മോഷണം പോയത് 50 കോടിയുടെ സ്വർണ്ണ ക്ലോസറ്റ്, കടത്തിയത് കനത്ത സുരക്ഷ ഭേദിച്ച്, ഒടുവിൽ കുറ്റം സമ്മതിച്ച് പ്രതി

By Web Team  |  First Published Apr 3, 2024, 2:32 PM IST

ഏറെ സുരക്ഷയിലാണ് ഈ ക്ലോസറ്റ് വച്ചിരുന്നത്. എപ്പോഴും അതിലേക്ക് ശ്രദ്ധ പതിഞ്ഞിരുന്നു, എന്നിട്ടും എങ്ങനെ അതിവിദ​ഗ്ദ്ധമായി ആരുടേയും കണ്ണിൽ പെടാതെ ആ സ്വർണ ക്ലോസറ്റ് കടത്തിക്കൊണ്ടുപോയി എന്നതായിരുന്നു എല്ലാവരുടേയും അത്ഭുതം. 


ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ച സംഭവത്തിൽ വർഷങ്ങൾക്ക് ശേഷം കുറ്റം സമ്മതിച്ച് പ്രതി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ബാല്യകാല വസതിയാണ് ബ്ലെന്‍ഹെയിം കൊട്ടാരം. ചില്ലറ വിലയുള്ള ക്ലോസറ്റൊന്നുമല്ല 2019 -ൽ ഇവിടെ നിന്നും മോഷണം പോയത്. 50 കോടിക്ക് മുകളിൽ വില വരുന്ന സ്വർണ്ണ ക്ലോസറ്റാണ്. 

ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്‍റെ ആർട്ട് ഇൻസ്റ്റാളേഷന്റെ ഭാ​ഗമായിട്ടാണ് 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന ഈ സ്വർണ ക്ലോസറ്റും പൊതുജനങ്ങൾക്ക് കാണാനായി അവസരമൊരുക്കിയത്. എന്നാൽ, ക്ലോസറ്റ് ഇവിടെ നിന്നും മോഷണം പോവുകയായിരുന്നു. ഇപ്പോൾ, വെല്ലിംഗ്ബറോയിൽ നിന്നുള്ള ജെയിംസ് "ജിമ്മി" ഷീൻ എന്ന 39 -കാരനാണ് ഓക്സ്ഫോർഡ് ക്രൗൺ കോടതിയിൽ ക്ലോസറ്റ് മോഷ്ടിച്ചതായി കുറ്റം സമ്മതിച്ചിരിക്കുന്നത്. 

Latest Videos

undefined

അതേസമയം, ഈ സ്വര്‍ണ്ണ ക്ലോസറ്റ് ന്യൂയോർക്കിലെ ഗുഗ്ഗൻഹൈം മ്യൂസിയത്തിലും പ്രദർശിപ്പിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2016 -ലാണ് ഇവിടെ ക്ലോസറ്റ് പ്രദർശനത്തിന് വച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സമയങ്ങളിൽ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ സ്വര്‍ണ്ണ ക്ലോസറ്റ് ഉപയോഗിക്കാനുള്ള അവസരം കിട്ടിയിരുന്നു. 

എന്നാല്‍, ബ്ലെന്‍ഹെയിം കൊട്ടാരത്തിൽ പ്രദർശനത്തിനിടെ ക്ലോസറ്റ് മോഷണം പോയപ്പോൾ അമ്പരന്നുപോയി എന്നാണ് അന്ന് ബ്ലെൻഹൈം പാലസിന്‍റെ ചീഫ് എക്‌സിക്യൂട്ടീവ് ഡൊമിനിക് ഹെയർ പ്രതികരിച്ചിരുന്നത്. ഏറെ സുരക്ഷയിലാണ് ഈ ക്ലോസറ്റ് വച്ചിരുന്നത്. എപ്പോഴും അതിലേക്ക് ശ്രദ്ധ പതിഞ്ഞിരുന്നു, എന്നിട്ടും എങ്ങനെ അതിവിദ​ഗ്ദ്ധമായി ആരുടേയും കണ്ണിൽ പെടാതെ ആ സ്വർണ ക്ലോസറ്റ് കടത്തിക്കൊണ്ടുപോയി എന്നതായിരുന്നു എല്ലാവരുടേയും അത്ഭുതം. 

എന്തായാലും, ഈ കേസിൽ കുറ്റം സമ്മതിച്ചിരിക്കുന്ന ജെയിംസ് "ജിമ്മി" ഷീൻ മറ്റ് നിരവധി മോഷണക്കേസുകളിൽ കൂടി പ്രതിയാണ്. 

വായിക്കാം: കാണുന്നവർക്കെല്ലാം തന്നോട് പ്രേമമെന്ന് യുവാവ്, തോന്നൽ ശക്തമായതോടെ ഡോക്ടറുടെ അടുത്തേക്ക്, അവസ്ഥ ഇത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

click me!