ഇവിടെ ട്രെയിനിന് സ്റ്റോപ്പില്ല. ഇത് കാലങ്ങളായി ഗ്രാമവാസികളിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ട്. അങ്ങനെ അവർ പലവട്ടം റെയിൽവേ അധികൃതരോട് ഇവിടെ ട്രെയിൻ അനുവദിക്കാൻ അഭ്യർത്ഥിച്ചു.
ട്രെയിനിൽ യാത്ര ചെയ്യണമെങ്കിൽ ടിക്കറ്റ് എടുക്കണം. എന്നാൽ, യാത്ര ചെയ്യേണ്ടതില്ലാഞ്ഞിട്ടും കഴിഞ്ഞ മൂന്ന് മാസമായി ഈ നാട്ടുകാർ എടുക്കുന്നത് 60 ട്രെയിൻ ടിക്കറ്റുകളാണ്. ഈ ടിക്കറ്റുകളിലൊന്നും ആരും യാത്ര ചെയ്യുന്നില്ല. പിന്നെന്തിനാണ് പണം മുടക്കി ഇങ്ങനെ ടിക്കറ്റ് എടുക്കുന്നത് എന്നല്ലേ?
തെലങ്കാനയിലെ നെകോണ്ട ഗ്രാമത്തിലുള്ള ജനങ്ങളാണ് മൂന്നു മാസങ്ങൾ തുടർച്ചയായി ആർക്കും എവിടെയും പോകാനില്ലെങ്കിൽ പോലും ദിവസവും ഇവിടെ നിന്നും 60 ടിക്കറ്റുകൾ വച്ച് വാങ്ങിക്കൊണ്ടിരുന്നത്.
undefined
ഇവിടെ ട്രെയിനിന് സ്റ്റോപ്പില്ല. ഇത് കാലങ്ങളായി ഗ്രാമവാസികളിൽ വലിയ നിരാശയുണ്ടാക്കുന്നുണ്ട്. അങ്ങനെ അവർ പലവട്ടം റെയിൽവേ അധികൃതരോട് ഇവിടെ ട്രെയിൻ അനുവദിക്കാൻ അഭ്യർത്ഥിച്ചു. അങ്ങനെ സെക്കന്തരാബാദിൽ നിന്ന് ഗുണ്ടൂരിലേക്കുള്ള ഇൻ്റർസിറ്റി എക്സ്പ്രസിന് ഇവിടെ താൽക്കാലിക സ്റ്റോപ്പ് അനുവദിച്ചു. എന്നാൽ, മൂന്നുമാസം ഇവിടെ നിന്നും റെയിൽവേയ്ക്ക് വരുമാനം ഉണ്ടാകണം അല്ലെങ്കിൽ ഈ ട്രെയിനും കാൻസൽ ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
അങ്ങനെ ഗ്രാമവാസികളെല്ലാം ചേർന്ന് ഒരു വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചു. ദിനേന ടിക്കറ്റ് എടുക്കാനുള്ള കാശ് സ്വരൂപിച്ചു. അതുവച്ച് ഓരോ ദിവസവും 60 ടിക്കറ്റുകൾ എടുത്തു.
നേരത്തെ മാധ്യമപ്രവർത്തകനായ Sudhakar Udumula -യാണ് എക്സിൽ ഇക്കാര്യം പോസ്റ്റ് ചെയ്തത്. അന്ന് ഈ ഗ്രാമം വലിയ ചർച്ചയായി മാറിയിരുന്നു. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ readingroomindia ഇത് സംബന്ധിച്ച് ഒരു പോസ്റ്റിട്ടതോടെയാണ് ഈ ഗ്രാമം വീണ്ടും ചർച്ചയാവുന്നത്. 'ഇപ്പോൾ മൂന്നുമാസമായിക്കാണും ഇവിടുത്തെ ഗ്രാമവാസികൾ ടിക്കറ്റ് വാങ്ങാൻ തുടങ്ങിയിട്ട്. നിലവിൽ എന്താണ് അവസ്ഥ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു പോസ്റ്റ്.
പോസ്റ്റിന്റെ കമന്റിൽ ഈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് എന്ന് പരിചയപ്പെടുത്തിക്കൊണ്ട് ഒരാൾ പറഞ്ഞത് ടാർഗറ്റ് പൂർത്തിയാക്കിയതോടെ ഇപ്പോൾ ഇവിടെ ഇന്റർസിറ്റി ട്രെയിൻ നിർത്തുന്നുണ്ട്. നേരത്തെ റദ്ദാക്കിയ കൂടുതൽ ട്രെയിനുകൾക്ക് വേണ്ടി പോരാട്ടം തുടരുകയാണ് എന്നാണ്.