കമ്മ്യൂണിസ്റ്റ് കാലത്ത് ബങ്കര്‍; ഇന്ന് 70 രൂപയ്ക്ക് ബിയര്‍ നുണയാവുന്ന ഹോട്ടല്‍

By Web Team  |  First Published Apr 25, 2024, 4:03 PM IST

ഡബിള്‍ ബെഡ്, പട്ടാള ശൈലിയിലുള്ള പെട്ടികള്‍, പഴയ ടെലിഫോണ്‍, കമ്മ്യൂസ്റ്റ് കാലത്തെ തൊപ്പികള്‍, ഗ്യാസ് മാസ്കുകള്‍ എന്നിവയാൽ സമ്പന്നമാണ് ഹോട്ടല്‍‌. പഴയ കാലത്തെ പോസ്റ്ററുകള്‍ പോലും ഭിത്തിയില്‍ കാണാം. 



ഴമയിലേക്ക് തിരിച്ച് നടക്കുന്ന കാലം കൂടിയാണിത്, എന്നാല്‍ ഇന്ന് ഈ 'പഴമ' ആഡംബരത്തിന്‍റെ മറ്റൊരു പദമായി മാറിയിരിക്കുന്നു. ചെക്ക് റിപ്പബ്ലിക്കിലെ കമ്മ്യൂണിസ്റ്റ് കാലഘട്ടത്തിലെ പഴയൊരു ബങ്കര്‍ അടക്കമുള്ള കെട്ടിടം ഹോട്ടലാക്കി മാറ്റിയപ്പോള്‍ സൂപ്പര്‍ ഹിറ്റ്. ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോയിലുള്ള ഈ ഹോട്ടലില്‍ വെറും 70 രൂപയ്ക്ക് മിതമായ നിരക്കില്‍ ബിയര്‍ ലഭിക്കും. ഒപ്പം ചരിത്രമുറങ്ങുന്ന വീഥികളിലൂടെ ഒരു രാത്രി കഴിച്ച് കൂട്ടാം. 

10-Z എന്ന് അറിയപ്പെടുന്ന ഈ ബങ്കർ, സ്പിൽബെർക്ക് കാസിലിന് അടിയിലാണ്. സ്പില്‍ബെര്‍ക്ക് കാസില്‍ 13-ആം നൂറ്റാണ്ടില്‍ മധ്യകാല പ്രൌഡിയോടെ നിര്‍മ്മിക്കപ്പെട്ട ഒരു കൊട്ടാരമാണ്. കൊട്ടാരത്തിനടിയിലെ 10 Z ബങ്കര്‍ ലോഹപാളികളാല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന പ്രത്യേകതയുണ്ട്. ചെക്ക് റിപ്പബ്ലിക്കില്‍ പ്രാഗ് നഗരം കഴിഞ്ഞാല്‍ രണ്ടാമത്തെ പ്രധാന നഗരമായ ബ്രണോയുടെ ഹൃദയ ഭാഗത്ത് ചെറിയ ചെലവില്‍ ഒരു രാത്രി താമസം ഈ ഹോട്ടല്‍ വാഗ്ദാനം ചെയ്യുന്നു.  ചൊവ്വാഴ്ച മുതൽ ഞായർ വരെ വൈകുന്നേരം 7 മണിക്ക്, ബങ്കറിന്‍റെ ചരിത്രം വിശദമാക്കുന്ന, കോംപ്ലിമെന്‍ററി ഗൈഡഡ് ടൂർ ആസ്വദിക്കാൻ സന്ദർശകർക്ക് അവസരം നല്‍കുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ടൂർ ഗൈഡിനെ വേണമെങ്കില്‍ ഹോട്ടലില്‍ നേരത്തെ അറിയിക്കണം. 

Latest Videos

undefined

ഒറ്റ രാത്രി, ബിക്കാനീറില്‍ ഒരേക്കറോളം കൃഷി ഭൂമി ഇടിഞ്ഞ് താഴ്ന്നത് 80-100 അടി താഴ്ചയിലേക്ക്; ഭയന്ന് നാട്ടുകാര്‍

പുരാതനമായ വലിയ ഇരുമ്പ് ഗേറ്റുകള്‍ കടന്ന് വേണം അകത്ത് കയറാന്‍. ഈ കൂറ്റന്‍ ഇരുമ്പ് ഗേറ്റ് കടക്കുമ്പോള്‍ തന്നെ നിങ്ങളുടെ കാഴ്ചകള്‍ അടിമുടി മാറും. ഹോട്ടലിലെ മുറികളെല്ലാം രാജ്യത്തെ കമ്മ്യൂണിസ്റ്റ് കാലത്തെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ അലങ്കരിച്ചിരിക്കുന്നു. റഷ്യയുടെ അനുഗ്രഹാശിസുകളോടെ 1948 മുതൽ 1989 വരെ ചെക്ക് റിപ്പബ്ലിക്കില്‍‌ കമ്മ്യൂണിസ്റ്റ് ഭരണമായിരുന്നു നിലനിന്നിരുന്നത്. ഡബിള്‍ ബെഡ്, പട്ടാള ശൈലിയിലുള്ള പെട്ടികള്‍, പഴയ ടെലിഫോണ്‍, കമ്മ്യൂസ്റ്റ് കാലത്തെ തൊപ്പികള്‍, ഗ്യാസ് മാസ്കുകള്‍ എന്നിവയാൽ സമ്പന്നമാണ് ഹോട്ടല്‍‌. പഴയ കാലത്തെ പോസ്റ്ററുകള്‍ പോലും ഭിത്തിയില്‍ കാണാം. 1960 -കളിലെ ടിവിയും അക്കാലത്തെ മറ്റ് വസ്തുക്കളും നിങ്ങളെ പഴയ കമ്മ്യൂണിസ്റ്റ് ചെക്ക് റിപ്പബ്ലിക്കിനെ ഓര്‍മ്മപ്പെടുത്തും. ഈ ഹോട്ടല്‍ ഇന്ന് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിക്കഴിഞ്ഞു. 

'കോഴി ഒരു വികാര ജീവി'; വികാരം വരുമ്പോള്‍ നിറം മാറുമെന്ന് പഠനം


 

click me!