യുപിഎസ്‍സി പരീക്ഷയിൽ 'വിവാഹമോചന ക്വാട്ട'യിൽ കയറാൻ ഭാര്യ ബന്ധം പിരിയാനാവശ്യപ്പെട്ടു, പരാതിയുമായി യുവാവ്

By Web Team  |  First Published May 16, 2024, 4:00 PM IST

വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവതി ഭർത്താവിനോട് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യുവാവ് വിവാഹമോചനം നൽകാൻ‌ തയ്യാറല്ല എന്ന് പറഞ്ഞതോടെ യുവതി അയാളുടെ വീട് വിട്ടിറങ്ങി സ്വന്തം വീട്ടിൽ ചെന്നു താമസിച്ചു.


വളരെ വിചിത്രങ്ങളായ കാരണങ്ങൾ ആളുകൾ വിവാഹമോചനക്കേസുകളിൽ പറയാറുണ്ട്. എന്നാൽ, ഇത്രയും വിചിത്രമായ ഒരു കാര്യം കേട്ടിട്ടുണ്ടാകുമോ എന്ന് സംശയമാണ്. യുപിഎസ്‍സിയിൽ വിവാഹമോചനത്തിന് ക്വാട്ടയുണ്ട് എന്നും അതിൽ ജോലി കിട്ടുന്നതിന് വേണ്ടി ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു എന്നുമാണ് യുവാവ് ആരോപിക്കുന്നത്. 

റിപ്പോർട്ടുകൾ പ്രകാരം, ഫോട്ടോഗ്രാഫറായി ജോലി ചെയ്യുകയാണ് ഭർത്താവ്. 2013 -ലാണ് ഇയാൾ പിന്നീട് തന്റെ ഭാര്യയായ യുവതിയെ കണ്ടുമുട്ടുന്നത്. ഇരുവരും ഉടൻ തന്നെ പ്രണയത്തിലായി. 2016 -ൽ, യുപിഎസ്‍സി പരീക്ഷയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനായി യുവതി ജയ്പൂരിലേക്ക് താമസം മാറി. കുറച്ചുനാൾ ഒരുമിച്ച് താമസിച്ച ശേഷം 2021 -ൽ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചു. 

Latest Videos

undefined

ആദ്യമെല്ലാം യുവതി വിവാഹത്തിന് തയ്യാറായിരുന്നില്ല, തനിക്ക് യുപിഎസ്‍സി പരീക്ഷയിൽ വിജയിക്കണം എന്നും പറഞ്ഞായിരുന്നു വിവാഹത്തിന് തയ്യാറാവാതിരുന്നത്. എന്നാൽ, യുപിഎസ്‍സി പരീക്ഷയിൽ പഠിക്കാൻ സഹായിക്കും എന്ന കരാർ പ്രകാരം വിവാഹത്തിന് യുവതി സമ്മതിക്കുകയായിരുന്നു. 2023 ഫെബ്രുവരിയിൽ പ്രതാപ്ഗഡിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. 

എന്നാൽ, വിവാഹം കഴിഞ്ഞ് കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവതി ഭർത്താവിനോട് വിവാഹമോചനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. യുവാവ് വിവാഹമോചനം നൽകാൻ‌ തയ്യാറല്ല എന്ന് പറഞ്ഞതോടെ യുവതി അയാളുടെ വീട് വിട്ടിറങ്ങി സ്വന്തം വീട്ടിൽ ചെന്നു താമസിച്ചു. പിന്നാലെ, അയാളുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. ആദ്യത്തെ വിവാഹവാർഷികത്തിന് ഭാര്യയെ കാണാൻ താൻ ശ്രമിച്ചെങ്കിൽ പോലും യുവതി സമ്മതിച്ചില്ല, മാത്രമല്ല തനിക്കെതിരെ പൊലീസിൽ പരാതി നൽകും എന്ന് ഭീഷണിപ്പെടുത്തി എന്നും യുവാവ് പറയുന്നു. 

പിന്നാലെയാണ് യുവാവ് യുവതിക്കെതിരെ കേസ് കൊടുത്തത്. ക്വാട്ടയിൽ യുപിഎസ്‍സി വഴി ജോലി നേടാൻ വിവാഹമോചനം ആവശ്യപ്പെട്ടു എന്ന് കാണിച്ചായിരുന്നു പരാതി. എന്നാൽ, ഭാര്യയും യുവാവ് തന്നോട് സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് കാണിച്ച് പരാതി നൽകി. അതേസമയം, വിവാഹമോചിതരായ സ്ത്രീകൾക്ക് യുപിഎസ്‍സിയിൽ പ്രത്യേകം ക്വാട്ടയൊന്നുമില്ല എന്നതാണ് അതിലും രസകരമായ കാര്യം. 

click me!