രാജ്യത്ത് വിലക്കപ്പെട്ട മുദ്രാവാക്യമെഴുതി; യുവാവിനെ പത്ത് ദിവസത്തെ തടവ് വിധിച്ച് കോടതി !

By Web TeamFirst Published Nov 30, 2023, 12:23 PM IST
Highlights

യുദ്ധം നീണ്ട് പോയതോടെ രാജ്യത്ത് യുദ്ധത്തിനെതിരെയുള്ള വികാരം ശക്തമായി. ഇതോടെ പ്രതിഷേധവുമായി അമ്മമാരും സ്ത്രീകളും രംഗത്തിറങ്ങിയെങ്കിലും എല്ലാ പ്രതിഷേധത്തെയും ഏകാധിപത്യ ഭരണകൂടം അടിച്ചമര്‍ത്തി. 


ചില രാജ്യങ്ങളില്‍ ഇന്ന് യുദ്ധമെന്ന വാക്കിന് വിലക്കുണ്ട്. അത് പക്ഷേ, യുദ്ധത്തെ എതിര്‍ക്കുന്നത് കൊണ്ടല്ല മറിച്ച്, രാജ്യം ഇടപെട്ടിരിക്കുന്ന യുദ്ധത്തിനെതിരെ സ്വന്തം രാജ്യത്തെ പൗരന്മാരുടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ വേണ്ടി മാത്രമാണ്. അതെ, പറഞ്ഞ് വരുന്നത് റഷ്യയെ കുറിച്ച് തന്നെ. 2022 ഫെബ്രുവരി 24 ന് റഷ്യ, യുക്രൈനിലേക്ക് 'പ്രത്യേക സൈനിക നടപടി' എന്ന ഓമനപ്പേരിട്ട് തുടങ്ങിയ യുദ്ധം 21 മാസങ്ങള്‍ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല. ഇതിനിടെ റഷ്യയ്ക്ക് യുദ്ധത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാനും കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. യുദ്ധം നീണ്ട് പോയതോടെ രാജ്യത്ത് യുദ്ധത്തിനെതിരെയുള്ള വികാരം ശക്തമായി. ഇതോടെ പ്രതിഷേധവുമായി അമ്മമാരും സ്ത്രീകളും രംഗത്തിറങ്ങിയെങ്കിലും എല്ലാ പ്രതിഷേധത്തെയും പുട്ടിന്‍റെ ഏകാധിപത്യ ഭരണകൂടം അടിച്ചമര്‍ത്തി. 

പാസ്പോര്‍ട്ട് പുതുക്കാനെത്തിയപ്പോള്‍ ട്വിസ്റ്റ്; 62 -കാരനായ ഡോക്ടര്‍ പൗരനല്ലെന്ന് ഉദ്യോഗസ്ഥര്‍ !

Latest Videos

ഇതിനിടെയാണ് റഷ്യന്‍ തലസ്ഥാനത്ത് ദിമിത്രി ഫെഡോറോവ് എന്നയാള്‍ മഞ്ഞില്‍ കൈകള്‍ ഉപയോഗിച്ച് റഷ്യന്‍ ഭാഷയില്‍ 'യുദ്ധം വേണ്ടെ'ന്ന് കുറിച്ചത്. രാജ്യത്ത് വിലക്കപ്പെട്ട മുദ്രാവാക്യം എഴുതിയ ആളെ അപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. നവംബർ 23 ന് റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെ പ്രശസ്തമായ ഗോര്‍ക്കി പാര്‍ക്കിലാണ് ഇയാള്‍ വിലക്കപ്പെട്ട മുദ്രാവാക്യമെഴുതിയത്. റഷ്യയുടെ സായുധ സേനയെ അപകീർത്തിപ്പെടുത്താനായി പ്രവർത്തിച്ചതായി കരുതുന്ന ആരെയും ലക്ഷ്യം വയ്ക്കുന്ന നിയമപ്രകാരം റഷ്യയില്‍ ഈ സന്ദേശവും കുറ്റമായി കണക്കാക്കുന്നു. താൻ യുദ്ധവിരുദ്ധ മുദ്രാവാക്യം എഴുതിയെന്ന് ദിമിത്രി ഫെഡോറോവ് കോടതിയിൽ സമ്മതിച്ചു. എന്നാല്‍, പോലീസ് സ്റ്റേഷനിൽ പോകാൻ വിസമ്മതിച്ചുവെന്ന പ്രോസിക്യൂട്ടറുടെ ആരോപണത്തെ അദ്ദേഹം എതിര്‍ത്തു. തടവിന് പുറമേ ദിമിത്രി പിഴയും അടക്കണം. എന്നാല്‍ പിഴത്തുക എത്രയെന്ന് പുറത്ത് വിട്ടിട്ടില്ല. 

ശക്തമായ തിരയിൽ ഒഴുക്കില്‍പ്പെട്ട് കടലിലേക്ക് വീഴുന്ന മോഡൽ; സിരകള്‍ മരവിപ്പിക്കുന്ന ഫോട്ടോഷൂട്ടിന്‍റെ വീഡിയോ !

ആദ്യമായിട്ടല്ല റഷ്യയില്‍ ഈ കുറ്റം ചുമത്തി പൗരന്മാരെ ജയിലിലിടുന്നത്. ഈ മാസം ആദ്യം യുദ്ധത്തെ വിമർശിക്കുന്ന മുദ്രാവാക്യങ്ങൾ ഉപയോഗിച്ച്, സൂപ്പർമാർക്കറ്റിലെ പ്രൈസ് ടാഗുകൾ മാറ്റിയതിന് അലക്‌സാന്ദ്ര സ്കോച്ചിലെങ്കോ എന്ന കലാകാരിയെ ഏഴ് വർഷം തടവിന് ശിക്ഷിച്ചിരുന്നു. അതേസമയം റഷ്യയുടെ സൈബീരിയ പോലെയുള്ള ഉള്‍പ്രദേശങ്ങളില്‍ യുദ്ധവിരുദ്ധ വികാരം ശക്തമാണെന്നും എന്നാല്‍ സര്‍ക്കാര്‍ ഇതിനെ അടിച്ചമര്‍ത്തുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുക്രൈന്‍ യുദ്ധത്തില്‍ പതിനായിരക്കണക്കിന് റഷ്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. റഷ്യയില്‍ യുക്രൈന്‍ യുദ്ധത്തെ എതിര്‍ക്കുന്നത് ഇന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തനമായാണ് കണക്കാക്കുന്നത്. ഇക്കാര്യത്തെ കുറിച്ച് പരസ്യമായി സംസാരിക്കുന്നത് പോലും അപകടമാണ്. ഇതുവരെയായി ഈ കുറ്റം ചുമത്തി 20,000 പേരെ തടങ്കലിലാക്കുകയും 800-ലധികം ക്രിമിനൽ കേസുകൾ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ അവകാശപ്പെട്ടു. 

ചീഞ്ഞളിഞ്ഞ ഉരുളക്കിഴങ്ങിൽ നിന്നുള്ള വിഷ വാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു !
 

click me!