ജോലിക്ക് ചേർന്ന് 6 മാസത്തിനുള്ളില്‍ രാജി? നാല് കാരണങ്ങൾ

By Web Team  |  First Published Apr 24, 2024, 10:39 AM IST

"6 മാസത്തിലോ ഒരു വർഷത്തിലോ കമ്പനിയിൽ നിന്ന് പുറത്തുപോകാൻ വേണ്ടിയല്ല ജീവനക്കാർ അവിടെ ജോയിൻ ചെയ്യുന്നത്" എന്നാണ് അവർ പറയുന്നത്. ഒപ്പം ജീവനക്കാർ രാജിവയ്ക്കാൻ തക്കതായ നാല് കാരണങ്ങളും അവർ പറയുന്നുണ്ട്. 


ചില കമ്പനികളിൽ ജോലിക്ക് കയറിയ ഉദ്യോ​ഗാർത്ഥികൾ ആറുമാസം പോലും പൂർത്തിയാക്കാതെ അവിടെ നിന്നും ഇറങ്ങുന്ന അവസ്ഥയുണ്ടാവാറുണ്ട്. ജോലിക്ക് കയറുമ്പോൾ ആരും ഇത്രവേ​ഗം അവിടെ നിന്നും ഇറങ്ങണം എന്ന് കരുതിയിട്ടുണ്ടാവില്ല. എന്നാൽ, സാഹചര്യങ്ങൾ കൊണ്ട് അങ്ങനെ ചെയ്യേണ്ടി വരുന്നവരുണ്ട്. എന്തുകൊണ്ടാണ് ചില കമ്പനികളിൽ നിന്നും ആറുമാസം പോലും പൂർത്തിയാക്കാതെ ഇതുപോലെ ജീവനക്കാർ രാജിവച്ച് പോകുന്നത്? അതിനുള്ള കാരണങ്ങളെ കുറിച്ച് പറയുകയാണ് ഒരു എച്ച് ആർ എക്സിക്യൂട്ടീവ്. 

ഇംപാക്ട് ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡിലെ എച്ച്ആർ എക്സിക്യൂട്ടീവായ ഭാരതി പവാറാണ് ലിങ്ക്ഡ്ഇന്നിൽ ജീവനക്കാർ നേരത്തെ രാജി വയ്ക്കാൻ എന്തൊക്കെയാണ് കാരണങ്ങളായി മാറുന്നത് എന്ന് വ്യക്തമാക്കിയിരിക്കുന്നത്. "6 മാസത്തിലോ ഒരു വർഷത്തിലോ കമ്പനിയിൽ നിന്ന് പുറത്തുപോകാൻ വേണ്ടിയല്ല ജീവനക്കാർ അവിടെ ജോയിൻ ചെയ്യുന്നത്" എന്നാണ് അവർ പറയുന്നത്. ഒപ്പം ജീവനക്കാർ രാജിവയ്ക്കാൻ തക്കതായ നാല് കാരണങ്ങളും അവർ പറയുന്നുണ്ട്. 

Latest Videos

undefined

ഓഫീസിലെ മോശം അന്തരീക്ഷം (ടോക്സിക് കൾച്ചർ), കുറഞ്ഞ ശമ്പളം, പണം തരാതെയുള്ള ഓവർടൈം, താങ്ങാൻ പറ്റാത്ത ജോലി സമ്മർദ്ദം എന്നിവയൊക്കെയാണ് ആളുകളെ കൊണ്ട് ജോലിക്ക് ചേർന്ന് മാസങ്ങൾക്കുള്ളിൽ അത് രാജിവയ്പ്പിക്കുന്നത് എന്നാണ് എച്ച് ആർ എക്സിക്യൂട്ടീവ് കൂടിയായ ഭാരതി പവാർ പറയുന്നത്. 

നിരവധിപ്പേരാണ് ഇവരുടെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ഇത് സത്യമാണ് എന്നാണ് പലരുടേയും അഭിപ്രായം. എന്നാൽ, ഇന്നത്തെ കാലത്ത്, പ്രത്യേകിച്ച് ഈ ഡിജിറ്റൽ കാലത്ത് ആരും വർഷങ്ങളോളം ഒരു കമ്പനിയിൽ തന്നെ ജോലി ചെയ്യാറില്ല എന്നും അതൊക്കെ പഴയ കഥയാണ് എന്നുമാണ് ഒരാൾ അഭിപ്രായപ്പെട്ടത്. അതേസമയം, ഭാരതി പവാർ പറഞ്ഞ കാരണങ്ങൾ കൊണ്ട് ജോലി രാജിവച്ചിട്ടുണ്ട് എന്ന് ക​മന്റിട്ടവരും ഉണ്ട്.   

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

tags
click me!