'ഹൃദയഭേദകം ആ തീരുമാനം'; ജനസുരക്ഷയ്ക്കായി ഫാം ഉടമ 125 മുതലകളെ കൊന്നൊടുക്കി

By Web Team  |  First Published Oct 1, 2024, 10:01 AM IST

 "അവയെയെല്ലാം കൊല്ലാൻ എനിക്ക്, എന്‍റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ആ തീരുമാനം എടുക്കേണ്ടിവന്നു," 37 -കാരനായ  നതപക് പറയുന്നു. 



ടക്കൻ തായ് ലൻഡിലെ 'ക്രോക്കഡൈൽ എക്സ്' (Crocodile X) എന്ന് അറിയപ്പെടുന്ന നതാപക് ഖുംകാഡ് ( Natthapak Khumkad) എന്ന മുതല കര്‍ഷകന്‍,  തന്‍റെ വളര്‍ത്തുമൃഗമായ 125 മുതലകളെ ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ഭീഷണിയായി മാറാതിരിക്കാന്‍ കൊലപ്പെടുത്തി. ഗുരുതരമായി വംശനാശഭീഷണി നേരിടുന്ന നൂറിലധികം സയാമീസ് മുതലകളെ കൊന്നൊടുക്കുക എന്ന കഠിനമായ തീരുമാനം തനിക്ക് വേദനയോടെ എടുക്കേണ്ടി വന്നെന്ന് ഫാം ഉടമയായ നതപക് സിഎന്‍എന്നോട് പറഞ്ഞു.  "അവയെയെല്ലാം കൊല്ലാൻ എനിക്ക്, എന്‍റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ആ തീരുമാനം എടുക്കേണ്ടിവന്നു," 37 -കാരനായ  നതപക് പറയുന്നു. 

"മുതലകളെ പാര്‍പ്പിച്ച ഫാമിന്‍റെ മതിൽ തകർന്നാൽ അത് പ്രദേശത്തെ ജനങ്ങളുടെ ജീവനുണ്ടാകുന്ന നാശനഷ്ടം ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനേക്കാൾ വളരെ വലുതായിരിക്കുമെന്ന് ഞാനും എന്‍റെ കുടുംബവും സംസാരിച്ചു. ജനങ്ങളുടെ ജീവനും പൊതുസുരക്ഷയും നഷ്ടപ്പെട്ടാതിരിക്കാന്‍ മറ്റ് മാര്‍ഗ്ഗമൊന്നും ഇല്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യാഗി ചുഴലിക്കാറ്റിനെ തുടര്‍ന്ന് പ്രദേശത്ത് അതിശക്തമായ മഴയാണ് പെയ്യുന്നത്. മുതലകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ പറ്റിയൊരു ഇടം കണ്ടെത്താന്‍ നത്പാകിന് കഴിഞ്ഞില്ല. 

Latest Videos

undefined

ചുറ്റം കടൽ പോലെ ഒഴുകുന്ന നദി, ആശുപത്രി മേൽക്കൂരയില്‍ കുടുങ്ങിയത് 54 പേര്‍; ഹെലന്‍ ചുഴലിക്കാറ്റ് വീഡിയോ വൈറൽ

വെറും മൂന്ന് മണിക്കൂറിന് ഫീസ് 4.40 ലക്ഷം; 'വൈദ​ഗ്ധ്യ'മാണ് തന്‍റെ വിജയ രഹസ്യമെന്ന ശ്വേതയുടെ കുറിപ്പ് വൈറൽ

സെപ്റ്റംബർ 22 ന്, യാഗി ചുഴലിക്കാറ്റ് പ്രദേശത്ത് ആഞ്ഞടിച്ചപ്പോൾ, 24 മണിക്കൂറിനുള്ളിൽ 125 മുതലകളെ  നതപക് കൊന്നൊടുക്കി. ഈ വർഷം ഏഷ്യയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റായി കണക്കാക്കപ്പെടുന്ന യാഗി ചുഴലിക്കാറ്റ് ഇതിനകം തായ്‍ലൻഡിൽ മാത്രം കുറഞ്ഞത് ഒമ്പത് പേരുടെ മരണത്തിന് കാരണമായി. കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം കൊടുങ്കാറ്റുകളുടെ തീവ്രത വർദ്ധിപ്പിക്കുന്നതിന് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തില്‍ പ്രദേശത്ത് കനത്ത മഴ പെയ്താല്‍ അത് വെള്ളപ്പൊക്കത്തിന് കാരണമാവുകയും ഫാമിന്‍റെ മതില്‍ തകരാനുള്ള സാധ്യതയും ഏറെയാണ്. ഇങ്ങനെ സംഭവിച്ചാല്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രശ്നങ്ങള്‍ അതീവ ഗുരുതരമായിരിക്കും. 

പരീക്ഷയിൽ ഒന്നാമത്; ആക്രി കച്ചവടക്കാരനായ അച്ഛൻ മകന് സമ്മാനിച്ചത് ഐഫോൺ 16, വീഡിയോ വൈറൽ

ഒരു ശതമാനം മനുഷ്യന് മാത്രം ലഭിക്കുന്ന ഭാഗ്യം, 'പിങ്ക് വെട്ടുക്കിളി'യെ പകർത്തി എട്ട് വയസുകാരി; ചിത്രങ്ങൾ വൈറൽ

17 വർഷമായി നതപകിന്‍റെ തന്‍റെ ഫാം നടത്തുന്നു. എന്നാല്‍ ഈ വർഷത്തെ തുടർച്ചയായ മഴ, മുതല ഫാമിന്‍റെ മതിലുകള്‍ തകര്‍ത്തു. "മണ്ണൊലിപ്പ് അതിവേഗം പുരോഗമിക്കുന്നത് കണ്ടപ്പോൾ 24 മണിക്കൂറിനുള്ളിൽ എനിക്ക് ഒരു തീരുമാനം എടുക്കേണ്ടിവന്നു," അദ്ദേഹം പറയുന്നു. മുതലകൾ അടുത്തുള്ള നെൽവയലുകളിലേക്ക് രക്ഷപ്പെട്ടാൽ ഉണ്ടാകാനിടയുള്ള അപകടത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ ലാംഫുന്‍റെ ഫിഷറീസ് ഓഫീസ് മേധാവി പോൺതിപ് നുവാലനോംഗ്, നത്പകിന്‍റെ പ്രവർത്തി "ധീരവും ഉത്തരവാദിത്തമുള്ളതും" എന്ന് പ്രശംസിച്ചു. തായ്‍ലന്‍ഡില്‍ വലിപ്പത്തിനും പ്രജനന വൈദഗ്ധ്യത്തിനും പേരുകേട്ട ഏറ്റവും പ്രായം കൂടിയതും 13 അടി നീളവുമള്ള ആൺ മുതലയായ ഐ ഹാർൺ എന്ന മുതല നത്പാകിന്‍റെ ഫാമിലായിരുന്നു. 

തുടക്കത്തിൽ, കുടുംബം വെറും അഞ്ച് മുതലകളുമായാണ് ഫാം ആരംഭിച്ചത്. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ അവയുടെ എണ്ണം വർദ്ധിച്ചു. തുകൽ ഫാക്ടറികൾക്ക് മുതലയുടെ തൊലിയും ശീതീകരിച്ച മുതല ഇറച്ചി തായ്‍ലന്‍ഡിലും ഉണങ്ങിയ മുതല ഇറച്ചി ഹോങ്കോങ്ങിലേക്ക് കയറ്റുമതിയും ചെയ്യുന്നു നത്പാക്. 125 മുതലകളെ കൊലപ്പെടുത്തിയെങ്കിലും 500 മുതലക്കുട്ടികൾ ഇപ്പോഴും അദ്ദേഹത്തിന്‍റെ കൃഷിയിടത്തിൽ അവശേഷിക്കുന്നു. ഇനി മുതലയുടെ മുട്ട ശേഖരിക്കുകയോ ജനനത്തിന് സഹായിക്കുകയോ ചെയ്യില്ലെന്ന് നത്പക് പ്രഖ്യാപിച്ചു. വലിയ തോതിലുള്ള കാർഷിക രീതികളും ഉയർന്ന വാണിജ്യ മൂല്യവും വേട്ടയാടലും കാരണം സയാമീസ് മുതലകളുടെ ജനസംഖ്യയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ നൂറോളം മുതലകള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് കണക്കുകൾ പറയുന്നു. തായ്‍ലൻഡിൽ, മുതല കൃഷി പ്രതിവർഷം 6 മുതൽ 7 ബില്യൺ തായ് ബാത്ത് (18,000 കോടിയിലധികം രൂപ) വരുമാനമുള്ള ബിസിനസാണ്. 

ചുറ്റും രക്തം മാത്രം, ലണ്ടനിൽ രണ്ടാം ദിവസം അക്രമിക്കപ്പെട്ടു, നാട്ടിലേക്ക് മടങ്ങുന്നു; എഴുത്തുകാരി സൗന്ദര്യ
 

click me!