ടൈറ്റൻ തകരുന്നതിന് തൊട്ടുമുമ്പ് കോടീശ്വരനയച്ച അവസാനസന്ദേശം, വെളിപ്പെടുത്തി സുഹൃത്ത്

By Web Team  |  First Published Mar 11, 2024, 2:06 PM IST

പേടകം തകർന്ന് കൊല്ലപ്പെടുന്നതിന് മുമ്പ്, അദ്ദേഹം തൻ്റെ സുഹൃത്തിന് ഹൃദയഭേദകമായ ഒരു സന്ദേശം അയച്ചിരുന്നു. ഹാർഡിംഗിന്റെ സുഹൃത്തും മുതിർന്ന ബഹിരാകാശയാത്രികനുമായ കേണൽ ടെറി വിർട്‌സിനാണ് ഹാർഡിം​ഗ് അവസാനമായി തനിക്കയച്ച സന്ദേശത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 


ടൈറ്റൻ അന്തർവാഹിനി തകർന്നുണ്ടായ ആ വൻദുരന്തം കഴിഞ്ഞിട്ട് എട്ട് മാസമായി. കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു ആ ദുരന്തവാർത്ത ലോകമറിഞ്ഞത്. ജൂൺ 16 -നാണ് കാനഡയിലെ ന്യൂഫൗണ്ട്‌ലാൻഡിൽ നിന്നുള്ള ഒരു സംഘം ടൈറ്റാനിക് കപ്പലിന്റെ ശേഷിപ്പുകൾ കാണാൻ വേണ്ടി ടൈറ്റൻ പേടകത്തിൽ യാത്രയായത്. 

എന്നാൽ, യാത്ര തുടങ്ങിക്കഴിഞ്ഞ് ഒരു ഘട്ടം കഴിഞ്ഞപ്പോൾ സി​ഗ്നലുകളൊന്നും ലഭിക്കാതെയായി. പേടകം കാണാതെയായി. പിന്നീട് നടന്ന അന്വേഷണത്തിൽ ആ അന്തർവാഹിനി തകർന്നതായും അതിലെ യാത്രക്കാർ മരിച്ചതായും കണ്ടെത്തി. ഇപ്പോഴിതാ സംഘത്തിലുണ്ടായിരുന്ന ഒരു കോടീശ്വരൻ അവസാനമായി അയച്ച സന്ദേശത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത്. 

Latest Videos

undefined

ഈ ആഴ്ച ആദ്യം, ദുരന്തത്തെക്കുറിച്ചുള്ള രണ്ട് ഭാഗങ്ങളുള്ള ഒരു ഡോക്യുമെൻ്ററി പുറത്ത് വിട്ടിരുന്നു. ചാനൽ 5 ആണ് ദ ടൈറ്റൻ സബ് ഡിസാസ്റ്റർ: മിനുട്ട് ബൈ മിനുട്ട് (The Titan Sub Disaster: Minute by Minute) എന്ന ഡോക്യുമെന്ററി പുറത്ത് വിട്ടത്. അതിൽ കനേഡിയൻ എയർഫോഴ്സ് റെക്കോർഡ് ചെയ്ത ഇതുവരെ പുറത്ത് വന്നിട്ടില്ലാത്ത ശബ്ദങ്ങളും പെടുന്നു. അവരുടെ തിരച്ചിലിന്റെ തുടക്കത്തിൽ കേട്ട ലോഹവുമായി കൂട്ടിയിടിക്കുന്നതിന് സമാനമായ ശബ്ദമായിരുന്നു ഇത്. 

കാണാതായവരിൽ കോടീശ്വരനായ ഹാമിഷ് ഹാർഡിംഗും ഉൾപ്പെടുന്നു. ടൈറ്റനിൽ കയറുന്നതിന് മുമ്പ് തന്നെ നിരവധി സാഹസികയാത്രകൾ അദ്ദേഹം നടത്തിയിരുന്നു. സമുദ്രത്തിലെ ഏറ്റവും ആഴമേറിയ സ്ഥലമായ ചലഞ്ചർ ഡീപ്പിലേക്കുള്ള യാത്രയടക്കം അതിൽ പെടുന്നു. 

പേടകം തകർന്ന് കൊല്ലപ്പെടുന്നതിന് മുമ്പ്, അദ്ദേഹം തൻ്റെ സുഹൃത്തിന് ഹൃദയഭേദകമായ ഒരു സന്ദേശം അയച്ചിരുന്നു. ഹാർഡിംഗിന്റെ സുഹൃത്തും മുതിർന്ന ബഹിരാകാശയാത്രികനുമായ കേണൽ ടെറി വിർട്‌സിനാണ് ഹാർഡിം​ഗ് അവസാനമായി തനിക്കയച്ച സന്ദേശത്തെ കുറിച്ച് വെളിപ്പെടുത്തിയത്. 

“ഞങ്ങൾ സാധാരണയായി ഇത്തരം യാത്രകളിലെ അപകടസാധ്യതകളെക്കുറിച്ച് സംസാരിക്കാറില്ല. കാരണം ഞങ്ങൾക്ക് അതേക്കുറിച്ച് ധാരണയുണ്ട്. ഹാർഡിം​ഗിന് അപകടസാധ്യതകളെ കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു” എന്നാണ് പേടകത്തിനായുള്ള തിരച്ചിലിനിടെ വിർട്ട്സ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്. 

ഹാർഡിം​ഗ് സുഹൃത്തായ ടെറി വിർട്സിന് അയച്ച അവസാനത്തെ സന്ദേശം, 'ഹേയ്, ഞങ്ങൾ നാളെ പുറപ്പെടുകയാണ്, എല്ലാം നല്ലതായി തോന്നുന്നു. കാലാവസ്ഥ മോശമാണ്, അതിനാൽ കാലാവസ്ഥ മെച്ചപ്പെടാനായി അവർ കാത്തിരിക്കുകയായിരുന്നു' എന്നായിരുന്നത്രെ.  

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!