സ്കൂളിൽ മൊത്തം എട്ടുജോഡി ഇരട്ടകൾ, ആകെ കൺഫ്യൂഷനായി അധ്യാപകർ

By Web Team  |  First Published May 16, 2024, 5:33 PM IST

ഇത്രയധികം ഇരട്ടക്കുട്ടികളെ ഒരുമിച്ച് എങ്ങനെ കൈകാര്യം ചെയ്യുന്നതെങ്ങനെയാണ് എന്ന് ചോദിച്ചാൽ തങ്ങളുടെ അധ്യാപകരെല്ലാം അതുപോലെ കുട്ടികളെ നന്നായി നോക്കുന്നുണ്ട് എന്നും കൈകാര്യം ചെയ്യുന്നുണ്ട് എന്നും പ്രധാനാധ്യാപകൻ പറയുന്നു. 


ഇരട്ടക്കുട്ടികളെ നമ്മൾ കണ്ടിട്ടുണ്ടാവും. ഒരു ജോഡി ഇരട്ടകളെ കാണുമ്പോൾ തന്നെ നമ്മളാകെ കൺഫൂഷ്യനിലായിപ്പോകും. അത് ഐഡന്റിക്കൽ ട്വിൻസ് (സരൂപ ഇരട്ടകൾ) ആണെങ്കിൽ പറയുകയേ വേണ്ട. അപ്പോൾ പിന്നെ ഈ സ്കൂളിലെ അധ്യാപകരുടെ കാര്യം അല്പം കഷ്ടത്തിലാണ്. 

മിസോറാമിലെ ഐസ്വാളിലെ കോളേജ് വെങ് ഏരിയയിലുള്ള സർക്കാർ മോഡൽ ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളിലെ അധ്യാപകരാണ് ആകപ്പാടെ മിക്കവാറും കൺഫ്യൂഷനിലാകുന്നത്. ഇവിടെ ഒന്നും രണ്ടുമൊന്നുമല്ല എട്ട് ജോഡി ഇരട്ടകളാണ് ഉള്ളത്. അതിൽ ഏഴ് ജോഡിയും ഐഡന്റിക്കൽ ട്വിൻസാണ്. അതായത് കണ്ടാൽ ഒരുപോലെയിരിക്കും എന്നർത്ഥം. 

Latest Videos

undefined

കെജി ഒന്ന് മുതൽ സ്റ്റാൻഡേർഡ് രണ്ട് വരെയുള്ള ക്ലാസുകളിലായി മൂന്ന് ജോഡി ആൺകുട്ടികളും നാല് ജോഡി പെൺകുട്ടികളും ഇതിൽ പെടുന്നു. സ്‌കൂളിലെ പ്രധാനാധ്യാപകൻ എച്ച് ലാൽവെൻ്റ്‌ലുവാങ്കയുടെ ഇരട്ടക്കുട്ടികൾ (ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും) പഠിക്കുന്നതും ഇതേ സ്‌കൂളിലാണ്. 

ഇങ്ങനെ ഇത്രയധികം ഇരട്ടകളെ സ്‌കൂളിന് ലഭിച്ചത് ഒരു ദൈവിക അനുഗ്രഹമായിട്ടാണ് ലാൽവെൻ്റ്‌ലുവാങ്ക വിശേഷിപ്പിക്കുന്നത്. അതിന് ദൈവത്തോട് നന്ദി പറയുന്നു എന്നും ലാൽവെൻ്റ്‌ലുവാങ്ക പറയുന്നു. ഇത്രയധികം ഇരട്ടക്കുട്ടികളെ ഒരുമിച്ച് എങ്ങനെ കൈകാര്യം ചെയ്യുന്നതെങ്ങനെയാണ് എന്ന് ചോദിച്ചാൽ തങ്ങളുടെ അധ്യാപകരെല്ലാം അതുപോലെ കുട്ടികളെ നന്നായി നോക്കുന്നുണ്ട് എന്നും കൈകാര്യം ചെയ്യുന്നുണ്ട് എന്നും പ്രധാനാധ്യാപകൻ പറയുന്നു. 

സർക്കാർ വിദ്യാലയമായതിനാൽ തന്നെ അവിടെ തങ്ങളുടേതായ എന്തെങ്കിലും നയങ്ങൾ കൊണ്ടുവരാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ ഇത്രയധികം ഇരട്ടകൾ പഠിക്കാനെത്തിയപ്പോഴും മറ്റുള്ള കുട്ടികളുടെ കാര്യത്തിലെടുക്കുന്ന അതേ സമീപനം തന്നെ വേണ്ടിവരും. എന്നാൽ, അധ്യാപകർ ഈ കുട്ടികളെ കരുതലോടെ കൈകാര്യം ചെയ്തു എന്നും ലാൽവെൻ്റ്‌ലുവാങ്ക പറഞ്ഞു. 

 

tags
click me!