ജീവൻ‌ വരെ അപകടത്തിലാക്കുന്ന ഡയറ്റ്, 22 -കാരിയെ ബാൻ ചെയ്ത് ടിക്ടോക്ക് 

By Web Team  |  First Published Sep 26, 2024, 2:32 PM IST

ശരീരഭാരം കുറക്കുന്നതിന് ഒട്ടും ആരോ​ഗ്യകരമല്ലാത്തതും, അപകടം നിറഞ്ഞതുമായ അനേകം വീഡിയോകളാണ് ഓരോ ദിവസവും ലിവ് ഷെയർ ചെയ്യുന്നത് എന്ന് നേരത്തെ തന്നെ പലരും വിമർശനം ഉന്നയിച്ചിരുന്നു.


അപകടകരമായ ഡയറ്റ് പങ്കുവച്ചതിന് 22 -കാരിയായ കണ്ടന്റ് ക്രിയേറ്ററെ ബാൻ ചെയ്ത് ടിക്ടോക്ക്. 6,70,000 ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ലിവ് ഷ്മിഡ് എന്ന ടിക്ടോക്കറെയാണ് ടിക്ടോക്ക് ബാൻ ചെയ്തിരിക്കുന്നത്.  

വളരെ തെറ്റായതും ആരോ​ഗ്യത്തിന് ഹാനികരമായി ബാധിക്കുന്നതുമായ അനേകം വീഡിയോകൾ അവൾ തന്റെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തുവെന്നാണ് ലിവിന് നേരെയുള്ള പ്രധാന ആരോപണം. 'ഇന്ന് ഞാൻ എന്താണ് കഴിച്ചത്?' 'സ്കിന്നി ​ഗേൾ എസെൻഷ്യൽ' തുടങ്ങിയ പേരുകളിലാണ് യുവതി വീഡിയോ പങ്കുവച്ചുകൊണ്ടിരുന്നത്. എങ്ങനെയാണ് ഏറ്റവും കുറവ് കലോറിയുള്ള ഭക്ഷണം തെരഞ്ഞെടുക്കുന്നത് എന്നും അവൾ തന്റെ വീഡിയോകളിൽ പറയാറുണ്ട്. 

Latest Videos

undefined

ശരീരഭാരം കുറക്കുന്നതിന് ഒട്ടും ആരോ​ഗ്യകരമല്ലാത്തതും, അപകടം നിറഞ്ഞതുമായ അനേകം വീഡിയോകളാണ് ഓരോ ദിവസവും ലിവ് ഷെയർ ചെയ്യുന്നത് എന്ന് നേരത്തെ തന്നെ പലരും വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ നിരോധനം വരികയായിരുന്നു. യുവതി കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ് ലംഘിച്ചു അതിനാലാണ് ബാൻ ചെയ്യുന്നത് എന്നായിരുന്നു ടിക്ടോക്ക് അറിയിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

അക്കൗണ്ട് പോയതോടെ ലിവ് രോഷാകുലയാവുകയും ചെയ്തു. എന്തുകൊണ്ടാണ് നിരോധനം എന്ന് അറിയില്ല, തനിക്ക് നോട്ടിഫിക്കേഷനുകൾ ഒന്നും ലഭിച്ചില്ല എന്നും ലിവ് ആരോപിച്ചു. പിന്നാലെ മറ്റൊരു അക്കൗണ്ടും തുടങ്ങി. അതിലും സമാനമായ തരത്തിലുള്ള കണ്ടന്റുകൾ തന്നെയാണ് അവൾ പങ്കുവച്ചിരുന്നത്. എങ്ങനെ തടി കുറക്കാം, ഏതൊക്കെ ഭക്ഷണം അതിനായി കഴിക്കാം, എങ്ങനെ വർക്കൗട്ട് ചെയ്യാം എന്നതെല്ലാം ഇതിൽ പെടുന്നു. ഇതിന് പിന്നാലെ വീണ്ടും വിമർശനങ്ങളുയർന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!