11 കൊല്ലം മുമ്പ് കാണാതായി, പിന്നാലെ കോമയിൽ, ഗുജറാത്തില്‍ നിന്നുള്ള യുവതിയെ കണ്ടെത്തിയത് കൊല്‍ക്കത്തയില്‍...

By Web Team  |  First Published Feb 17, 2024, 3:58 PM IST

കാണാതായി രണ്ട് വർഷത്തോളം ഗീതയുടെ വീട്ടുകാർ അവളെ തിരഞ്ഞിരുന്നു. എന്നാൽ, അവരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. അവർക്ക് അവളെ കണ്ടെത്താനായില്ല.


2013 -ൽ കുടുംബത്തിൽ ഒരു വിവാഹം നടക്കവേയാണ് ​ഗീത ബാരിയ എന്ന യുവതിയെ കാണാതാവുന്നത്. ഇപ്പോൾ 11 വർഷത്തിന് ശേഷം കോമയിൽ നിന്നുണർന്ന് തന്റെ കുടുംബവുമായി ഒന്നുചേർന്നിരിക്കുകയാണ് ആ 45 -കാരി. ഗുജറാത്തിലെ പഞ്ച്മഹലിലെ ഗോധ്ര താലൂക്കിലെ ഭാമയ്യ ഗ്രാമത്തിലാണ് അവളുടെ കുടുംബം താമസിക്കുന്നത്. 

റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരി 10 -ന്, കൊൽക്കത്തയിലെ പാവ്‌ലോവ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടർ പഞ്ച്മഹൽ ജില്ലാ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടുകയായിരുന്നു. ​ഗീത എന്നൊരു സ്ത്രീ വർഷങ്ങളായി കോമയിലായി ആശുപത്രിയിലായിരുന്നു എന്നും ഇപ്പോൾ ബോധം വന്നുവെന്നും ഡോക്ടർ പൊലീസിനോട് പറഞ്ഞു. കോമയിൽ നിന്നുണർന്ന ​ഗീത തന്റെ കുടുംബത്തെ കുറിച്ചുള്ള അവ്യക്തമായ വിവരങ്ങൾ ഡോക്ടറോട് പങ്കുവയ്ക്കുകയായിരുന്നു. 

Latest Videos

undefined

പഞ്ച്മഹൽ എസ്പി ഹിമാൻഷു സോളങ്കി പറഞ്ഞത് ഇങ്ങനെയാണ്, “ആശുപത്രി പൊലീസുമായി ബന്ധപ്പെട്ടു, പൊലീസ് അവർ പറഞ്ഞ ഗ്രാമത്തിൻ്റെയും കുടുംബത്തിൻ്റെയും വിശദാംശങ്ങളെല്ലാം പരിശോധിച്ചു. ഞങ്ങൾക്ക് കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞു. അങ്ങനെ ഡോക്ടർമാർ ഗീതയുമായി അവളുടെ കുടുംബത്തെ വീഡിയോ കോൾ ചെയ്തു. അവർ പരസ്പരം തിരിച്ചറിഞ്ഞു..." എന്നാൽ, 2013 -ലാണ് ഗീതയെ കാണാതായത്. പക്ഷേ, അവൾ എങ്ങനെ കൊൽക്കത്തയിൽ എത്തിയെന്നോ, എങ്ങനെ കോമയിലായി എന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കാണാതായി രണ്ട് വർഷത്തോളം ഗീതയുടെ വീട്ടുകാർ അവളെ തിരഞ്ഞിരുന്നു. എന്നാൽ, അവരുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. അവർക്ക് അവളെ കണ്ടെത്താനായില്ല. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായിരുന്നു ​ഗീത. അതിനിടയിൽ അവളുടെ ഭർത്താവും മരിച്ചു. അവളുടെ മക്കൾക്ക് അവരുടെ അമ്മയെക്കുറിച്ച് നേരിയ ഓർമ്മ മാത്രമാണ് ഉള്ളത്. ​ഗീതയെ കാണാതാവുകയും അവളുടെ ഭർത്താവ് മരിക്കുകയും ചെയ്തതോടെ അവളുടെ മക്കൾ ഒരുപാട് കഷ്ടപ്പെട്ടു. ദൂരെയുള്ള ബന്ധുക്കൾ കുട്ടികളുടെ ദിവസേനയുള്ള ചെലവുകൾക്ക് പണം നൽകിയെങ്കിലും പഠനത്തിനുള്ള പണം നൽകിയിരുന്നില്ല. 

​ഗീത വീഡിയോകോളിലൂടെ തന്റെ സഹോദരിമാരെയും മക്കളെയും തിരിച്ചറിഞ്ഞു. മക്കൾ അനുഭവിക്കേണ്ടി വന്ന യാതനകളെ കുറിച്ചോർത്ത് തനിക്ക് വലിയ വേദനയുണ്ടായി എന്നും ​ഗീത പറഞ്ഞു. 

click me!