പൊലീസ് സ്റ്റേഷനിൽ പുള്ളിപ്പുലി, പേടിച്ചോടിയൊളിച്ച് പൊലീസുകാർ, നായയെ തൂക്കിയെടുത്ത് പുറത്തേക്ക്, വീഡിയോ

By Web TeamFirst Published Jan 29, 2024, 11:33 AM IST
Highlights

നായയെ പിടിച്ച ശേഷം പുലി സ്റ്റേഷന്റെ പുറത്ത് പിൻവശത്തായി വച്ചിരിക്കുന്ന വാട്ടർ ടാങ്കിന്റെ ഭാ​ഗത്തേക്ക് പോവുകയായിരുന്നു. മറ്റ് നായകളെല്ലാം അപ്പോഴേക്കും ഓടിയൊളിച്ചിരുന്നു. 

മഹാരാഷ്ട്രയിലെ രത്ന​ഗിരിയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളെ ഞെട്ടിച്ചു കൊണ്ടിരിക്കുന്നത്. പൊലീസ് സ്റ്റേഷനിലേക്ക് കയറി നായയെ വേട്ടയാടുന്ന പുള്ളിപ്പുലിയാണ് വീഡിയോയിൽ. പൊലീസ് സ്റ്റേഷനിൽ വച്ചിരുന്ന സിസിടിവി ക്യാമറയിലാണ് അത്യന്തം ഭയപ്പെടുത്തുന്ന ഈ രം​ഗങ്ങൾ പതിഞ്ഞിരിക്കുന്നത്. 

സിസിടിവിയിൽ പതിഞ്ഞിരിക്കുന്ന ദൃശ്യങ്ങളിൽ പുള്ളിപ്പുലി പൊലീസ് സ്റ്റേഷൻ‌റെ അകത്തേക്ക് പ്രവേശിക്കുന്നതും ഒരു നായയെ വേട്ടയാടി തൂക്കിയെടുത്ത് പുറത്ത് വരുന്നതും കാണാം. രത്‌നഗിരിയിലെ രജപൂർ പൊലീസ് സ്‌റ്റേഷനിൽ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. പൊലീസ് സ്‌റ്റേഷനുള്ളിൽ നായ്ക്കൾ അലഞ്ഞുതിരിയുന്നതാണ് വീഡിയോയിൽ ആദ്യം തന്നെ കാണുന്നത്. പുറത്തേക്ക് പോകുന്ന നായകൾ പെട്ടെന്ന് തന്നെ ഓടി അകത്തേക്ക് വരുന്നതും അടുത്ത നിമിഷം കാണാം. പിന്നാലെയാണ് പുള്ളിപ്പുലി സ്റ്റേഷന്റെ അകത്തേക്ക് കയറുന്നത്. 

Latest Videos

പുലിയെ കണ്ടതും നായകൾ ഭയന്നുപോയി. അവ ഭയന്ന് സ്റ്റേഷന്റെ അകത്തേക്ക് കയറുന്നു. എന്നാൽ, പുള്ളിപ്പുലിയും വിടാൻ ഒരുക്കമായിരുന്നില്ല. അതും പിന്നാലെ തന്നെ വരുന്നുണ്ട്. ശേഷം പുള്ളിപ്പുലി സ്റ്റേഷനിൽ നിന്നും പുറത്ത് വരുന്നതാണ് കാണുന്നത്. പക്ഷേ, അപ്പോഴേക്കും അത് ഒരു നായയെ കീഴടക്കിയിരുന്നു. അതിനെയുമെടുത്താണ് പുള്ളിപ്പുലി പുറത്ത് വന്നത്. 

അതേസമയം, സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരെല്ലാം പുള്ളിപ്പുലി വരുന്നത് നേരത്തെ കണ്ടിരുന്നു. പിന്നാലെ ഓടി സുരക്ഷിതമായ ഒരിടത്ത് ഇരിക്കുകയായിരുന്നു. അതിനാൽ തന്നെ മനുഷ്യർക്കാർക്കും നേരെ പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായില്ല. നായയെ പിടിച്ച ശേഷം പുലി സ്റ്റേഷന്റെ പുറത്ത് പിൻവശത്തായി വച്ചിരിക്കുന്ന വാട്ടർ ടാങ്കിന്റെ ഭാ​ഗത്തേക്ക് പോവുകയായിരുന്നു. മറ്റ് നായകളെല്ലാം അപ്പോഴേക്കും ഓടിയൊളിച്ചിരുന്നു. 

 

Video: पोलिस ठाण्यात रात्रीच्या वेळी घुसला बिबट्या अन् पकडली मान...
रत्नागिरी जिल्ह्यातील राजापूर तहसील कार्यालय आणि पोलीस ठाण्याच्या व्हरांड्यातुन कुत्र्याच्या मानेला पकडून नेले आहे.https://t.co/42LUDp6Iqz pic.twitter.com/CP3eXJz3sX

— policekaka News (@policekaka)

 

സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന ദൃശ്യങ്ങൾ അധികം വൈകാതെ തന്നെ വൈറലായി. ആളുകൾ വളരെ ഞെട്ടലോടെയാണ് ഈ ദൃശ്യങ്ങൾ കണ്ടത്. 

വായിക്കാം: ഭക്ഷണത്തിൽ ഡെലിവറി മാൻ മൂത്രമൊഴിച്ചെന്ന് യുവതി, സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോൾ ശരിക്കും ഞെട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!