കാർ മെക്കാനിക്കായി ജോലി ചെയ്തിരുന്ന നീലിനെ തേടി 2014 മാർച്ചിൽ ആണ് ഈ ഭാഗ്യം എത്തിയത്. പൊതുവിൽ ഒരു വാഹനപ്രേമിയായിരുന്നു ഇയാൾ തൻറെ ശേഖരം ആഡംബര വാഹനങ്ങൾ കൊണ്ട് നിറച്ചു.
10 ബില്യണിലധികം എന്നൊക്കെ പറഞ്ഞാൽ സ്വപ്നങ്ങളിൽ പോലും നമുക്ക് സങ്കൽപ്പിക്കാൻ ആകാത്ത അത്ര തുകയുണ്ട്. അപ്പോൾ അത്രയും തുക ലോട്ടറി അടിച്ചാലോ? പിന്നെ എന്താണ് സംഭവിക്കുക എന്ന് പോലും പറയാൻ കഴിയില്ല അല്ലേ? അങ്ങനെയൊരു മഹാഭാഗ്യം യുകെയിലുള്ള ഒരു മെക്കാനിക്കിനെ തേടിയെത്തി. പക്ഷേ, ഇപ്പോൾ ആ കാശുകൊണ്ട് എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിലാണ് കക്ഷി. തനിക്ക് ആഡംബര ജീവിതം മടുത്തു എന്നും ജീവിതം വല്ലാതെ ബോറടിക്കുന്നു എന്നുമാണ് ഇപ്പോൾ ആളുടെ പരാതി.
ഇംഗ്ലണ്ടിലെ കോൾസ്‌ഡൺ സ്വദേശിയായ നീൽ ട്രോട്ടറിന് എട്ട് വർഷം മുമ്പ് ആണ് യൂറോ മില്യൺ പ്രൈസിൽ 107.9 മില്യൺ പൗണ്ട് സമ്മാനമായി ലഭിച്ചത്. അതായത് ഏകദേശം10,287,860,693 ഇന്ത്യൻ രൂപ വരും അത്. ഏതായാലും ഇങ്ങനെയൊരു സമ്മാനം ലഭിച്ചത് ഒരു ഭാരമായെന്നാണ് ആളുടെ പരാതി.
കാർ മെക്കാനിക്കായി ജോലി ചെയ്തിരുന്ന നീലിനെ തേടി 2014 മാർച്ചിൽ ആണ് ഈ ഭാഗ്യം എത്തിയത്. പൊതുവിൽ ഒരു വാഹനപ്രേമിയായിരുന്നു ഇയാൾ തൻറെ ശേഖരം ആഡംബര വാഹനങ്ങൾ കൊണ്ട് നിറച്ചു. പക്ഷേ കിട്ടിയ പണത്തിൽ എന്തു കുറവ് വരാൻ. പിന്നീട് 400 ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന തടാകത്തോടുകൂടിയ ഒരു വലിയ കൊട്ടാരവും അയാൾ സ്വന്തമാക്കി. ഓരോ ദിവസവും പണം വാരിയെറിഞ്ഞ് ജീവിതം ആഘോഷിച്ചിട്ടും തനിക്ക് ഒരു സന്തോഷവും ലഭിക്കുന്നില്ല എന്നാണ് ഇയാൾ പറയുന്നത്. ഇപ്പോൾ തനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്നും ഓരോ ദിവസവും വളരെ വിരസതയോടെയാണ് താൻ തള്ളി നീക്കുന്നതെന്നും ഇയാൾ പറയുന്നു. ഒരു മെക്കാനിക്ക് ആയിരുന്ന താൻ ഇപ്പോൾ ഒരു ജോലിയും ചെയ്യുന്നില്ലെന്നും ഇയാൾ പറയുന്നു.