ജെയ്‌സൺ വാട്ടർ ടാപ്പ് എന്നറിയപ്പെടുന്ന ഈ ബുദ്ധിക്ക് പിന്നിൽ പ്രവർത്തിച്ചത് തിരുവിതാംകൂറിലെ ജെ പി സുബ്രഹ്മണ്യ അയ്യറായിരുന്നു
ഇന്ത്യൻ റെയിൽവേയിൽ കയറുന്നവരുടെയെല്ലാം ശ്രദ്ധ പിടിച്ചുപറ്റാറുണ്ട് ഈ വാട്ടർ ടാപ്പ്. ജലം അമൂല്യമായി മാറുന്ന ഈ കാലഘട്ടത്തിൽ നൂറ്റാണ്ട് മുന്നേയുള്ള ഈ വാട്ടർ ടാപ്പിന് പിന്നിലെ ബുദ്ധി അറിയേണ്ടതാണ്. ജലം പാഴായിപോകാതിരിക്കാനുള്ള അന്വേഷണത്തിനൊടുവിലാണ് ഈ വാട്ടർ ടാപ്പ് യാഥാർഥ്യമായത്. ഒരു നൂറ്റാണ്ട് മുന്നേയുള്ള ഈ ബുദ്ധിയുടെ പിന്നിൽ ഒരു മലയാളിയായിരുന്നു. ജെയ്‌സൺ വാട്ടർ ടാപ്പ് എന്നറിയപ്പെടുന്ന ഈ ബുദ്ധിക്ക് പിന്നിൽ പ്രവർത്തിച്ചത് തിരുവിതാംകൂറിലെ ജെ പി സുബ്രഹ്മണ്യ അയ്യറായിരുന്നു.
undefined
ജലദിനത്തിൽ പലരും ഈ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ദൂരദർശനിൽ അസിസ്റ്റന്‍റ് ഡയറക്ടറായി വിരമിച്ച സാജൻ ഗോപാലന്‍റെ കുറിപ്പ് ഇക്കൂട്ടത്തിൽ ശ്രദ്ധേയമാണ്.
കുറിപ്പ് ഇപ്രകാരം
ട്രെയിനിൽ ഉപയോഗിക്കുന്ന ഈ വാട്ടർ ടാപ്പ് പോലെ ഇത്രയും വാട്ടർ എഫിഷൻസിയുള്ള ടാപ്പുകൾ ഞാൻ വേറെ കണ്ടിട്ടില്ല
ഇത് ഡിസൈൻ ചെയ്തത് ഒരു മലയാളി ആണത്രേ
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിലെ ജെ പി സുബ്രഹ്മണ്യ അയ്യർ കണ്ടെത്തിയ, വെള്ളം എടുത്ത ശേഷം കൈ വിട്ടാൽ സ്വയം അടയുന്ന തരം വാട്ടർ ടാപ്പ് ആണ് ജെയ്‌സൺ വാട്ടർ ടാപ്പ് (വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ് എന്നും അറിയപ്പെടുന്നു) എന്ന് വിക്കിപീഡിയ പറയുന്നു
കൊള്ളാല്ലേ. ട്രെയിൻ യാത്രയിൽ ലോക ജല ദിന ചിന്തകൾ
ജെയ്‌സൺ വാട്ടർ ടാപ് വിശേഷം ഇങ്ങനെ
അതേസമയം വിക്കിപീഡിയയിൽ ജെയ്‌സൺ വാട്ടർ ടാപ്പിനെക്കുറിച്ച് വിശദമായ വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തിരുവിതാംകൂറിലെ ജെ പി സുബ്രഹ്മണ്യ അയ്യർ കണ്ടെത്തിയ വെള്ളം എടുത്ത ശേഷം കൈ വിട്ടാൽ സ്വയം അടയുന്ന തരം വാട്ടർ ടാപ്പ് ആണ് ജെയ്‌സൺ വാട്ടർ ടാപ്പ് (വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ് എന്നും അറിയപ്പെടുന്നു. തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് റോഡ് സൈഡ് വാട്ടർ ടാപ്പുകൾ കൃത്യമായി അടക്കാത്തത് മൂലം വെള്ളം പാഴായിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട സുബ്രഹ്മണ്യ അയ്യർ ഈ പ്രശ്നം പരിഹരിക്കാൻ അദ്ദേഹത്തിന്റെ ചില എഞ്ചിനീയർ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ടാപ്പ് ഉണ്ടാക്കി. പിന്നീട് ടാപ്പുകളുടെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുകയും ഈ ടാപ്പ് ഡിസൈന് പേറ്റന്റ് നേടുകയും ചെയ്തു. ജെയ്‌സൺ വാട്ടർ ടാപ്പ് ഇന്നും നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽ ഇന്നും വലിയ തോതിൽ ഉപയോഗിക്കുന്നുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം