മണിയുടെ നാലാം ജന്മദിനത്തിന്, അവൾക്ക് 5,700 യുഎസ് ഡോളർ (4 ലക്ഷം) വിലയുള്ള ഒരു സ്വർണ്ണ പെൻഡൻ്റ് നൽകിയിരുന്നു. കഴിഞ്ഞ വർഷം, 150,000 യുഎസ് ഡോളർ വിലമതിക്കുന്ന ബിഎംഡബ്ല്യു ഐ7 സെഡാനിൽ മണി ഇരിക്കുന്ന ഒരു വീഡിയോ മെയ്സൂരി പോസ്റ്റ് ചെയ്തിരുന്നു.
തന്റെ വളർത്തുപൂച്ചയുടെ ജന്മദിനം ആഘോഷമാക്കാൻ ലക്ഷങ്ങൾ വാരിയെറിഞ്ഞ് മലേഷ്യൻ കോടീശ്വരി. മലേഷ്യയിലെ ലൂയിസ് വിറ്റൺ സ്റ്റോറിൽ നടന്ന അത്യാഡംബര ജന്മദിന പാർട്ടിയിൽ പങ്കെടുത്തത് വിഐപികൾ മാത്രം.
ഹിജാബ് ഫാഷൻ ബിസിനസ്സിൻ്റെ ഉടമയായ ഹലിസ മെയ്സൂരി എന്ന മലേഷ്യൻ കോടീശ്വരിയാണ് തന്റെ പ്രിയപ്പെട്ട പൂച്ച മണി (MONEY) യ്ക്കായി ആരെയും അമ്പരപ്പിക്കുന്ന ജന്മദിനാഘോഷം ഒരുക്കിയത്. മണിയുടെ ഏഴാം ജന്മദിനമായിരുന്നു ഇത്. പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
undefined
ക്വാലാലംപൂരിലെ ലൂയിസ് വിറ്റൺ ബോട്ടിക്കിലാണ് ആഘോഷ പരിപാടികൾ നടന്നത്. പ്രത്യേകമായി തയാറാക്കിയ ചാര നിറത്തിലുള്ള ഗൗൺ ധരിച്ചാണ് മണി പാർട്ടിയിൽ തിളങ്ങിയത്. 630 യുഎസ് ഡോളർ ( 52,000 രൂപയിലധികം) വിലയുള്ള ഒരു ലൂയിസ് വിറ്റൺ കോളർ ആണ് ഹലിസ മെയ്സൂരി തന്റെ പ്രിയപ്പെട്ട പൂച്ചയ്ക്കായി സമ്മാനിച്ചത്. എൽവി ലെതർ പുറകിൽ ഘടിപ്പിച്ച ചുവന്ന ഫ്രിലി ടുട്ടു ധരിച്ച് നിൽക്കുന്ന മണിയുടെ ഒരു ചിത്രം, സ്റ്റോറിലെ ഷെഫുകൾ ചേർന്ന് പ്രത്യേകം തയാറാക്കിയ ക്യാറ്റ് കേക്ക് എന്നിവയും പൂച്ചയുടെ നിരവധി ജന്മദിന സമ്മാനങ്ങളിൽ ഉൾപ്പെടുന്നു.
ഇതാദ്യമായല്ല മയ്‌സൂരി തൻ്റെ പേർഷ്യൻ പൂച്ചക്കുട്ടിയുടെ പിറന്നാൾ ഇത്ര ആഡംബരത്തോടെ ആഘോഷിച്ച് വാർത്തകളിൽ ഇടം പിടിക്കുന്നത്. മണിയുടെ നാലാം ജന്മദിനത്തിന്, അവൾക്ക് 5,700 യുഎസ് ഡോളർ (4 ലക്ഷം) വിലയുള്ള ഒരു സ്വർണ്ണ പെൻഡൻ്റ് നൽകിയിരുന്നു. കഴിഞ്ഞ വർഷം, 150,000 യുഎസ് ഡോളർ വിലമതിക്കുന്ന ബിഎംഡബ്ല്യു ഐ7 സെഡാനിൽ മണി ഇരിക്കുന്ന ഒരു വീഡിയോ മെയ്സൂരി പോസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 25 വർഷമായി മെയ്സൂരി ഫാഷൻ ബിസിനസ്സ് രംഗത്ത് സജീവമാണ്. ഇവർ ഡിസൈൻ ചെയ്യുന്ന ഹിജാബുകൾക്ക് 900 യുഎസ് ഡോളറാണ് വില.