ഓൺലൈനിൽ ശവസംസ്കാരം, പക്ഷേ ലൈവിൽ യുവതിയുടെ കുളിസീൻ, കണ്ടത് അനേകങ്ങള്‍

By Web Team  |  First Published Mar 24, 2024, 10:27 AM IST

യുവതിയുടെ വീഡിയോ ഓഫായിരുന്നു. എന്നാൽ, അറിയാതെ വീഡിയോ എങ്ങനെയോ ഓണായിപ്പോവുകയായിരുന്നു. യുവതിയാവട്ടെ ഈ സമയം കുളിക്കുകയും ചെയ്യുകയായിരുന്നു. സൂമിലുണ്ടായിരുന്നവരിൽ ഭൂരിഭാ​ഗം പേരും ലൈവായി യുവതി കുളിക്കുന്നത് കണ്ടു എന്നാണ് പറയുന്നത്.


കൊവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുലച്ചതോടെയാണ് ഓൺലൈനിലൂടെ മീറ്റിം​ഗുകളും മറ്റും വച്ചുതുടങ്ങിയത്. പിന്നെപ്പിന്നെ അതങ്ങ് ശീലമായി. മിക്കവാറും മീറ്റിം​ഗുകൾ ഓൺലൈനിലാവാം എന്ന അവസ്ഥ വന്നു. എന്തിന് കല്ല്യാണം വരെ ഓൺലൈനിൽ കൂടുന്നവരുണ്ട്. എന്നാൽ, ഈ യുവതിക്ക് സംഭവിച്ചതുപോലെ ഒരു അമളി ലോകത്ത് ഒരാൾക്കും സംഭവിക്കല്ലേ എന്ന് നമ്മൾ ആ​ഗ്രഹിച്ചുപോകും. കാരണം എന്താണെന്നോ? 

സൂമിലൂടെ ഓൺലൈനായി ഒരു ശവസംസ്കാരചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു ഈ യുവതി. എന്നാൽ, അറിയാതെ ക്യാമറ ഓണായിപ്പോയി. അപ്പോൾ യുവതിയാവട്ടെ കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു. മീറ്റിം​ഗിൽ പങ്കെടുത്തുകൊണ്ടിരുന്നവരെല്ലാം തന്നെ യുവതിയുടെ കുളിസീൻ കാണുകയും ചെയ്തു. യുകെയിലാണ് സംഭവം നടന്നത്. കാൻസർ ബാധിച്ച് മരിച്ച ഒരാളുടെ ശവസംസ്കാരചടങ്ങിന് എത്താൻ പറ്റാത്തവർക്ക് വേണ്ടിയാണ് സൂമിലൂടെ കോളും അറേഞ്ച് ചെയ്തത്. 

Latest Videos

undefined

യുവതിയുടെ വീഡിയോ ഓഫായിരുന്നു. എന്നാൽ, അറിയാതെ വീഡിയോ എങ്ങനെയോ ഓണായിപ്പോവുകയായിരുന്നു. യുവതിയാവട്ടെ ഈ സമയം കുളിക്കുകയും ചെയ്യുകയായിരുന്നു. സൂമിലുണ്ടായിരുന്നവരിൽ ഭൂരിഭാ​ഗം പേരും ലൈവായി യുവതി കുളിക്കുന്നത് കണ്ടു എന്നാണ് പറയുന്നത്. അധികം വൈകാതെ തന്നെ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വാട്ട്സാപ്പിലൂടെ ഷെയർ ചെയ്യപ്പെട്ടു എന്നും പറയുന്നു. ബിസിനസുകാരിയായ ഒരു യുവതിക്കാണ് ഈ അബദ്ധം പറ്റിയത്. നോർത്ത് ലണ്ടനിലെ ബാർനെറ്റിലെ ഒരു പള്ളിയിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ നടന്നത്.

എന്നാൽ, ഇത് ആദ്യമായിട്ടല്ല ഒരാൾക്ക് ഇത്തരത്തിൽ അബദ്ധം പറ്റുന്നത്. നേരത്തെ 2021 ഏപ്രിലിൽ, കനേഡിയൻ പാർലമെൻ്റിലെ മുൻ അംഗമായ വില്യം ആമോസ് തൻ്റെ പാർലമെൻ്റ് അം​ഗങ്ങളുടെ സ്ക്രീനുകളിൽ ന​ഗ്നനായി പ്രത്യക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്. എന്നാൽ, പിന്നീട് ഇയാൾ മാപ്പ് പറയുകയും ചെയ്തു. ജോ​ഗിം​ഗിന് പോയി വന്ന ശേഷം വസ്ത്രം മാറുമ്പോൾ അറിയാതെ ക്യാമറ ഓണായിപ്പോയതാണ് എന്നും സംഭവിച്ചതിൽ മാപ്പ് പറയുന്നു എന്നുമാണ് ആമോസ് പറഞ്ഞത്.

tags
click me!