എങ്ങനെ കോടീശ്വരന്മാരായി? ഏറെക്കുറേ മിക്കവരും പറയുന്നത് ഒരേ ഉത്തരം തന്നെയാണ് എന്നും പോസ്റ്റിൽ പറയുന്നുണ്ട്. എന്താണ് ആ ഉത്തരം എന്നല്ലേ?
ഇന്നല്ലെങ്കിൽ നാളെ ഒരു പണക്കാരനായി മാറണം, ഇങ്ങനെ ആഗ്രഹിക്കാത്ത മനുഷ്യരുണ്ടാവില്ല. കഠിനാധ്വാനം ചെയ്ത് തങ്ങളുടെ ആഗ്രഹം നേടിയെടുക്കുന്ന മനുഷ്യരുണ്ട്. എന്നാൽ, ഇന്ന് ഹാർഡ്‍വർക്കിനേക്കാളും സ്മാർട്ട്‍വർക്കാണ് വിജയം നേടാൻ വേണ്ടത്. എന്തായാലും, എങ്ങനെയാണ് കോടീശ്വരനായി മാറിയത് എന്ന ചോദ്യത്തിന് കോടീശ്വരന്മാരായ ചില യുവാക്കൾ നൽകിയ മറുപടിയാണ് ഈ വാർത്തയിൽ ഉള്ളത്.
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വീഡിയോ ആണിത്. അതിൽ പറയുന്നത് എങ്ങനെയാണ് ഈ യുവാക്കൾ ജീവിതത്തിൽ വലിയ പണക്കാരായി മാറിയത് എന്നതിനെ കുറിച്ചാണ്. അല്ലെങ്കിലും പണക്കാരായി മാറാൻ ആഗ്രഹിക്കുന്നവർ ജീവിതത്തിൽ നേരത്തെ തന്നെ വിവിധ വഴികളിലൂടെ പണക്കാരായി മാറിയവരോട് ടിപ്സ് ചോദിക്കുന്നതിൽ തെറ്റില്ല അല്ലേ? യുഎസിലെ മിയാമിയിലെ തെരുവുകളിലൂടെ ഒരാൾ നടക്കുകയാണ്. അയാൾ കോടീശ്വരന്മാരോട് അവരുടെ ജോലിയെക്കുറിച്ചും എങ്ങനെയാണ് ഇങ്ങനെ പണമുണ്ടാക്കാൻ സാധിച്ചത് എന്നതിനെ കുറിച്ചുമാണ് ചോദിക്കുന്നത്. ഒരാളോടല്ല, ഒന്നിൽ കൂടുതൽ ആളുകളോട് ഇയാൾ എന്താണ് ജോലി എന്നും എങ്ങനെയാണ് കോടീശ്വരനായി മാറേണ്ടത് എന്നതിനെ കുറിച്ചും ചോദിക്കുന്നത് കേൾക്കാം.
I found a guy who goes around Miami asking millionaires how they got rich.
Funny enough…
Almost all of them say the same thing.
Here are my top 8: pic.twitter.com/045KwpBngj
undefined
എക്സിലാണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതിൽ ഏറെക്കുറേ മിക്കവരും പറയുന്നത് ഒരേ ഉത്തരം തന്നെയാണ് എന്നും പോസ്റ്റിൽ പറയുന്നുണ്ട്. എന്താണ് ആ ഉത്തരം എന്നല്ലേ? റിയൽ എസ്റ്റേറ്റ്. പണക്കാരനാവാനുള്ള എളുപ്പമാർഗമായി ഇതിലെ ലക്ഷാധിപതികളും കോടീശ്വരൻമാരും ഒക്കെ പറയുന്നത് റിയൽ എസ്റ്റേറ്റാണ്. 32 -ാമത്തെ വയസ്സിൽ കോടീശ്വരനായ ഒരാളെ വീഡിയോയിൽ കാണാം. അയാൾ നൽകുന്ന ഉപദേശം റിയൽ എസ്റ്റേറ്റ് വാങ്ങിക്കുക എന്നതാണ്. ഇയാൾ പറയുന്നത്, തുടക്കകാലത്ത് താൻ തന്റെ വീട്ടിലെ മറ്റ് മുറികൾ വാടകയ്ക്ക് കൊടുക്കുമായിരുന്നു എന്നാണ്. മറ്റൊരാൾ പറയുന്നത് താൻ തന്റെ വീടുകൾ വാടകയ്ക്ക് നൽകിയാണ് വലിയ പണക്കാരനായത് എന്നാണ്.
എന്തായാലും, വീടിനും മറ്റും ആവശ്യക്കാരേറി വരുന്ന ഈ സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റ് പണക്കാരായി മാറാനുള്ള നല്ല വഴി തന്നെയാണ് അല്ലേ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം