അവധി ആഘോഷിക്കാൻ പോകുന്നവർ സൂക്ഷിക്കണമെന്ന് ദമ്പതികൾ, ഹോട്ടലിൽ വെച്ച് വൈറസ് ബാധ

By Web Team  |  First Published Jun 2, 2024, 4:36 PM IST

രോഗനിർണയത്തിന് ശേഷം, ഹോട്ടലിൽ നിന്നാണ് തനിക്ക് വൈറസ് ബാധിച്ചതെന്ന് ഒലീവിയ പറഞ്ഞു. അവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ കരൾ മാറ്റിവെക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ ഒലീവിയയെ അറിയിച്ചിരിക്കുന്നത്.


ഈജിപ്തിൽ അവധി ആഘോഷം കഴിഞ്ഞെത്തിയ ബ്രിട്ടീഷ് സഞ്ചാരിയായ യുവതിക്ക് ഹോട്ടലിൽ വെച്ച് മാരക വൈറസ് ബാധ. 2023 സെപ്റ്റംബറിൽ തൻ്റെ പ്രതിശ്രുതവരനായ തോമസ് വിൻനോടൊപ്പം ഈജിപ്ത് യാത്ര നടത്തിയ  ഒലിവിയ ഹാർട്ട്‌ലിയാണ് റിസോർട്ടിൻ്റെ ശുചിത്വക്കുറവ് മൂലമുണ്ടായ ഹെപ്പറ്റൈറ്റിസ് കാരണം ജീവിതത്തോട് പോരാടുന്നത്.  

ഒരാഴ്ചത്തെ അവധിക്ക് ശേഷം, ഇരുവരും രോഗബാധിതരായി, വിമാനത്തിൽ വച്ച് തോമസ് ആറ് തവണ ഛർദ്ദിച്ചു, ലിങ്കൺഷെയറിലെ ക്ലീത്തോർപ്സിൽ വീട്ടിൽ തിരിച്ചെത്തിയ ഒലീവിയയ്ക്ക് 48 മണിക്കൂറിന് ശേഷം വയറിളക്കം ഉണ്ടായി. മൂന്ന് ദിവസത്തേക്ക് ഭക്ഷണമോ വെള്ളമോ കഴിക്കാൻ കഴിയാതെ വരികയും നിർജലീകരണം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. കരളിൻ്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായതായി ഡോക്ടർമാർ കണ്ടെത്തി. 

Latest Videos

undefined

തുടർന്ന് നടത്തിയ വിദ​ഗ്ദ പരിശോധനയിലാണ് ഒലീവയ്ക്ക് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായി കണ്ടെത്തിയത്. രോഗബാധിതയായ വ്യക്തിയുമായി ഉണ്ടായ സമ്പർക്കത്തിലൂടെയാകാം പടരുന്ന കരൾ അണുബാധയായ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. രോഗനിർണയത്തിന് ശേഷം, ഹോട്ടലിൽ നിന്നാണ് തനിക്ക് വൈറസ് ബാധിച്ചതെന്ന് ഒലീവിയ പറഞ്ഞു. അവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ കരൾ മാറ്റിവെക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ ഒലീവിയയെ അറിയിച്ചിരിക്കുന്നത്. ഇവരുടെ ആരോ​ഗ്യ അവസ്ഥയിൽ ഇപ്പോൾ നേരിയ പുരോ​ഗതി മാത്രമാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. തുടർച്ചയായ സന്ധി വേദനയും ക്ഷീണവും ഇവരെ ഇപ്പോഴും വലയ്ക്കുന്നുണ്ട്.

ഏറ്റവും സന്തോഷകരമായി ചെലവഴിയ്ക്കാൻ തങ്ങൾ തിരഞ്ഞെടുത്ത ദിനങ്ങൾ തങ്ങളുടെ ജീവിതത്തെ നരക തുല്യമാക്കി എന്നാണ് ഒലീവിയും തോമസും പറയുന്നത്. വിനോദയാത്രകൾക്കായി പോകുന്നവർ തങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കണമെന്നും ​ഗുരുതരമായ പകർച്ചവ്യാധികളെക്കുറിച്ച്  ജാ​ഗ്രത പുലർത്തണമെന്നും ഇവർ പറഞ്ഞു.

(ചിത്രം പ്രതീകാത്മകം, കടപ്പാട്: Freepik)

click me!