അന്യഗ്രഹ ഭീഷണി നേരിടേണ്ടി വന്നാൽ ആഗോള നേതാക്കൾ ഒന്നടങ്കം പ്രതിസന്ധിയിൽ ആകും എന്നാണ് മാൻ്റലിൻ്റെ അഭിപ്രായം. സമീപകാല കൊറോണ വൈറസ് മഹാമാരിയെ പോലും വേണ്ട വിധത്തിൽ നേരിടാൻ ലോകത്തിന് കഴിയാത്ത അവസ്ഥയിൽ എങ്ങനെ അന്യഗ്രഹ ജീവികളെ നേരിടുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.
അന്യഗ്രഹ ജീവികൾ യാഥാർത്ഥ്യമോ മിഥ്യയോ എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരം ഇന്നുവരെ ആരും നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ അന്യഗ്രഹജീവികൾ ഉണ്ടെന്നും അവ ഒരിക്കൽ ഭൂമിയിൽ എത്തുമെന്നുമുള്ള ഊഹാപോഹങ്ങൾ ഇപ്പോഴും ലോകമെങ്ങും നടക്കുന്നു. ഈ പശ്ചാത്തലത്തിൽ, ലോകം ഒരു അന്യഗ്രഹ ആക്രമണത്തിന് തയ്യാറല്ലെന്ന യുഎഫ്ഒ ശാസ്ത്രജ്ഞൻ്റെ മുന്നറിയിപ്പ് ചർച്ചയാവുകയാണ്.
ബ്രിട്ടീഷ് യുഎഫ്ഒ റിസർച്ച് സൊസൈറ്റിയിലെ മുൻ അന്വേഷണ മേധാവി ഫിലിപ്പ് മാൻ്റൽ ആണ് ലോകമെമ്പാടുമുള്ള സർക്കാരുകൾ അത്തരമൊരു സാഹചര്യം ഉണ്ടായാൽ അത് കൈകാര്യം ചെയ്യാൻ വേണ്ടത്ര സജ്ജരല്ലെന്ന് ഊന്നിപ്പറയുന്നത്. അന്യഗ്രഹ ഭീഷണി നേരിടേണ്ടി വന്നാൽ ആഗോള നേതാക്കൾ ഒന്നടങ്കം പ്രതിസന്ധിയിൽ ആകും എന്നാണ് മാൻ്റലിൻ്റെ അഭിപ്രായം. സമീപകാല കൊറോണ വൈറസ് മഹാമാരിയെ പോലും വേണ്ട വിധത്തിൽ നേരിടാൻ ലോകത്തിന് കഴിയാത്ത അവസ്ഥയിൽ എങ്ങനെ അന്യഗ്രഹ ജീവികളെ നേരിടുമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്.
undefined
ബ്രിട്ടനിൽ അടുത്തിടെ നടത്തിയ ഒരു സർവ്വേ പ്രകാരം അന്യഗ്രഹ ജീവികളുടെ ആക്രമണം ഉണ്ടായാൽ ഭരണകർത്താക്കൾക്ക് അത് നേരിടാൻ ആകുമോ എന്ന ആശങ്ക പൊതുജനങ്ങൾക്കിടയിലും ഉണ്ട്. സർവേയിൽ പങ്കെടുത്തവരിൽ 47% പേർ അത്തരമൊരു സംഭവത്തിന് അധികാരികൾ തയ്യാറല്ലെന്ന് വിശ്വസിക്കുന്നു, 18% പേർ ആക്രമണം ഉണ്ടാകുമോ എന്ന യഥാർത്ഥ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത്തരം ഏറ്റുമുട്ടലുകളുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നിലനിൽക്കുമ്പോൾ തന്നെ ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നത് അന്യഗ്രഹ ജീവികളുമായുള്ള ഏതൊരു സമ്പർക്കവും സമാധാനപരമായിരിക്കുമെന്നാണ്.
അതേ സമയം, പോഡ്‌കാസ്റ്ററും യുഎഫ്ഒ വിദഗ്ധനുമായ ആഷ് എല്ലിസ് യുകെയിലെ യുഎഫ്ഒ ദൃശ്യങ്ങളുടെ ഹോട്ട്‌സ്‌പോട്ടായി വെയിൽസിനെ തിരിച്ചറിഞ്ഞു. യു എഫ് ഒ കാഴ്ചകൾ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് വെയിൽസിലാണെന്നാണ് ഇദ്ദേഹം പറയുന്നത്.
എന്നാൽ, അന്യഗ്രജീവികൾ ഉള്ളതിന് കൃത്യമായ യാതൊരു തെളിവും ഇല്ല എന്നതാണ് സത്യം.