'ആയിരക്കണക്കിന് പുരുഷന്മാരുടെ ഈഗോ തകർക്കാൻ ഒരു പെൺകുട്ടിക്ക് കഴിയുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല' കളിയാക്കിക്കൊണ്ട് എഴുതിയ കുറിപ്പുകളെ ഒറ്റ വാചകത്തില്‍ അവര്‍ തള്ളിക്കളഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ ഫിറ്റ്നസ് വീഡിയോകള്‍ക്ക് വലിയൊരു കാഴ്ചക്കാരുണ്ട്. ലോകമെമ്പാടുമുള്ള ആയോധന കലകള്‍ മുതല്‍ വീട്ടില്‍ വച്ച് വളരെ ലളിതമായി ചെയ്യാവുന്ന ഹെല്‍ത്ത് ടിപ്പ്സുകള്‍ വരെ നീളുന്നു ആ വീഡിയോകള്‍. ഇതിനെല്ലാം പുറമേയാണ് ഫിറ്റ്നസ് കോച്ചുകളുടെ പ്രൊഫഷണല്‍ വീഡിയോകള്‍. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഇത്തരം വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ആഞ്ചൽ ശക്തി എന്ന ദില്ലി ഫിറ്റ്നസ് ആന്‍റ് വെല്‍നസ് കോച്ചും ഇത്തരത്തില്‍ നിരവധി ഫിറ്റ്നസ് വീഡിയോകള്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.
ഫ്ലാറ്റ് പ്രസിംഗ്, ഇന്‍ക്ലൈന്‍ പ്രസിംഗ്, ചെസ്റ്റ് ഫ്ലൈ മെഷന്‍ തുടങ്ങിയ വ്യായാമ മുറകളാണ് തന്‍റെ ഫിറ്റ്നസ് രഹസ്യമെന്നും ആഞ്ചല്‍ അവകാശപ്പെട്ടു. ഒപ്പം 2021 ലും 2023 ലും എടുത്ത രണ്ട് ചിത്രങ്ങളും ആഞ്ചല്‍ പങ്കുവച്ചു. രണ്ട് വര്‍ഷം കൊണ്ട് ആഞ്ചലിന്‍റെ ശരീരത്തിലുണ്ടായ മാറ്റം ചിത്രങ്ങളില്‍ വ്യക്തമാണ്. തീരെ മെലിഞ്ഞ ശരീരത്തില്‍ നിന്നും കരുത്തുറ്റ ശരീരത്തിലേക്കുള്ള ആഞ്ചലിന്‍റെ വളര്‍ച്ച ചിത്രങ്ങളില്‍ വ്യക്തമാണ്.
undefined
തെന്നിപ്പോയ മുട്ടുചിരട്ട വെറും കൈ ഉപയോഗിച്ച് ശരിയാക്കിയിടുന്ന വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
When it comes to training chest, I stick to three movements - pic.twitter.com/AFPeqRoz9s
— Aanchal (@AanchalXIV)മരണം സ്ഥിരീകരിച്ച കുഞ്ഞ് ശവസംസ്കാര ചടങ്ങിനിടെ കണ്ണു തുറന്നു; മിനിറ്റുകൾക്ക് ശേഷം വീണ്ടും മരിച്ചു
നാല് ദിവസം മുമ്പ് പങ്കുവച്ച ചിത്രങ്ങള്‍ ഇതിനകം ഏഴേമുക്കാല്‍ ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. ഒപ്പം വര്‍ക്കൌണ്ട് ചെയ്യുന്ന നിരവധി ചിത്രങ്ങളും അവര്‍ പങ്കുവച്ചു. എന്നാല്‍ നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ആഞ്ചലിനെ അഭിനന്ദിച്ചപ്പോള്‍ നിരവധി പേര്‍ ആഞ്ചലിന്‍റെ കരുത്തുറ്റ മസിലുകളെ കളിയാക്കിക്കൊണ്ട് രംഗത്തെത്തി. ട്രോളിയ കമന്‍റുകള്‍ക്കെല്ലാം അതേ നാണയത്തില്‍ തന്നെയായിരുന്നു ആഞ്ചലിന്‍റെ മറുപടി.
ആളുകള്‍ തന്‍റെ ശരീരം നോക്കിയിരിക്കാതെ, താന്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിക്കാത്തതില്‍ തനിക്ക് ആശങ്കയുണ്ടെന്ന് അവര്‍ കുറിച്ചു. 'ആയിരക്കണക്കിന് പുരുഷന്മാരുടെ ഈഗോ തകർക്കാൻ ഒരു പെൺകുട്ടിക്ക് കഴിയുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല' കളിയാക്കിക്കൊണ്ട് എഴുതിയ കുറിപ്പുകളെ ഒറ്റ വാചകത്തില്‍ അവര്‍ തള്ളിക്കളഞ്ഞു. അതേസമയം 'എന്നെ ട്രോളിയ സ്ത്രീകളോട്, നന്നായിരിക്കുക, പിക്ക്-മീ പെരുമാറ്റം നിർത്തുക,' അവര്‍ സ്ത്രീകളോടായി പറഞ്ഞു. നിരവധി പേര്‍ ആഞ്ചലിന് കരുത്തുപകരാനും രംഗത്തെത്തി. 'നിങ്ങളാകാന്‍ കഴിയാത്തത് കൊണ്ടാണ് അവര്‍ നിങ്ങളെ വെറുക്കുന്നത്' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.