അധികാര മത രാഷ്ട്രങ്ങള്‍ക്ക് അതീതമായി സുഹൃത്തുക്കളുടെ ഈ ആത്മബന്ധം നിരവധി പേരുടെ ഉള്ളുലച്ചു. അധികാരവും മതവും മനുഷ്യരെ തമ്മില്‍ വേര്‍പിരിക്കുന്നതിനിടെ വേദന നിരവധി പേര്‍ പങ്കുവച്ചു.
1947 -ല്‍ ഇന്ത്യ, സ്വാതന്ത്യം നേടുന്നതിനിടെ രണ്ടായി വിഭജിക്കപ്പെട്ടു. മതാടിസ്ഥാനത്തില്‍ മറ്റൊരു രാജ്യമെന്ന ആവശ്യത്തില്‍ മുഹമ്മദ് അലി ജിന്ന വാശിപിടിച്ചതോടെ പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലേക്കും അഭയാര്‍ത്ഥി പ്രവാഹമായിരുന്നു. അതുവരെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹങ്ങളിലൊന്നായി അത് കണക്കാക്കപ്പെട്ടു. അതുവരെ ഒരു വീട് പോലെ കഴിഞ്ഞ രണ്ട് മതത്തില്‍പ്പെട്ട നിരവധി കുടുംബങ്ങള്‍ രണ്ട് വഴിക്കായി വേര്‍പിരിഞ്ഞു. പലരും ജീവിതത്തില്‍ പിന്നീട് കണ്ടുമുട്ടിയില്ല. എന്നാല്‍ അപൂര്‍വ്വം ചിലര്‍ ദശാബ്ദങ്ങള്‍ക്കപ്പുറം കണ്ട് മുട്ടിയപ്പോള്‍ അത് അവിസ്മരണീയ മുഹൂര്‍ത്തമായി മാറി. അത്തരമൊരു കണ്ടുമുട്ടല്‍ കഴിഞ്ഞ ദിവസം യുഎസില്‍ വച്ച് സംഭവിച്ചു.
1947 ല്‍ ഏകദേശം 12 വയസുള്ളപ്പോള്‍ ഗുജറാത്തിലെ ദീസയില്‍ നിന്നും വേര്‍പിരിഞ്ഞ രണ്ട് ബാല്യകാല സുഹൃത്തുക്കളായിരുന്നു അവര്‍. പിന്നീട് 35 വര്‍ഷങ്ങള്‍ക്ക് ശേഷം 1982 ലാണ് ഇരുവരും പിന്നീട് കണ്ടുമുട്ടുന്നത്. 2023 ലും ഇരുവരും വീണ്ടും കണ്ടുമുട്ടി, ആ കൂടിക്കാഴ്ചയും യുഎസ്സില്‍ വച്ചായിരുന്നു. കൂടിക്കാഴ്ചയില്‍ ഇരുവരും തങ്ങളുടെ കുട്ടിക്കാലത്തെ പേര് വിളിച്ചാണ് അഭിസംബോധന ചെയ്തത്. അവര്‍ വീണ്ടും ഒന്നിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ബാബു എന്ന് കുട്ടിക്കാലത്ത് വിളിപ്പേരുണ്ടായിരുന്നയാളുടെ കൊച്ചുമകള്‍ മേഗന്‍ കോത്താരി അവകാശപ്പെട്ടത്.
undefined
ടിപി 82 ട്രിപ്പിൾ-ബാരൽ തോക്ക്; റഷ്യ ബഹിരാകാശത്തേക്ക് തോക്കുകള്‍ കൊണ്ടുപോയത് എന്തിനായിരുന്നു?
മുത്തച്ഛന്‍റെ ബാലകാല സുഹൃത്തുമൊത്തുള്ള കൂടിക്കാഴ്ചയെ കുറിച്ച് മേഗന്‍ കോത്താരി ഇങ്ങനെ എഴുതി. 'ഭൂമിശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രതിബന്ധങ്ങൾക്കിടയിലും അവർ ഇപ്പോഴും പരസ്പരം പുലർത്തുന്ന സ്നേഹവും ബഹുമാനവും അഗാധമാണ്. മനുഷ്യബന്ധത്തിന്‍റെ ശക്തിയെ ഒരു സർക്കാരിനോ അതിർത്തിക്കോ ഇല്ലാതാക്കാൻ കഴിയില്ലെന്ന ശക്തമായ ഓർമ്മപ്പെടുത്തലായി ഇത് വർത്തിക്കുന്നു. 2024 ഏപ്രിലിൽ ന്യൂജേഴ്സിയിൽ എന്‍റെ മുത്തച്ഛന്‍റെ 90-ാം ജന്മദിനത്തിൽ അവർ വീണ്ടും ഒന്നിക്കുമെന്ന് പ്രതീക്ഷിക്കുന്നു.' ഒപ്പം മേഗന്‍ മുത്തച്ഛനും ബാലകാല സുഹൃത്തും തമ്മിലുള്ള മുന്‍കൂടിക്കാഴ്ചയുടെ ചെറിയൊരു വീഡിയോയും പങ്കുവച്ചു. മേഗന്‍റെ വീഡിയോ ഇതിനകം നാല്‍പ്പത്തിരണ്ടായിരത്തിലേറെ പേര്‍ കണ്ടു. വീഡിയോ ബ്രൌണ്‍ ഹിസ്റ്ററി എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കണ്ടത് നാല്പത്തിരണ്ട് ലക്ഷം പേരായിരുന്നു. അധികാര മത രാഷ്ട്രങ്ങള്‍ക്ക് അതീതമായി സുഹൃത്തുക്കളുടെ ഈ ആത്മബന്ധം നിരവധി പേരുടെ ഉള്ളുലച്ചു. അധികാരവും മതവും മനുഷ്യരെ തമ്മില്‍ വേര്‍പിരിക്കുന്നതിനിടെ വേദന നിരവധി പേര്‍ പങ്കുവച്ചു. രാഷ്ട്രീയത്തിനും മതത്തിനും അപ്പുറം മനുഷ്യരെല്ലാം സഹോദരി സഹോദരന്മാരാണ് എന്നായിരുന്നു ഒരു കുറിപ്പ്.