാഭിച്ചത് ആയിരമോ പതിനായിരമോ അല്ല മറിച്ച് ലക്ഷങ്ങളാണ്. തായ്‍ലാൻഡിൽ വെക്കേഷന് പോയി കുറച്ചുനാൾ താമസിച്ചപ്പോഴാണ് യുകെയിലും തായ്‍ലാൻഡിലും ജീവിതച്ചെലവ് തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്ന് അവൾക്ക് മനസിലാവുന്നത്.


പണം കണ്ടമാനം ചെലവാക്കിപ്പോകുന്നു. പലരും അഭിമുഖീകരിക്കുന്ന കാര്യമാണ്. ഒരു കടയിൽ പോയാൽ വേണ്ട സാധനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ തന്നെ പ്രത്യേകിച്ച് ആവശ്യങ്ങളൊന്നും ഇല്ലെങ്കിലും മറ്റ് ചില സാധനങ്ങൾ കൂടി വാങ്ങുന്നവരുണ്ട്. ചിലരെ സംബന്ധിച്ച് ഈ അനാവശ്യമായ സാധനം വാങ്ങിക്കൂട്ടൽ നിയന്ത്രിക്കാൻ സാധിക്കാത്തതാണ്. അങ്ങനെയുള്ളവർക്ക് ഈ യുവതിയെ കണ്ട് പഠിക്കാവുന്നതാണ്. 

യുകെയിൽ നിന്നുള്ള ക്രിസ്സി മിലൻ ഇങ്ങനെ ലാഭിച്ചത് ആയിരമോ പതിനായിരമോ അല്ല മറിച്ച് ലക്ഷങ്ങളാണ്. തായ്‍ലാൻഡിൽ വെക്കേഷന് പോയി കുറച്ചുനാൾ താമസിച്ചപ്പോഴാണ് യുകെയിലും തായ്‍ലാൻഡിലും ജീവിതച്ചെലവ് തമ്മിൽ വലിയ വ്യത്യാസമുണ്ട് എന്ന് അവൾക്ക് മനസിലാവുന്നത്. അങ്ങനെയെങ്കിൽ അത്യാവശ്യമുള്ള സാധനങ്ങൾ മാത്രം വാങ്ങുകയും ജീവിതച്ചെലവ് കുറക്കുകയും ചെയ്യണം എന്നും അവൾ തീരുമാനിച്ചു. അങ്ങനെ യുകെയിൽ തിരികെ എത്തിക്കഴിഞ്ഞ് അവൾ ഒരു വർഷം 'നോ സ്പെൻഡ് ഇയർ' ആയി ചെലവഴിക്കാൻ തീരുമാനിച്ചു. 

Latest Videos

undefined

ഷോപ്പിം​ഗും വില കൂടിയ റെസ്റ്റോറന്റുകളിൽ കൂട്ടുകാരുടെ കൂടെ ഭക്ഷണം കഴിക്കാൻ പോകുന്നതുമാണ് അവൾ ആദ്യം നിർത്തിയത്. അങ്ങനെ അവർ അതിൽ നിന്നും 15,000 രൂപ ലാഭിച്ചു.  പിന്നെ, കാപ്പി കുടിക്കുന്നത് നിർത്തി. ഭക്ഷണം എപ്പോഴും കൂടെ കരുതാൻ തുടങ്ങി. അങ്ങനെ പുറത്ത് നിന്നുള്ള ഭക്ഷണം നിർത്തി. അതിൽ നിന്നും 25,000 രൂപയോളം (240 പൗണ്ട്) ലാഭം കിട്ടി. അങ്ങനെ ആകെ കൂടി ഒരു വർഷം കഴിയാറായപ്പോൾ അവൾ 6 ലക്ഷം രൂപയാണ് ഇതിൽ നിന്നും ലാഭിച്ചത്. 

'ഭക്ഷണവും വാടകയും പോലെ വളരെ അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ടി മാത്രമേ താൻ പണം ചെലവഴിക്കൂ എന്ന് തീരുമാനിച്ചിരിക്കുകയാണ്. ഇങ്ങനെ അനാവശ്യ വസ്തുക്കൾ വാങ്ങുന്നത് നിർത്തി നോക്കിയാൽ ശരിക്കും നമുക്ക് ആ വ്യത്യാസം മനസിലാവും. നേരത്തെ താൻ ഒരു ചിന്തയുമില്ലാതെയാണ് പലതും വാങ്ങിക്കൂട്ടിയിരുന്നത്. ഇപ്പോൾ എന്ത് വാങ്ങണമെങ്കിലും രണ്ടാമതൊന്ന് ചിന്തിക്കും, അത് ശരിക്കും തനിക്ക് ആവശ്യമുള്ളതാണോ ഇല്ലാത്തതാണോ എന്ന്' എന്നാണ് ക്രിസ്സി പറയുന്നത്. 

tags
click me!