പോരിന് വാടാ... വാ എവിടെയും എപ്പോൾ വേണമെങ്കിലും വാടാ; സുക്കര്‍ബര്‍ഗിനെ വീണ്ടും പോരിന് വിളിച്ച് മസ്ക് !

By Web Team  |  First Published Mar 7, 2024, 4:29 PM IST

'എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും ഏത് നിയമത്തിലും ഞാന്‍ സക്കുമായി പോരാടാന്‍ തയ്യാറാണ്. എല്‍എഫ്ജി!!!' മസ്ക് എഴുതി, മസ്കിന്‍റെ കുറിപ്പ് ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.



സുക്കര്‍ബര്‍ഗിനെ വീണ്ടും പോരിന് ക്ഷണിച്ച് ഇലോണ്‍ മസ്ക്. ഇത്തവണത്തെ പോര്‍ വിളി പക്ഷേ, അല്പം വ്യത്യസ്തമാണ്.  ഒരു ക്രിപ്റ്റോ കറന്‍സിയായ  ഡോഗ്കോയിനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പങ്കുവയ്ക്കുന്ന എക്സ് ഉപയോക്താവ് ഇരുവരുടെയും പോരാട്ടത്തെ കുറിച്ച് സൂചിപ്പിച്ച് ട്വീറ്റ് ചെയ്തതോടെയാണ് മസ്ക് വീണ്ടും തന്‍റെ വെല്ലുവിളിയുമായി രംഗത്തെത്തിയത്. Sir Doge of the Coin എക്സ് ഉപയോക്താവ് ഇറ്റലിയിലെ കോളോസിയം അടക്കമുള്ള ചില പുരാതന കെട്ടിടങ്ങളുടെ ചിത്രം പങ്കുവച്ച് കൊണ്ട് ഇങ്ങനെ കുറിച്ചു,' യാത്രയ്ക്ക് ശേഷം എലോൺ വേഴ്സസ് സക്ക് പോരാട്ടത്തെക്കുറിച്ച് ഞാൻ ടൂർ ഗൈഡിനോട് ചോദിച്ചു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു "ഇത് ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന കാര്യമാണ്". അതിനുശേഷം അദ്ദേഹം ഡോഗ്കോയിനിനെക്കുറിച്ച് (ക്രിപ്റ്റോകറന്‍സി) സംസാരിക്കാൻ തുടങ്ങി, അതിനുശേഷം ഞാൻ അദ്ദേഹത്തിന് കുറച്ച് ഡോഗ്കോയിനുകള്‍ നൽകി. അത് തികച്ചും അതിശയകരമായിരുന്നു.' ഈ കുറിപ്പ് വീണ്ടും പങ്കുവച്ച് കൊണ്ടാണ് മസ്ക്, ഫേസ്ബുക്ക് സ്ഥാപകനെ വീണ്ടും പോരിന് വിളിച്ചത്. 

'എവിടെ വച്ചും എപ്പോള്‍ വേണമെങ്കിലും ഏത് നിയമത്തിലും ഞാന്‍ സക്കുമായി പോരാടാന്‍ തയ്യാറാണ്. എല്‍എഫ്ജി!!!' മസ്ക് എഴുതി. മസ്കിന്‍റെ കുറിപ്പ് ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. തൊട്ട് താഴെ കുറിപ്പുമായി Sir Doge of the Coin എക്സ് ഉപയോക്താവുമെത്തി. അവര്‍ ഇങ്ങനെ എഴുതി,'കൊളോസിയവും ഡോഗ് കോയിനിൽ അടയ്ക്കുന്ന ടിക്കറ്റുകളും ഐതിഹാസികമായിരിക്കും!' പിന്നാലെ ഇലോണ്‍ മസ്കിന്‍റെ എക്സിനെ ചൂട് പിടിപ്പിച്ച് മസ്ക് സുക്കര്‍ പോരാട്ടം വീണ്ടും ആളുകള്‍ ഏറ്റെടുത്തു. കഴിഞ്ഞ വര്‍ഷം മുതലാണ് സുക്കര്‍ - മസ്ക് പോരാട്ടം ആളുകളുടെ സജീവ ശ്രദ്ധനേരിടുന്നത്. യുഎസ് പൌരന്മാരായ ഇരുവരും ഒരേ ബിസിനസ് മേഖലയിലെ ശക്തരായ എതിരാളികള്‍ കൂടിയാണെന്നത് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ എരിവ് കൂട്ടി.

Latest Videos

undefined

'പോ പോയി വീണ്ടും കൊണ്ടുവാ...'; ഭക്ഷണം നല്‍കിയ കിളിയെ കൊത്തിയോടിക്കുന്ന കുയിലിന്‍റെ വീഡിയോ വൈറല്‍

I’m ready to fight Zuck anywhere, anytime with any rules. LFG!!!

— Elon Musk (@elonmusk)

അപ്പൂപ്പന് സോക്സ് വാങ്ങാനെത്തി, എടിഎം കൌണ്ടറിന് സമീപം ഒരു ബാഗ്; തുറന്ന് നോക്കിയപ്പോള്‍ ഒരു കോടി രൂപ !

2023 ജൂണില്‍ സുക്കര്‍ബര്‍ഗിന്‍റെ മെറ്റയുടെ പുതിയ പദ്ധതികളെ എതിര്‍ത്ത് മസ്ക് രംഗത്തെത്തിയിരുന്നു. ഇതോടൊയാണ് ഇരുവരും തമ്മിലുള്ള 'ബിനിനസ് ശത്രുത' വെളിപ്പെട്ടത്. പിന്നാലെ സക്കര്‍ബര്‍ഗിനെ വിടാതെ പിന്തുടര്‍ന്ന മസ്ക് തന്‍റെ നിലപാടില്‍ ഊന്നിനിന്നു. ഇതിനിടെ സാമൂഹിക മാധ്യമ ഉപോയക്താക്കള്‍ സക്കര്‍ബര്‍ഗിന് ബ്രസിലീയന്‍ പ്രതിരോധ കലയായ ജിയു-ജിറ്റ്‌സു അറിയാമെന്ന് മസ്കിന് മുന്നറിയിപ്പുകള്‍ നല്‍കി. എന്നാല്‍, മസ്ക്, സക്കര്‍ബര്‍ഗിനെ പോരാട്ടത്തിന് ക്ഷണിക്കുകയാണ് ഉണ്ടായത്. നിരന്തരമായ വെല്ലുവിളിക്കൊടുവില്‍ സക്കര്‍ബര്‍ഗും പോരാട്ടത്തിന് സമ്മതിച്ചു. പിന്നാലെ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ബിസിനസ് ടൌക്കൂണുകള്‍ തമ്മിലുള്ള പോരാട്ടം നേരിട്ട് കാണുന്നതിനെ കുറിച്ച് സ്വപ്നം കണ്ടു. പക്ഷേ പോരാട്ടം മാത്രം നടന്നില്ല. പതുക്കെ പതുക്കെ ഇരുവരുടെയും പോരാട്ടം സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ ഒരു തമാശയായി മാറി. അത്തരമൊരു താമശയ്ക്കിടെയാണ് വീണ്ടും വെല്ലുവിളിച്ച് മസ്ക് രംഗത്തെത്തയിരിക്കുന്നത്. 'ആശ മാത്രം തരുന്ന ഒരിക്കലും നടക്കാത്ത പോരാട്ടം എന്നാണ് ഒരു കാഴ്ചക്കാരന്‍ പോസ്റ്റിന് താഴെ എഴുതിയത്. 

'എനിക്ക് കല്യാണം കഴിക്കണം' അച്ഛനോട് കരഞ്ഞ് പറയുന്ന കൊച്ച്; 'ക്യൂട്ട് മോളൂ'സെന്ന് സോഷ്യല്‍ മീഡിയ !

click me!