അടുത്തൊരു റോഡില്ല, പാരയും മൺവെട്ടിയുമായിറങ്ങി, 2 കൊല്ലത്തെ കഠിനാധ്വാനം, ഒറ്റയ്ക്കൊരു റോഡ് പണിത് ഗോവിന്ദ ഗൗഡ 

By Web Team  |  First Published May 18, 2024, 1:21 PM IST

എന്നും എപ്പോഴും കഠിനാധ്വാനിയായ ഒരു തൊഴിലാളിയായിരുന്നു ഗോവിന്ദ ​ഗൗഡ. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനായിരുന്നു അദ്ദേഹത്തിന് എപ്പോഴും ഇഷ്ടം. കൃഷിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തൊഴിൽ.


ഇന്നും ശരിക്കുമൊരു റോഡില്ലാത്ത അനേകം ​ഗ്രാമങ്ങൾ നമ്മുടെ നാട്ടിലുണ്ട്, അതുകൊണ്ട് ബുദ്ധിമുട്ടിലാവുന്ന നാട്ടുകാരും. കർണാടകയിലെ ഉഡുപ്പി ജില്ലയിലെ ഒരു ഗ്രാമത്തിലെയും സ്ഥിതി ഇത് തന്നെയായിരുന്നു. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇവിടെ ഒരു റോഡ് നിർമ്മിച്ചു നൽകിയിരുന്നില്ല. ഒടുവിൽ ഒരാൾ തനിയെ ഒരു റോഡുണ്ടാക്കിയിരിക്കുകയാണ്. 

പലതവണ ഗ്രാമപഞ്ചായത്തിൽ പോയി പരാതി സമർപ്പിച്ചിട്ടും നടപടിയാവാത്തതിനാലാണ് ഒരു നാട്ടുകാരൻ തനിയെ റോഡ് നിർമ്മിച്ചത്. ഒരു കിലോമീറ്റർ വരുന്ന റോഡാണ് അദ്ദേഹം നിർമ്മിച്ചിരിക്കുന്നത്. ഇത് നാട്ടുകാരെയെല്ലാം ഞെട്ടിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉഡുപ്പി ജില്ലയിലെ കാർക്കള താലൂക്കിൽ ബജഗോളിക്ക് സമീപം മാള പേരഡ്കയിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്.

Latest Videos

undefined

ഗിരിജന കോളനിയിൽ താമസിക്കുന്ന ഗോവിന്ദ ഗൗഡ എന്നയാളാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. ​ഗോവിന്ദണ്ണാ എന്നാണ് നാട്ടുകാർ അദ്ദേഹത്തെ വിളിക്കുന്നത്. ഏകദേശം രണ്ട് വർഷം ചെലവഴിച്ചാണ് അദ്ദേഹം ഈ റോഡ് നിർമ്മിച്ചത്. ​ഗോവിന്ദ ​ഗൗഡ തനിച്ചെങ്ങനെ ഇത് സാധ്യമാക്കി എന്നത് പലരേയും അമ്പരപ്പിച്ചിരുന്നു. ഒരു കൈക്കോട്ടും മണ്‍വെട്ടിയും ഉപയോഗിച്ചാണ് അദ്ദേഹം ഈ മൺപാത നിർമ്മിച്ചിരിക്കുന്നത്. ജെസിബി അടക്കമുള്ള യന്ത്രങ്ങളൊന്നും തന്നെ റോഡ് നിർമ്മാണത്തിന് അദ്ദേഹം ഉപയോ​ഗിച്ചിട്ടില്ല. 

എന്നും എപ്പോഴും കഠിനാധ്വാനിയായ ഒരു തൊഴിലാളിയായിരുന്നു ഗോവിന്ദ ​ഗൗഡ. പ്രകൃതിയോട് ഇണങ്ങി ജീവിക്കാനായിരുന്നു അദ്ദേഹത്തിന് എപ്പോഴും ഇഷ്ടം. കൃഷിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തൊഴിൽ. വീടിനടുത്ത് ഒരു റോഡ് എന്നത് അദ്ദേഹത്തിന്റെ എക്കാലത്തേയും സ്വപ്നമായിരുന്നു. ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ പലതവണ അദ്ദേഹം പഞ്ചായത്തിനെ സമീപിച്ചു. 

അദ്ദേഹം നിരക്ഷരനായിരുന്നു. ഓരോ തവണയും പഞ്ചായത്ത് അധികൃതർ അദ്ദേഹത്തെ അവ​ഗണിച്ചു. അപ്പോഴൊന്നും അദ്ദേഹം തളർന്നില്ല. ഒടുവിൽ രണ്ട് വർഷം പരിശ്രമിച്ച് അദ്ദേഹം റോഡ് നിർമ്മിക്കുകയായിരുന്നു. ഏറെ അഭിമാനത്തോടെയാണ് ഇപ്പോൾ നാട്ടുകാർ അദ്ദേഹത്തെ കുറിച്ച് സംസാരിക്കുന്നത്.  

tags
click me!