തനിയെ ബാ​ഗുമായി മാർക്കറ്റിൽ പോയി മീൻ വാങ്ങിവരും വളർത്തുപെൻ​ഗ്വിൻ, ഓർമ്മയുണ്ടോ ലാലയെ?

By Web TeamFirst Published Dec 20, 2023, 8:49 PM IST
Highlights

ലാലയ്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അവനെ വളർത്തുന്ന വീട്ടുകാർ അവനെ തനിയെ മാർക്കറ്റിൽ പോകാനും അവന് ആവശ്യമുള്ള മീൻ വാങ്ങി വരാനും പരിശീലിപ്പിച്ചു.

പെൻ​ഗ്വിനെ നാം വളർത്തു പക്ഷിയായി കൂടെക്കൂട്ടാറുണ്ടോ? ഒരു സാധ്യതയും ഇല്ല അല്ലേ? അവയുടെ ജീവിതശൈലി, അവയ്ക്കിണങ്ങുന്ന അന്തരീക്ഷം ഇതൊക്കെ തന്നെയാണ് ഇവയെ വളർത്തുന്നതിന് തടസമാവുക. എന്നാൽ, ജപ്പാനിലെ ഒരു കുടുംബത്തിന് ഒരു വളർത്തു പെൻ​ഗ്വിൻ ഉണ്ടായിരുന്നു. അതിന്റെ പേരാണ് ലാല. 

പെൻ​ഗ്വിനെ പെറ്റായി വീട്ടിൽ വളർത്താനുള്ള കുടുംബത്തിന്റെ തീരുമാനം അന്ന് ലോകശ്രദ്ധ പിടിച്ചുപറ്റി. ലാലയെ ഒരു മത്സ്യത്തൊഴിലാളിയാണ് കണ്ടെത്തിയത്. വലയിൽ കുടുങ്ങിക്കിടപ്പായിരുന്നു അവൻ. ലാലയെ രക്ഷിച്ച മത്സ്യത്തൊഴിലാളി അവനെ പരിചരിക്കാൻ മറ്റൊരു കുടുംബത്തെ ഏൽപ്പിച്ചു. അവരവനെ പൊന്നുപോലെ നോക്കി. മുറിവൊക്കെ ഉണക്കി. ലാല ആ കുടുംബം വിട്ടു പോവാൻ ഒട്ടും ഒരുക്കമല്ലായിരുന്നു. ഇത് മനസിലാക്കിയ കുടുംബം അവനെ വീട്ടിൽ തന്നെ നിർത്താൻ തീരുമാനിച്ചു. അവനുവേണ്ടി എയർകണ്ടീഷൻ ചെയ്ത മുറിയൊരുക്കി.

Latest Videos

ലോകമെമ്പാടുമുള്ള പത്രപ്രവർത്തകർ ഈ കുടുംബവുമായി അഭിമുഖം നടത്താൻ ആഗ്രഹിച്ചു. എന്നാൽ, ലാലയെ കുറിച്ച് ഡോക്യുമെന്ററി ചെയ്യാൻ അവസരം കിട്ടിയത് റിയൽ ടിവിക്കാണ്. 1996 -ൽ ലാലയ്ക്ക് ഏകദേശം 10 വയസ്സുള്ളപ്പോഴാണ് ഈ ഡോക്യുമെന്ററി ചിത്രീകരിച്ചത്. ജപ്പാനിലെ ഒരു ​ഗ്രാമത്തിലായിരുന്നു ലാല കഴിഞ്ഞിരുന്ന ആ വീട്. അവിടെ അവന് എയർകണ്ടീഷൻ ചെയ്ത ഒരു മുറിയുണ്ടായിരുന്നു. 

അതുപോലെ തന്നെ ആ തെരുവുകളിലൂടെ അവൻ സ്വതന്ത്രനായി നടന്നു. ലാലയ്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അവനെ വളർത്തുന്ന വീട്ടുകാർ അവനെ തനിയെ മാർക്കറ്റിൽ പോകാനും അവന് ആവശ്യമുള്ള മീൻ വാങ്ങി വരാനും പരിശീലിപ്പിച്ചു. അങ്ങനെ ഒരു ബാ​ഗും പിന്നിലിട്ട് അവൻ‌ നേരെ മാർക്കറ്റിൽ പോവും. അവിടെ ചെന്നാൽ ഒരു മീൻകടയുടെ മുന്നിൽ നിൽക്കും. അവിടെ നിന്നും ആവശ്യമായ മീൻ വാങ്ങി കഴിച്ച് വയർ നിറയ്ക്കും. പിന്നെ, തനിക്ക് വേണ്ട മീൻ ബാ​ഗിലും വാങ്ങും. പിന്നെ മടക്കം. ഏതായാലും, അന്ന് വലിയ വാർത്തയായിരുന്നു ലാല. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Struhk Media (@struhkmedia)

1998 -ൽ ലാല ഈ ലോകം വിട്ടുപോയി. ഇപ്പോൾ, ലാലയെ കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോ വീണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. അതോടെയാണ് ലാല എന്ന പെൻ​ഗ്വിൻ വീണ്ടും ചർച്ചയായിരിക്കുന്നത്. 

വായിക്കാം: വീട് വാങ്ങാൻ പേയ്‍മെന്റ്, ഒന്നുംരണ്ടുമല്ല സ്വർണ്ണക്കട്ടകൾ വാരിയെറിഞ്ഞ് യുവാവ്, ഒന്നിന്റെ വില ഏഴുലക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!