സൂര്യഗ്രഹണം; സ്വകാര്യാവയവ ചിത്രം സംപ്രേഷണം ചെയ്ത് ന്യൂസ് ഏജൻസി; ചെയ്തത് താനെന്ന് വെളിപ്പെടുത്തി യുവാവ്

By Web Team  |  First Published Apr 10, 2024, 4:24 PM IST

ആകെ സ്തംഭിച്ചുപോയ വനിതാ വാർത്താ അവതാരകർ എന്ത് ചെയ്യണം എന്നറിയാതെ നിശബ്ദരായി മാറുകയായിരുന്നു. ആ സമയത്ത് പുരുഷ അവതാരകൻ ആ രം​ഗം കൈകാര്യം ചെയ്യുകയായിരുന്നു.


കഴിഞ്ഞ ദിവസം സൂര്യ​ഗ്രഹണം റിപ്പോർട്ട് ചെയ്തതിൽ സംഭവിച്ച ഒരു വൻ അബദ്ധത്തിന്റെ പേരിൽ ആകെപ്പാടെ നാണക്കേടിലായിരിക്കുകയാണ് മെക്സിക്കോയിലെ ഒരു വാർത്താ ഏജൻസി. അബദ്ധത്തിൽ ഒരു പുരുഷന്റെ സ്വകാര്യാവയവമാണ് വാർത്താ ഏജൻസി എയർ ചെയ്തത്. അതോടെ എന്ത് ചെയ്യണം എന്ന അവസ്ഥയിലായിപ്പോയി അവതാരകരും.

ആർസിജി മീഡിയയുടെ 24/7 വാർത്താ പരിപാടിയിൽ മൂന്ന് അവതാരകർ ചേർന്ന് സൂര്യഗ്രഹണത്തിൻ്റെ ഫൂട്ടേജ് കാണിക്കുകയായിരുന്നു. ജനങ്ങൾ അയച്ചുകൊടുത്ത ചിത്രങ്ങളും വീഡിയോകളുമാണ് ആ സമയത്ത് ചാനൽ കാണിച്ചു കൊണ്ടിരുന്നത്. പെട്ടെന്നാണ് ചാനൽ അബദ്ധത്തിൽ ഒരാളുടെ സ്വകാര്യാവയവത്തിന്റെ വീഡിയോ കാണിച്ചത്. 

Latest Videos

undefined

ഇതോടെ, ആകെ സ്തംഭിച്ചുപോയ വനിതാ വാർത്താ അവതാരകർ എന്ത് ചെയ്യണം എന്നറിയാതെ നിശബ്ദരായി മാറുകയായിരുന്നു. ആ സമയത്ത് പുരുഷ അവതാരകൻ ആ രം​ഗം കൈകാര്യം ചെയ്യുകയായിരുന്നു. ഏതോ ഒരു കാഴ്ചക്കാരനാണ് തന്റെ സ്വകാര്യാവയവങ്ങളുടെ വീഡിയോ ചാനലിലേക്ക് അയച്ചു കൊടുത്തത്. 

ജനങ്ങളുടെ സൂര്യ​ഗ്രഹണവുമായി ബന്ധപ്പെട്ട അനുഭവങ്ങൾ തങ്ങളുമായി പങ്ക് വയ്ക്കാൻ ആളുകളോട് ആവശ്യപ്പെട്ട ന്യൂസ് ഏജൻസി അവസാനം വല്ലാത്തൊരു അനുഭവത്തിലാണ് എത്തി നിന്നത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, അതേസമയം ആ വീഡിയോ അയച്ചുകൊടുത്തത് താനാണ് എന്ന് വെളിപ്പെടുത്തിക്കൊണ്ട് ഒരാൾ സോഷ്യൽ മീഡിയയിലൂടെ മുന്നോട്ട് വന്നു. 

'Rhevolver' എന്ന X യൂസറാണ് താനാണ് അത് ചെയ്തത് എന്ന് പറഞ്ഞിരിക്കുന്നത്. 'എന്റെ ടെസ്റ്റിക്കിൾസ് കാണേണ്ടി വന്ന സാൾട്ടില്ലോയിൽ നിന്നുള്ള എല്ലാവർക്കും എന്റെ ആശംസകൾ. @rcg_media -ൽ നിന്നുള്ളവർ ഗ്രഹണത്തിൻ്റെ വീഡിയോ ശ്രദ്ധാപൂർവ്വം അവലോകനം ചെയ്യാത്തതിനാലാണ് അത് സംഭവിച്ചത്. ഐ ലവ് ദെം' എന്നാണ് ഇയാൾ എഴുതിയത്. 

click me!