ഇപ്പോൾ കുഞ്ഞിന് മൂന്ന് മാസമായി. കുഞ്ഞിനോട് തങ്ങൾക്ക് മാനസികമായി അടുപ്പമുണ്ടാക്കാനാവുന്നില്ല. തങ്ങളുടെ ജീവിതവും ഒരുപാട് മാറി. ആ പഴയ ജീവിതം വേണമെന്നാണ് തങ്ങളുടെ ആഗ്രഹം. അതുകൊണ്ട് തന്നെ മൂന്ന് മാസം മാത്രം പ്രായമായ തങ്ങളുടെ മകളെ ആർക്കെങ്കിലും നൽകാനാണ് തങ്ങൾ ആലോചിക്കുന്നത്.
കുട്ടികളുണ്ടായിക്കഴിഞ്ഞാൽ ദമ്പതികളുടെ ജീവിതം പിന്നെ പഴയതുപോലെയായിരിക്കില്ല. പ്രത്യേകിച്ചും ആദ്യത്തെ കുറച്ച് വർഷങ്ങൾ വലിയ ബുദ്ധിമുട്ടിലൂടെ തന്നെയായിരിക്കും പുതിയ മാതാപിതാക്കൾ കടന്നു പോവുക. എന്നാൽ, അതും കരുതി ആരെങ്കിലും തങ്ങളുടെ കുഞ്ഞിനെ ദത്ത് നൽകാൻ തീരുമാനിക്കുമോ? എന്തായാലും, ഈ ദമ്പതികൾ അങ്ങനെയൊരു തീരുമാനം എടുത്തത്രെ.
കുഞ്ഞിന്റെ അച്ഛനാണ് തന്റെ ഭാര്യ 33 -കാരിയായ കാതറിൻ മകൾ എലിസബത്തിനെ തീരെ ശ്രദ്ധിക്കാറില്ല എന്നും അതിനാലാണ് കുഞ്ഞിനെ ദത്ത് നൽകാൻ തീരുമാനം എടുത്തത് എന്നും പറയുന്നത്. കുഞ്ഞിനോട് ഭാര്യയ്ക്ക് യാതൊരു അടുപ്പവും ഇല്ലായിരുന്നു. കുഞ്ഞ് പിറന്നു കഴിഞ്ഞ് രണ്ടാഴ്ചയായപ്പോൾ തന്നെ കാതറിൻ ജോലിക്ക് പോയിത്തുടങ്ങി. അമ്മായിഅമ്മയാണ് കുഞ്ഞിനെ നോക്കിയിരുന്നത്. കാതറിൻ അടുത്തുള്ളപ്പോഴാണെങ്കിലും കുഞ്ഞ് കരഞ്ഞാൽ അവൾ നോക്കില്ല. ആദ്യമൊക്കെ കുഞ്ഞ് വെറുതെ കരയുന്ന സമയത്തൊക്കെ അവൾ നോക്കുമായിരുന്നു. എന്നാൽ, വെറുതെ കരയുന്നതാണ് എന്ന് മനസിലാക്കിയ ശേഷം വെറുതെ കരഞ്ഞാലും ആവശ്യത്തിന് കരഞ്ഞാലും അവൾ കുഞ്ഞിനെ നോക്കില്ല. തന്റെ ഹോളിഡേകളെല്ലാം കുഞ്ഞ് അപഹരിക്കുന്നതിൽ വലിയ ദേഷ്യമാണവൾക്ക്.
undefined
ഇപ്പോൾ കുഞ്ഞിന് മൂന്ന് മാസമായി. കുഞ്ഞിനോട് തങ്ങൾക്ക് മാനസികമായി അടുപ്പമുണ്ടാക്കാനാവുന്നില്ല. തങ്ങളുടെ ജീവിതവും ഒരുപാട് മാറി. ആ പഴയ ജീവിതം വേണമെന്നാണ് തങ്ങളുടെ ആഗ്രഹം. അതുകൊണ്ട് തന്നെ മൂന്ന് മാസം മാത്രം പ്രായമായ തങ്ങളുടെ മകളെ ആർക്കെങ്കിലും നൽകാനാണ് തങ്ങൾ ആലോചിക്കുന്നത്. എന്താണ് നിങ്ങളുടെ അഭിപ്രായം എന്നാണ് യുവാവ് റെഡ്ഡിറ്റിൽ ചോദിച്ചിരിക്കുന്നത്. ഒപ്പം കുഞ്ഞിനെ ദത്ത് നൽകാനുള്ള പ്രോസസ് എങ്ങനെയൊക്കെയാണ് എന്നും ഇയാൾ ചോദിക്കുന്നു.
കുഞ്ഞിനെ കാതറിന്റെ അമ്മയ്ക്ക് വലിയ കാര്യമാണ്. കുഞ്ഞിനെ അഡോപ്ഷന് നൽകുന്നു എന്ന വിവരം അവരെ വല്ലാതെ ദേഷ്യം കൊള്ളിച്ചു. അതിനാൽ അവർ കുട്ടിയുടെ ലീഗൽ കസ്റ്റഡി സ്വന്തമാക്കാനുള്ള ശ്രമങ്ങൾ തുടങ്ങി എന്നും ഇയാൾ പറയുന്നു.
വളരെ പെട്ടെന്നാണ് റെഡ്ഡിറ്റിൽ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. നിങ്ങൾക്കെന്താ ഭ്രാന്താണോ എന്നാണ് ചിലർ ചോദിച്ചത്. ഇങ്ങനെ മാനസികമായി അടുപ്പമില്ലാതെ കുഞ്ഞിനെ ഒപ്പം വളർത്തുന്നതിലും നല്ലത് അവളെ ആർക്കെങ്കിലും നൽകുന്നത് തന്നെയാണ് എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം