ഡെൽഹി വിരസമാണെന്ന് യുവതി, കണ്ണു തുറന്ന് നോക്ക് എന്ന് നെറ്റിസൺസ്

By Web Team  |  First Published May 19, 2024, 3:44 PM IST

ഡെൽഹി ബോറടിക്കുന്നു എന്ന് പറഞ്ഞ ഒരു യുവതിയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വലിയ പരിഹാസമാണ് ലഭിച്ചിരിക്കുന്നത്. കണ്ണു തുറന്നു നോക്കാനും, മുറിക്കുള്ളിൽ അടച്ചിരുന്നാൽ ഒന്നും കാണാൻ പറ്റില്ല എന്നും ഒക്കെയാണ് നെറ്റിസൺസ് ഇവർക്ക് നൽകിയ മറുപടി.


ആരെയും അമ്പരപ്പിക്കുന്ന വാസ്തുവിദ്യാ വിസ്മയങ്ങൾ കൊണ്ട് സമ്പന്നമാണ് ഡെൽഹിയുടെ ഓരോ തെരുവുകളും. ചെങ്കോട്ട, ജുമാമസ്ജിദ്, ചാന്ദ്‌നി ചൗക്ക്, രാജ്ഘട്ട്, ലോട്ടസ് ടെമ്പിൾ, ഹുമയൂണിൻ്റെ ശവകുടീരം, ലോധി ആർട്ട് ഡിസ്ട്രിക്റ്റ് തുടങ്ങി ഡൽഹിയിലെ ഓരോ പാതയും അതിൻ്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ ഭൂതകാലത്തിൻ്റെ ഒരു അധ്യായം അനാവരണം ചെയ്യുന്നതാണ്. 

സന്ദർശിക്കുന്നവരെയെല്ലാം ആകർഷിക്കുന്ന കുത്തബ് മിനാർ സമുച്ചയത്തിലെ ശാന്തമായ പൂന്തോട്ടങ്ങൾ, ശാന്തമായ തടാകങ്ങൾ, നെഹ്‌റു പാർക്കിൻ്റെ പച്ചപ്പ് എന്നിവ നഗരത്തിൻ്റെ മനോഹാരിത വർദ്ധിപ്പിക്കുന്നു. എന്നാൽ, ഡെൽഹി ബോറടിക്കുന്നു എന്ന് പറഞ്ഞ ഒരു യുവതിയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് വലിയ പരിഹാസമാണ് ലഭിച്ചിരിക്കുന്നത്. കണ്ണു തുറന്നു നോക്കാനും, മുറിക്കുള്ളിൽ അടച്ചിരുന്നാൽ ഒന്നും കാണാൻ പറ്റില്ല എന്നും ഒക്കെയാണ് നെറ്റിസൺസ് ഇവർക്ക് നൽകിയ മറുപടി.

Latest Videos

undefined

'എക്‌സിൽ' @yukteaX എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീയാണ് ഇത്തരത്തിൽ ഒരു പരാമർശം നടത്തിയത്. ഇവരുടെ പോസ്റ്റ് ഇങ്ങനെയാണ്, "ഡെൽഹി വളരെ വിരസമാണ്. (ഒരുപക്ഷേ മിക്ക ഇന്ത്യൻ നഗരങ്ങളും). യഥാർത്ഥ ജലാശയങ്ങളില്ല, പാതകളില്ല, കാൽനടയാത്രകളില്ല, നല്ല സുരക്ഷിതമായ താമസസ്ഥലങ്ങളില്ല, ചുറ്റിനടക്കാൻ പ്രകൃതിരമണീയമായ സ്ഥലങ്ങളില്ല. ആകെ ചെയ്യാൻ കഴിയുന്നത് ഭക്ഷണം കഴിക്കുക എന്നതാണ്.  അക്ഷരാർത്ഥത്തിൽ ഡൽഹിയിലെ ഒരേയൊരു പ്രവർത്തനം അതാണ്. ആർക്കെങ്കിലും വിയോജിപ്പുണ്ടെങ്കിൽ  എൻറെ അഭിപ്രായം മാറ്റാൻ ഉതകുന്ന തെളിവുകൾ നൽകൂ." 

Delhi is so boring. (Most Indian cities maybe?)

There’s no actual water bodies, no trails, no hikes, no nice safe walks, no scenic places to stroll along

Eating is all you can do. That is literally the only activity in Delhi

if you disagree, change my mind

— yukti (@yukteaX)

ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വളരെ വേഗത്തിലാണ് ചർച്ചയായത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിയോജിപ്പുമായെത്തി. നിരവധിപേർ ഡൽഹിയുടെ മനോഹാരിത വ്യക്തമാക്കി കൊണ്ടുള്ള കുറിപ്പുകളും വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

click me!