14 വർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. മൂന്നു കുട്ടികളും ഉണ്ട്. അണുബാധയുള്ളതിനാൽ തന്നെ ശാരീരികബന്ധം പാടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും ഇയാൾ ഭാര്യയെ നിർബന്ധിക്കുമായിരുന്നു.
പങ്കാളിയുടെ അവകാശങ്ങളെ കുറിച്ച് അറിയാത്ത നിരവധിപ്പേർ നമുക്ക് ചുറ്റിലുമുണ്ട്. അതിൽ ഭൂരിഭാഗവും പുരുഷന്മാരായിരിക്കും. ഭാര്യയ്ക്ക് അവരുടെ ഇഷ്ടത്തിന് അനുസരിച്ച് ജീവിക്കാൻ അവകാശമുണ്ട് എന്ന് പുരുഷന്മാർ പലപ്പോഴും സമ്മതിക്കാറില്ല. എന്തിനേറെ പറയുന്നു, താൻ ആഗ്രഹിക്കുന്ന സമയത്ത് ഭാര്യ ശാരീരികബന്ധത്തിന് തയ്യാറാകണം എന്നാണ് പല പുരുഷന്മാരും കരുതുന്നത്.
ഭാര്യയ്ക്ക് താല്പര്യമില്ല, അവരതിന് തയ്യാറല്ല, അവരുടെ ശാരീരികവും മാനസികവുമായ അവസ്ഥ നല്ലതല്ല എന്നതൊന്നും അത്തരം പുരുഷന്മാർ പരിഗണിക്കാറേ ഇല്ല. അതുപോലെ ഒരു സംഭവമാണ് അഹമ്മദാബാദിലും ഉണ്ടായിരിക്കുന്നത്. ശാരീരികബന്ധത്തിന് തയ്യാറാവാത്ത ഭാര്യയെ ഭർത്താവ് വിവാഹമോചനം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ഒടുവിൽ സഹികെട്ട ഭാര്യ അഭയം ഹെൽപ്‍ലൈനിൽ വിളിച്ച് സഹായം തേടുകയായിരുന്നു. അവസാനം ഭർത്താവിന് കൗൺസലിംഗ് നൽകേണ്ടി വന്നു. നിയമ മേഖലയിൽ ജോലി ചെയ്യുന്നയാളാണ് ഈ ഭർത്താവ് എന്നതാണ് അതിലും അമ്പരപ്പിക്കുന്ന വസ്തുത.
undefined
അഹമ്മദാബാദ് മിറർ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഭർത്താവ് ഒരു വക്കീലാണ്. യൂറിനെറി ട്രാക്റ്റ് ഇൻഫെക്ഷൻ (മൂത്രാശയത്തിലെ അണുബാധ) കൊണ്ട് ബുദ്ധിമുട്ടുകയായിരുന്നു ഭാര്യ. ആ സമയത്ത് ഭർത്താവ് അവരെ ശാരീരികബന്ധത്തിന് നിർബന്ധിക്കുകയായിരുന്നത്രെ. എത്ര പറഞ്ഞിട്ടും അയാൾക്ക് കാര്യം മനസിലായില്ല. മാത്രമല്ല, സെക്സിന് തയ്യാറായില്ലെങ്കിൽ വിവാഹമോചനം ചെയ്യുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തുക കൂടി ചെയ്തു ഇയാൾ. ഇതോടെ ആകെ പേടിച്ച ഭാര്യ 181 എന്ന അഭയം ഹെൽപ്‍ലൈൻ നമ്പറിലേക്ക് വിളിക്കുകയായിരുന്നത്രെ.
14 വർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. മൂന്നു കുട്ടികളും ഉണ്ട്. അണുബാധയുള്ളതിനാൽ തന്നെ ശാരീരികബന്ധം പാടില്ലെന്ന് ഡോക്ടർമാർ പറഞ്ഞിട്ടും ഇയാൾ ഭാര്യയെ നിർബന്ധിക്കുമായിരുന്നു. തയ്യാറാകാതെ വന്നാൽ കുട്ടികളുടെ മുന്നിൽ വച്ചുപോലും ഉപദ്രവിക്കും. ഒടുവിൽ അഭയത്തിൽ നിന്നും ഒരു മുതിർന്ന കൗൺസിലറെ ഇവരുടെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
ഇവരെ കണ്ടതോടെ ഭർത്താവ് ദേഷ്യപ്പെട്ടു. എന്നാൽ, അവർ ഇയാളോടും ഇയാളുടെ വീട്ടുകാരോടും വിശദമായി സംസാരിച്ചു. ഇനി ഭാര്യയെ ഉപദ്രവിക്കില്ല എന്ന് എഴുതി വാങ്ങിക്കുക കൂടി ചെയ്തു എന്നും റിപ്പോർട്ടുകൾ പറയുന്നു.
(ചിത്രം പ്രതീകാത്മകം)