റെസ്യൂമെയിൽ കള്ളം കാണിച്ചു, ഇപ്പോൾ 67 ലക്ഷത്തിന്റെ ജോലിയുണ്ട്, വെളിപ്പെടുത്തലുമായി യുവാവ് 

By Web Team  |  First Published Aug 26, 2024, 2:21 PM IST

ഒരു നല്ല ജോലി കിട്ടുന്നതിന്റെ അടിസ്ഥാനം നിങ്ങളുടെ ഇന്റർവ്യൂവിലെ കഴിവുകളാണ്. നല്ല റെസ്യൂമെ തയ്യാറാക്കേണ്ടതുണ്ട് എന്നും യുവാവ് പറയുന്നു.

man says he lied resume for job now earns 67 lakhs

ജോലി കിട്ടുക എന്നത് കുറച്ച് അധ്വാനമുള്ള ജോലിയാണ്. പ്രത്യേകിച്ചും നല്ല ശമ്പളം കിട്ടുന്ന നല്ലൊരു ജോലി. എന്നാൽ, താൻ തന്റെ മുൻജോലികളിൽ അപേക്ഷിക്കുന്ന സമയത്ത് റെസ്യൂമെയിൽ കള്ളം കാണിച്ചുവെന്നും ഇപ്പോൾ തനിക്ക് നല്ല ശമ്പളത്തിൽ ജോലിയുണ്ടെന്നും വെളിപ്പെടുത്തുകയാണ് ഒരു യുവാവ്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റിലാണ് യുവാവിന്റെ വെളിപ്പെടുത്തൽ. 

തന്റെ പോസ്റ്റിൽ 20 -കാരനായ യുവാവ് പറയുന്നത് മുമ്പ് രണ്ടു തവണ താൻ തന്റെ റെസ്യൂമെയിൽ കൃത്രിമത്വം കാണിച്ചു എന്നാണ്. ഇപ്പോൾ തനിക്ക് $80,000 (67,09,388.00) വാർഷിക വരുമാനം കിട്ടുന്ന ജോലിയുണ്ട് എന്നും യുവാവ് എഴുതുന്നു. തനിക്ക് 20 വയസ്സായി, തൻ്റെ ആദ്യത്തെ ജോലിയിൽ ആദ്യ മൂന്ന് മാസത്തിനുള്ളിൽ തന്നെ വെയർഹൗസ് മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചുവെന്ന് താൻ കള്ളം പറഞ്ഞു. റെസ്യൂമെയിലും അങ്ങനെ കാണിച്ചു. ഇപ്പോഴത്തെ ജോലിയിലും ശമ്പളത്തിലും താൻ വളരെ അധികം സന്തുഷ്ടനാണ് എന്നാണ് യുവാവ് പറയുന്നത്. 

Latest Videos

ഒരു നല്ല ജോലി കിട്ടുന്നതിന്റെ അടിസ്ഥാനം നിങ്ങളുടെ ഇന്റർവ്യൂവിലെ കഴിവുകളാണ്. നല്ല റെസ്യൂമെ തയ്യാറാക്കേണ്ടതുണ്ട് എന്നും യുവാവ് പറയുന്നു. ജോലിക്ക് കയറിക്കഴിഞ്ഞാൽ ഡീസന്റായിരിക്കണം എന്ന അഭിപ്രായക്കാരൻ കൂടിയാണ് യുവാവ് എന്നാണ് മനസിലാകുന്നത്. ഒപ്പം തന്നെ എല്ലായിടത്തും കാണുന്ന ജോലിക്കായുള്ള പരസ്യങ്ങൾ ശ്രദ്ധിക്കണം. പരമാവധി ജോലിക്ക് അപേക്ഷിക്കണം, നല്ല ജോലി കിട്ടും എന്നും യുവാവ് പറയുന്നുണ്ട്. 

I’ve lied heavily on my resume for my last two jobs and now I make 80 grand a year
byu/usernamenshi inconfession

നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് താഴെ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. അതിൽ, റെസ്യൂമെയിൽ ചില്ലറ കള്ളം പറഞ്ഞാലും ജോലിയിൽ ആത്മാർത്ഥത കാണിച്ചാൽ മതി എന്ന് പറഞ്ഞവരും ഉണ്ട്. ഒപ്പം വലിയ വലിയ കള്ളത്തിന് പകരം പ്രൊമോഷൻ കാലാവധി പോലെയുള്ള കുഞ്ഞുകുഞ്ഞ് കാര്യങ്ങളല്ലേ എന്നാണ് പലരുടേയും ചോദ്യം. 

tags
vuukle one pixel image
click me!
vuukle one pixel image vuukle one pixel image