വീട് വിറ്റു, ലക്ഷങ്ങൾ മുടക്കി സൗന്ദര്യം കൂട്ടാൻ ശസ്ത്രക്രിയ, ദമ്പതികൾ ഇപ്പോൾ പറയുന്നത് കേട്ടോ

By Web Team  |  First Published Mar 14, 2024, 3:57 PM IST

ഇരുവരും തങ്ങളുടെ വീട് വിറ്റിട്ടാണ് ആരും കണ്ടാൽ നോക്കിനിൽക്കുന്ന സൗന്ദര്യം കിട്ടാൻ വേണ്ടി ഈ സർജറികളൊക്കെ ചെയ്തത്. അതിനാൽ, വാടകയ്ക്കാണ് ഇരുവരും താമസിക്കുന്നത്.


കോസ്മെറ്റിക് സർജറി ഇന്ന് വളരെ സ്വാഭാവികമായ ഒന്നായി മാറിയിരിക്കുന്നു. ഒരുപാട് പേരാണ് കോസ്മെറ്റിക് സർജറി ചെയ്ത് തങ്ങളുടെ സൗന്ദര്യം വർധിപ്പിക്കാൻ ആ​ഗ്രഹിക്കുന്നത്. എന്നാൽ, യുകെയിൽ നിന്നുള്ള ഈ ദമ്പതികൾ സൗന്ദര്യം കൂട്ടാൻ വേണ്ടി വിവിധ സർജറികൾ ചെയ്തതിന്റെ പേരിൽ ഇന്ന് ഖേദിക്കുകയാണ്. വേണ്ടിയിരുന്നില്ല എന്നാണ് ഇവർ പറയുന്നത്. 

മാഞ്ചസ്റ്ററിൽ നിന്നുള്ള സാറ എഡ്ഗർ എന്ന 36 -കാരിയും അവളുടെ ഭർത്താവ് ഇഗൽ എന്ന 39 -കാരനുമാണ് വിവിധ സൗന്ദര്യവർധക സർജറികൾക്ക് വേണ്ടി ലക്ഷക്കണക്കിന് രൂപ ചെലവഴിക്കുകയും പിന്നീട് അതോർത്ത് പശ്ചാത്തപിക്കുകയും ചെയ്യുന്നത്. ഇൻസ്റ്റ​ഗ്രാമിൽ കണ്ട ഒരു ക്ലിനിക്ക് വഴിയാണ് ഇവർ സർജറി ചെയ്യാൻ പോകുന്നത്. അതിന് വേണ്ടി ഇരുവരും തുർക്കിയിലേക്ക് യാത്ര ചെയ്തു. സാറ ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് വയർ, ചുണ്ട്, സ്തനം എന്നിവയിലെല്ലാമാണ് സർജറികൾ ചെയ്തത്. 

Latest Videos

undefined

അതേസമയം ഇ​ഗൽ തന്റെ പല്ലുകളിലാണ് മാറ്റം വരുത്തിയത്. എന്തായാലും, ഇരുവരും തങ്ങളുടെ വീട് വിറ്റിട്ടാണ് ആരും കണ്ടാൽ നോക്കിനിൽക്കുന്ന സൗന്ദര്യം കിട്ടാൻ വേണ്ടി ഈ സർജറികളൊക്കെ ചെയ്തത്. അതിനാൽ, വാടകയ്ക്കാണ് ഇരുവരും താമസിക്കുന്നത്. സാറ ഒരു ബാങ്കിൽ ക്ലർക്കും ഇ​ഗൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലെ ജോലിക്കാരനുമാണ്. ഈ സർജറികളൊന്നും വേണ്ടായിരുന്നു. പുതിയ രൂപത്തിൽ തങ്ങൾ ഒട്ടും കംഫർട്ടല്ല എന്നാണ് ഇപ്പോൾ ഇരുവരും പറയുന്നത്. 

സാറ പറയുന്നത്, തനിക്ക് തന്റെ പഴയ രൂപം തന്നെ മതിയായിരുന്നു. ഈ രൂപത്തിൽ താൻ ഒട്ടും കംഫർട്ടല്ല, ഒട്ടും സന്തോഷവും തോന്നുന്നില്ല എന്നാണ്. 11 ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും സർജറിക്കും ഒക്കെ കൂടി ഒരുപാട് പണം ഇരുവരും ചെലവഴിച്ചു. എന്നാൽ, അത് തങ്ങൾ പ്രതീക്ഷിച്ച സന്തോഷം തരുന്നില്ല എന്നാണ് ഇന്ന് ഈ ദമ്പതികൾ പറയുന്നത്. 'ഇങ്ങനെ സർജറി ചെയ്യുന്നതിന് വേണ്ടി ഇൻസ്റ്റ​ഗ്രാമിൽ കാണുന്ന ക്ലിനിക്കുകളെ സമീപിക്കരുത്. സോഷ്യൽ മീഡിയയിൽ എല്ലാം നല്ലതും വില കുറവായും തോന്നും. എന്നാൽ, ശരിക്കും അത് അങ്ങനെയല്ല. അതുപോലെ, എല്ലാവരും സൗന്ദര്യമുള്ളവരാണ്. സർജറികൾക്ക് പകരം നമുക്കുള്ള ശരീരം നല്ലപോലെ ശ്രദ്ധിക്കുകയാണ് നാം വേണ്ടത്' എന്നാണ് ഇപ്പോൾ സാറ പറയുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!