ഇവിടം കൊണ്ടും തീർന്നില്ല. ഇതിന് പിന്നാലെ അതുവഴി പോവുകയായിരുന്ന മറ്റൊരു ഡ്രൈവർക്ക് നേരെയും അവൾ വെടിയുതിർത്തു. പിന്നാലെ, ഇയാളുടെ കഴുത്തിന് ഇടിക്കുകയും ചെയ്തു.
സമ്പൂർണ്ണ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട് ഒരുപാട് വാർത്തകൾ നാം കണ്ടിട്ടുണ്ടാകും. എന്നാൽ, ഫ്ലോറിഡയിൽ നിന്നും വരുന്ന ഈ വാർത്ത ഒരല്പം വ്യത്യസ്തമാണ്. സൂര്യഗ്രഹണ ദിവസം രണ്ടുപേരെ വെടിവച്ചു കൊല്ലാൻ ശ്രമിച്ച യുവതിയെ ഇവിടെ പൊലീസ് അറസ്റ്റ് ചെയ്തു.
ജോർജിയയിൽ നിന്നുള്ള ടെയ്‌ലൺ നിഷെൽ സെലസ്റ്റിൻ എന്ന 22 -കാരിയാണ് കൊലപാതകശ്രമത്തിന് അറസ്റ്റിലായിരിക്കുന്നത്. സൂര്യഗ്രഹണ ദിവസം, ദൈവത്തിന്റെ നിർദ്ദേശപ്രകാരം താൻ വെടിവയ്പ്പിൽ പങ്കെടുക്കാൻ പോകുന്നു എന്നും പറഞ്ഞാണ് താമസിച്ചിരുന്ന ഹോട്ടലിൽ നിന്നും യുവതി ഇറങ്ങിയത്. പിന്നാലെ, അവർ നേരെ ചെന്നത് റോഡിലേക്കാണ്. സൂര്യഗ്രഹണമായതുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം ദൈവം നിര്‍ദ്ദേശിച്ചത് എന്നും യുവതി പറഞ്ഞു.
undefined
ഫ്ലോറിഡ പാൻഹാൻഡിൽ അലബാമ അതിർത്തിയിൽ നിന്ന് 115 മൈൽ (180 കിലോമീറ്റർ) ഹൈവേയിലേക്കാണ് പിന്നാലെ അവൾ പ്രവേശിച്ചത്. അവിടെ നിന്നും നേരെ പടിഞ്ഞാറോട്ട് പോയി എന്ന് റിപ്പോർട്ടുകൾ പറയുന്നു. പിന്നാലെ, 5 മൈലിനുള്ളിൽ (8 കിലോമീറ്റർ), അവൾ കടന്നുപോകുന്ന വഴിയിലുണ്ടായിരുന്ന കാറിലേക്ക് നിരവധി തവണ വെടിയുതിർക്കുകയും ചെയ്തു. കൂടാതെ വാഹനം നിർത്തി വെടിയുതിർത്ത ശേഷം അവൾ ഡ്രൈവറെ ഉപദ്രവിക്കുകയും ചെയ്തു.
ഇവിടം കൊണ്ടും തീർന്നില്ല. ഇതിന് പിന്നാലെ അതുവഴി പോവുകയായിരുന്ന മറ്റൊരു ഡ്രൈവർക്ക് നേരെയും അവൾ വെടിയുതിർത്തു. പിന്നാലെ, ഇയാളുടെ കഴുത്തിന് ഇടിക്കുകയും ചെയ്തു. പരിക്കേറ്റ ഡ്രൈവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.
26 കിലോമീറ്റർ കഴിഞ്ഞപ്പോഴാണ് യുവതിയെ പൊലീസെത്തി അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ കൊലപാതകശ്രമത്തിനും മാരകായുധങ്ങൾ കൈവശം വച്ചതിനും അടക്കമാണ് കേസെടുത്തിരിക്കുന്നത്. ഇവരുടെ കയ്യിൽ നിന്നും തോക്കുകളും കണ്ടെത്തി. നിലവിൽ ഹോംസ് കൗണ്ടി ജയിലിലാണ് ഈ 22 -കാരി ഉള്ളത്.