അച്ഛൻ നിക്കോളാസുമായി ഏറ്റുമുട്ടുന്നതിനിടയിൽ കുട്ടി തറയിലേക്ക് വീഴുന്നതും കാണാം. ഇയാളുടെ കറുത്ത ജാക്കറ്റ് കുട്ടിയുടെ അച്ഛൻ വലിച്ചുകീറുന്നുണ്ട്.
അടുത്തിടെ വന്ന ഒരു സിസിടിവി ഫൂട്ടേജ് ഫ്ലോറിഡയിലെ ആളുകളിൽ വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. വിവിധ മാധ്യമങ്ങളിൽ ഇത് വാർത്തയുമായി. തന്റെ മകനെ ഒരാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ അത് തടയുന്ന ഒരു അച്ഛനാണ് ദൃശ്യങ്ങളിൽ. സംഭവം നടന്നത് ഫ്ലോറിഡയിലെ മിയാമി ബീച്ചിലുള്ള ഒരു ഫാർമസിയിലാണ്.
അച്ഛനും അമ്മയ്ക്കും ഒപ്പമാണ് നാല് വയസുള്ള മകൻ ഫാർമസിയിൽ എത്തിയത്. അവിടെവച്ചാണ് അപരിചിതനായ ഒരാൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. പകൽ സമയം 11.15 -നാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നിക്കോളാസ് സ്റ്റെർനാമാൻ എന്നയാളാണ് 4 വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. മാതാപിതാക്കളുമൊത്ത് കോളിൻസ് അവന്യൂവിലെ ഫാർമസിയിൽ എത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ പുറത്തേക്കിറങ്ങിയിരുന്നു. ആ സമയത്താണ് 26 -കാരനായ നിക്കോളാസ് ഇവിടെ എത്തുന്നതും കുട്ടിയെ എടുക്കുന്നതും.
undefined
എന്നാൽ, ആ സമയത്ത് തന്നെ അവന്റെ അച്ഛൻ കൃത്യമായും ഇടപെട്ടു. അയാൾ നിക്കോളാസിനെ തട്ടിമാറ്റി കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. ആ സമയത്ത് കുട്ടിയുടെ അമ്മ അവനെ വേഗം അക്രമിയിൽ നിന്നും മാറ്റിനിർത്തുന്നുമുണ്ട്. അച്ഛൻ നിക്കോളാസുമായി ഏറ്റുമുട്ടുന്നതിനിടയിൽ കുട്ടി തറയിലേക്ക് വീഴുന്നതും കാണാം. ഇയാളുടെ കറുത്ത ജാക്കറ്റ് കുട്ടിയുടെ അച്ഛൻ വലിച്ചുകീറുന്നുണ്ട്. അച്ഛൻ നിക്കോളാസിനെ വാതിലിനടുത്തേക്ക് തള്ളിയപ്പോഴാണ് അമ്മ കുട്ടിയെ സുരക്ഷിതമാക്കി മാറ്റിനിർത്തുന്നത്.
പ്രതി അപ്പോൾ തന്നെ അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചു എങ്കിലും അധികം വൈകാതെ ഇയാൾ മിയാമി ബീച്ച് പൊലീസിന്റെ കസ്റ്റഡിയിൽ ആയി എന്നാണ് ഇവിടെ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ വളരെ വേഗത്തിലാണ് പ്രചരിച്ചത്. പട്ടാപ്പകൽ അച്ഛന്റെയും അമ്മയുടേയും കൺമുന്നിൽ വച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നടത്തിയ ശ്രമങ്ങൾ വലിയ ഞെട്ടലാണ് ആളുകളിൽ ഉണ്ടാക്കിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം